ആ കാഴ്ചയിൽ നടുങ്ങി നാട്ടുകാർ; സംഭവിച്ചത് കണ്ടോ… പിന്നീട് നടന്നതും

in News 212 views

മുങ്ങി താഴ്ന്ന യുവാവിന്റെ ജീവൻ രക്ഷിക്കാൻ പത്തു മാസം പ്രായം ഉള്ള കുഞ്ഞിനെ നിലത്തു കിടത്തി വെള്ളത്തിലേക്ക് എടുത്തു ചാടി യുവതി.മധ്യപ്രദേശിലെ ഭോപ്പാലിൽ വ്യാഴം ആണ് സംഭവം.ഭോപ്പാൽ സ്വദേശി ആയ റുബീന എന്ന യുവതി വെള്ളം എടുക്കുന്നതിന് ആയി കുഞ്ഞുമായി കൊണ്ട് കനാലിൽ പോയത് ആയിരുന്നു.ഇതിനിടയാണ് യുവാക്കൾ മുങ്ങി താഴുന്നത് ശ്രദ്ധയിൽ പെട്ടത്.യുവാക്കൾ കനാൽ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ ആയിരുന്നു അപകടം.ഭോപ്പാൽ സ്വദേശി ആയ രാജുവും സുഹ്യത്തുമാണ് അപകടത്തിൽ പെട്ടത്.കീടനാശിനി തളിക്കാൻ ആയി വയലിൽ എത്തിയത് ആയിരുന്നു ഇവർ .

മടങ്ങുന്നതിന് ഇടയിൽ ശക്തമായ മഴ പെയ്തു.തിരിച്ചു അവരുടെ ഗ്രാമത്തിൽ എത്താൻ കനാൽ കടന്നു പോകണമായിരുന്നു.ശക്‌തമായ ഒഴുക്ക് ഉണ്ടെന്നും കനാൽ കര കവിഞ്ഞു ഒഴുകുകയാണ് എന്നും മറുകരയിൽ നിന്നും സുഹ്യത്തുക്കൾ മുന്നറിയിപ്പ് നൽകിയിട്ടും ഇരുവരും മുന്നോട്ട് പോവുകയായിരുന്നു.ഒഴുക്കിൽ കാൽ ഇടറിയ യുവാക്കൾ സഹായത്തിന് വേണ്ടി കരഞ്ഞത് ശ്രദ്ദയിൽ പെട്ട റുബീന കുഞ്ഞിനെ നിലത്തു വെച്ച് കൊണ്ട് വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു.റുബീനയുടെ ധീരമായ ഇടപെടല് മൂലം രാജുവിനെ രക്ഷിക്കാൻ സാധിച്ചു എങ്കിലും ജിതേന്ദ്ര ഒഴുക്കിൽ പെട്ട് കാണാതെ ആയി.പിന്നീട് ജില്ലാ ഭരണ കൂടത്തിന്റെ നേത്യത്വത്തിൽ വെള്ളിയാഴ്ചയാണ് ജിതേന്ദ്രയുടെ മൃതദേഹം ലഭിച്ചത്

Share this on...