സർക്കാർ ഡോക്ടറുടെ വീട്ടിൽ നിന്ന് കിട്ടിയത് കണ്ട് കണ്ണ് തള്ളി വിജിലൻസ്

in News 1,140 views

സർക്കാർ സർവീസിൽ നിന്നും വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ മുവായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ത്യശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഓർത്തോ വിഭാഗം പ്രഫസർ ഐസക് വിജിലൻസിന്റെ പിടിയിൽ ആയത്.അസ്ഥിക്ക് പരിക്ക് വന്ന യുവതിയുടെ ശസ്ത്രകിയ നടത്താൻ വേണ്ടി കൈക്കൂലി ചോദിച്ചതോടെയാണ് ഡോക്ടർ കുടുങ്ങിയത്.ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് സംഘവും ഞെട്ടി.വീട്ടിൽ നിന്നും കിട്ടിയത് 1520000 രൂപയാണ്.മുളങ്കുന്നത് കാവ് ഉള്ള വാടക വീടിന്റെ മുകൾ നിലയിലെ കിടപ്പ് മുറിയിലെ കിടക്കയുടെ ഉള്ളിലും താഴെ ആയി കൊണ്ടാണ് പണം ഒളിപ്പിച്ചത്.

വീട്ടിൽ പണം സൂക്ഷച്ചില്ല എന്ന് വാദിച്ചു കൊണ്ട് റൈഡ് ചെയ്യുന്നവരോട് ഡോക്ടർ സഹകരിക്കാതെ പിടിച്ചു നിന്നു എങ്കിലും കിടക്ക നീക്കിയപ്പോൾ നോട്ട് കെട്ടുകൾ കിട്ടുകയായിരുന്നു.ഓട്ടുപാറയിലെ ക്ലിനിക്കിൽ സ്വകാര്യ പ്രാക്ടീസിന് ഇടയിൽ ഇന്നലെ നാല് മണിക്കാണ് ഡോക്ടറെ പിടി കൂടിയത്.അപകടത്തിൽ കൈയിലെ അസ്ഥിക്ക് രണ്ടു സ്ഥലത്തു ആയി കൊണ്ട് പൊട്ടൽ ആയിട്ട് മെഡിക്കൽ കോളജിലെ ട്രോമാ കെയർ സെന്ററിൽ എത്തിയ ആലത്തൂർ കിഴക്കഞ്ചേരി സ്വദേശിനി ആയ യുവതിയോട് കൈക്കൂലി ചോദിച്ചതിനാണ് സർവീസിൽ നിന്നും വിരമിക്കാൻ ഏതാനും മാസം ശേഷിക്കെ ഡോക്ടർ കുടുങ്ങിയത്.

28 നു ഹോസ്പിറ്റലിൽ എത്തിയ യുവതിക്ക് ശസ്ത്രകിയ നടത്തുന്നതിന് പകരം ഡോക്റ്റർ അവരെ ഓർത്തോ വാർഡിലേക്ക് മാറ്റി.തിങ്കൾ,വെള്ളി ദിവസങ്ങളിൽ ഭക്ഷണം കഴിക്കാതെ ശസ്ത്രകിയക്ക് തയ്യാറായി ഇരിക്കാൻ വേണ്ടി മൂന്ന് തവണ ഡോക്റ്റർ ഇവരോട് ആവശ്യപ്പെട്ടിരുന്നു.ഇത് അനുസരിച്ചു കൊണ്ട് രോഗി തയ്യാർ എടുത്തു എങ്കിലും മൂന്നു തവണയും ഡോക്ടർ ശസ്ത്രകിയ മാറ്റി വെച്ചു .കൈക്കൂലി ആവശ്യപ്പെടാൻ വേണ്ടി ആയിരുന്നു ഈ നീക്കം.വേദന സഹിക്കാൻ വരാതെ രോഗി പരാതി പറഞ്ഞപ്പോഴാണ് മുവ്വായിരം രൂപ ഡോക്ടർ ആവശ്യപ്പെട്ടത്.

Share this on...