നല്ല അടി കിട്ടുമേ.ടീച്ചറിനോട് ഈ കൊച്ചു കുഞ്ഞ് പറയുന്നത് കേട്ടോ.

in News 7,258 views

കുഞ്ഞു മക്കളുടെ പല വിധത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കൊവിഡ് കാലത്ത് നിരവധി കുസൃതി നിറഞ്ഞ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൊവിഡ് ആയതിനാൽ സ്കൂളിൽ പോവാൻ കഴിയാത്തതിൻ്റെ സങ്കടം പറഞ്ഞും, ചില കുരുന്നുകൾക്ക് സ്കൂളിൽ പോ കാൻ മടിയുള്ള വീഡിയോയൊക്കെയാണ് വൈറലായിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോഴിതാ രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം സ്കൂൾ തുറന്നിരിക്കുകയാണ്. ഒരു നാലുവയസുള്ള കുഞ്ഞും ടീച്ചറുമായുള്ള ഒരു ക്യൂട്ട് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ഉച്ച സമയത്ത് കുട്ടികളെയൊക്കെ ഭക്ഷണം കഴിപ്പിച്ച ശേഷം ടീച്ചർ ഭക്ഷണം കഴിക്കാതെ ഇരുന്ന് എഴുതുന്നത് കണ്ട് നാലുവയസുകാരൻ ടീച്ചറോട് പറയുകയാണ് ഭക്ഷണം കഴിക്കുവാൻ. ഞാൻ എൻ്റെ വർക്ക് കഴിഞ്ഞ് ഭക്ഷണം കഴിച്ചോളാം എന്നു പറഞ്ഞ ടീച്ചറോട് ഭക്ഷണം കഴിച്ചിട്ട് വർക്ക് ചെയ്താൽ മതിയെന്നും, അല്ലെങ്കിൽ നല്ല അടികൊള്ളുമെന്നും പറഞ്ഞ് കുഞ്ഞ് ദേഷ്യ ഭാവത്തിൽ ടീച്ചറോട് പറയുകയാണ്.ഇങ്ങനെ ഭക്ഷണം കഴിക്കാതിരുന്നാൽ അമ്മയും അച്ചനും ചീത്ത പറയില്ലേ, എന്നൊക്കെ പറഞ്ഞ് ടീച്ചറെ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്ന കുരുന്നു ബാലൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുഞ്ഞിൻ്റെ വൈറലായ വീഡിയോ കാണാം.

All rights reserved News Lovers.

Share this on...