കൂസലില്ലാതെ എറിഞ്ഞ് കളഞ്ഞത് 12 പവന്‍! കോട്ടയത്തെ ബസ് യാത്രക്കാരി ചെയ്തത്‌ കണ്ട് ഞെട്ടി മറ്റുള്ളവര്‍

in News 6,256 views

അബന്ധം ആർക്കും പറ്റാറുണ്ട്.എന്നാൽ സുൽത്താൻ ബത്തേരി ചുള്ളിയോട് വീട്ടിൽ കൗലത്തിന് വന്ന അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.കോട്ടയത്തു നിന്നും സുൽത്താൻ ബത്തേരി യാത്രക്ക് ഇടയിൽ 12 പവൻ സ്വർണമാണ് കൗലത് ബസിൽ നിന്നും വലിച്ചു എറിഞ്ഞത്.വീടുകളിൽ പണി എടുത്താണ് കൗലത്തു ജീവിക്കുന്നത്.ഇതിന് ഇടയിൽ കുറച്ചു സ്വർണം ഇവർ പണയം വെച്ചിരുന്നു.ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുത്തു വീട്ടിലേക്ക് ബസിൽ മടങ്ങവേ ആണ് ഇവർക്ക് അബദ്ധം പറ്റുന്നത്.

പണയം എടുത്ത സ്വർണവുമായി ശനിയാഴ്ച ഉച്ചക്ക് ആയിരുന്നു ഇവർ കോട്ടയത്ത് നിന്നും ബസിൽ കയറിയത്.സ്വർണം നഷ്ടം ആവാതെ ഇരിക്കാൻ കവറിൽ കെട്ടി കടലാസ് കൊണ്ട് പൊതിഞ്ഞാണ് കൊണ്ട് വന്നിരുന്നത്.ഇതിന് ഇടയിൽ ബസിന് ഉള്ളിൽ നിന്ന് കഴിക്കാൻ ആയി വടയും വാങി.രാത്രി ഒൻപത് മണിക്ക് രാമനാട്ടുകര പുവന്നപ്പള്ളിക്ക് അടുത്ത് എത്തിയപ്പോഴാണ് അവർ വട ഏകദേശം തീർന്നിരുന്നു.തുടർന്ന് കയ്യിൽ ഉണ്ടായിരുന്ന ബാക്കി വട ബസിനു പുറത്തേക്ക് എറിഞ്ഞു.എന്നാൽ ബസ് അല്പം മുന്നോട്ട് എടുത്തപ്പോഴാണ് വടക്ക് പകരം സ്വർണമാണ് പുറത്തേക്ക് എറിഞ്ഞത് എന്ന് ഇവർക്ക് മനസിലായത്.ഇതോടെ ഇവർ ഉറക്കെ നിലവിളിച്ചു.

ഉച്ചത്തിൽ നിലവിളിക്കുന്നത് കണ്ടു യാത്രക്കാർ ചോദിച്ചപ്പോഴാണ് അമളി പറ്റി എന്നും പകുതി തീർത്ത വടക്ക് പകരം സ്വർണമാണ് പുറത്തേക്ക് എറിഞ്ഞത് എന്നും പറയുന്നത്.ഉടനെ ബസ് നിർത്തി ഇവരും യാത്രക്കാരും ഇറങ്ങി തിരച്ചിൽ തുടങ്ങി.കാര്യം അറിഞ്ഞു അവിടെ ഉള്ള ഓട്ടോ ഡ്രൈവർമാരും തിരച്ചിൽ തുടങ്ങി.സ്വർണം ലഭിക്കാതെ വന്നതോടെ അടുത്തുള്ള സ്റ്റേഷനിൽ പോയി കാര്യം പറഞ്ഞു.45 മിനിറ്റ് നീണ്ട തിരച്ചിലിന് ഒടുവിൽ സ്വർണം കണ്ടെത്തുകയായിരുന്നു.

Share this on...