അച്ഛനെ കടത്തിവെട്ടി മകൾ. ജയസൂര്യയുടെ മകളുടെ ഡാൻസ് വൈറൽ.

in FILM NEWS 3,055 views

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടൻ തന്നെയാണ് ജയസൂര്യ. ജയസൂര്യ മാത്രമല്ല ജയസൂര്യയുടെ ഭാര്യയും മക്കളും ഒക്കെ തന്നെ ആരാധകർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ജയസൂര്യയും ഭാര്യയുമൊക്കെ തന്നെ ഇവരുടെ കുടുംബവിശേഷങ്ങളെല്ലാം എപ്പോഴും ആരാധകർക്കായി പങ്കുവെച്ച് എത്താറുണ്ട്. ആദ്യം ഒരു കോമഡി റോളിൽ ഒക്കെയാണ് വന്നതെങ്കിലും പിന്നീട് വില്ലനായും, നടനായും,സീരിയസ് കഥാപാത്രം ഒക്കെ തന്നെ തന്നെ കൊണ്ട് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച ഒരു നടൻ കൂടിയാണ് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ജയസൂര്യ.

ഇപ്പോഴിതാ ഓക്കേ ഗാനത്തിന് തകർപ്പൻ നൃത്തചുവടുകളുമായി എത്തിയിരിക്കുകയാണ് ജയസൂര്യയുടെ മകളായ വേദ ജയസൂര്യ. ഇതിനുമുൻപും വേദയുടെ റിൽസും അതുപോലെതന്നെ ഡാൻസുമൊക്കെ തന്നെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ വേദയുടെ ഈ ഒരു പുതിയ വീഡിയോ പകർത്തിയിരിക്കുന്നത് ചേട്ടൻ അദ്വൈത് തന്നെയാണ്. ഷോർട്ട് ഫിലിം സംവിധാനം ചെയ്ത ചിത്രങ്ങളിൽ അഭിനയിച്ചു ഒക്കെ തന്നെ നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച വ്യക്തിയാണ് അദ്വൈത്. മകളുടെ നൃത്ത വീഡിയോ ജയസൂര്യയും ഭാര്യയും തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയ വഴി ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നതും.

മനോഹരമായി നൃത്തം ചെയ്യുന്ന വേദയ്ക്ക് ആശംസകൾ അറിയിച്ചു കൊണ്ട് സിനിമാരംഗത്ത് നിന്ന് തന്നെ ഒരുപാട് പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എത്ര സുന്ദരം ആയിട്ടാണ് വേദ കുട്ടി നൃത്തം ചെയ്യുന്നത് എന്നാണ് ആരാധകർ കമൻറ് ചെയ്ത് എത്തിയിരിക്കുന്നത്. അതുപോലെ നേരത്തെ തന്നെ ടിക് ടോക് വീഡിയോയിലൂടെ ഒക്കെ തന്നെ വേദമോൾ സജീവമായിരുന്നു. അച്ഛനൊപ്പം നിരവധി കുസൃതി വീഡിയോകളും ആയി സോഷ്യൽ മീഡിയ വഴിയും വേദ എപ്പോഴും എഴുതാറുണ്ട്.
All rights reserved News Lovers.

Share this on...