സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി ഒരു കുറിപ്പ്

in News 42 views

മുപ്പത്തി ആറ് വർഷങ്ങൾക്ക് മുമ്പ് കുളത്തിൽ വീണ് മ,ര,ണ,പ്പെ,ട്ട സഹോദരനെ കുറിച്ച് ഇളയ സഹോദരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഏവരുടെയും ഹൃദയത്തിൽ തൊടുന്നത്.എടവണ്ണ സ്വദേശി അംജാദ് വടക്കനാണ് മുപ്പത്തി ആറ് വർഷങ്ങൾക്ക് മുമ്പ് മ,ര,ണ,പ്പെ,ട്ടു പോയ താൻ കണ്ടിട്ട് പോലുമില്ലാത്ത ജേഷ്ട്ട സഹോദരനെ കുറിച്ച് കുറിപ്പ് പങ്കു വെച്ചിരിക്കുന്നത് മ,രി,ക്കു,മ്പോ,ൾ ജെഷ്ട്ടന് മൂന്ന് വയസ്സ് മാത്രമായിരുന്നു പ്രായം എന്നും ചേട്ടൻറെ കുഞ്ഞുടുപ്പ് ഇപ്പോഴും അലമാരയിൽ ഭദ്രമായുണ്ടെന്നും അംജദ് പറയുന്നു അംജതിൻറെ കുറിപ്പിങ്ങനെ ചെറിയ പെരുന്നാളിന് ഇട്ടതിന് ശേഷം അലക്കി, വൃത്തിയാക്കി മടക്കി വെച്ച ഒരു പുത്തൻ കുഞ്ഞുടുപ്പ് ഇപ്പോഴും എൻ്റെ ഉമ്മാൻ്റെ അലമാരയിൽ,വല്യ പെരുന്നാളും കാത്തിരിപ്പുണ്ട്.

36 വർഷമായി ആ കാത്തിരിപ്പ് തുടരുകയാണ്. ആ കുഞ്ഞുടുപ്പിടാനുള്ള പൊന്നുമോൻ ഇനി ഒരിക്കലും ഈ ലോകത്തേക്ക് വരില്ലെന്നുമ്മാക്ക് നല്ല ബോധ്യമുണ്ട്.എന്നാലും ഉമ്മ ഇടക്ക് അതൊന്നെടുത്ത് ഉമ്മ വെക്കും.ദു:ഖം കനം വെക്കുന്ന ഓർമകൾ ചികഞ്ഞെടുത്ത് ഒരു നെടുവീർപ്പിടും.നഷ്ടപ്പെട്ട മോന് വേണ്ടി പ്രാർത്ഥിക്കും.മൂന്നാമത്തെ വയസിലാണ് എൻ്റെ അംജുക്ക തറവാട് കുളത്തിൽ മുങ്ങി മ,രി,ച്ച,ത്.അവൻ്റെ ഒരു ഫോട്ടോ പോലും 3 വർഷത്തിനിടയിൽ എടുക്കാതിരുന്നതും ഒരു ദൈവനിശ്ചയമായിരുന്നേക്കാം.ആ കുസൃതികളും,പുഞ്ചിരികളും ഹൃദയം കൊണ്ട് മാത്രം ചികഞ്ഞെടുത്താൽ മതി എന്ന് നാഥൻ തീരുമാനിച്ചു കാണണം.1986 ലാണ് ജ്യേഷ്ടൻ അംജദ് മ,രി,ച്ച,ത്.

രണ്ട് വർഷത്തിന് ശേഷം ഉമ്മ എന്നെ പ്രസവിച്ചു.ആൺകുട്ടി ആണെങ്കിൽ അംജദ് തന്നെ മതി പേര് എന്ന് ഉമ്മ ആദ്യമേ തീരുമാനിച്ചിരുന്നു.ആ ഓർമകൾ മനസിലേക്ക് വരില്ലേ,അപ്പോൾ വിഷമമാകില്ലേ എന്നൊക്കെ പലരും പറഞ്ഞിരുന്നു ഉമ്മാനോട്.. എനിക്കാ പേര് വിളിച്ച് പൂതി തീർന്നിട്ടില്ല അതോണ്ട് പേര് അംജദ് തന്നെ മതി എന്ന് ഉമ്മ തീരുമാനിച്ചു..മാതാപിതാക്കൾ ഉള്ളപ്പോൾ മക്കൾ വേർപ്പെട്ടു പോകുന്നത് ഒരു ദു:ഖ കടൽ തന്നെയാണ്.നാഥാ എൻ്റെ ഉപ്പാനെയും,ഉമ്മാനെയും അനുഗ്രഹിക്കണേ.. നാളെ ഞങ്ങളെ എല്ലാവരെയും സ്വർഗത്തിൽ അംജുക്കാൻ്റെ കൂടെ ഒരുമിപ്പിക്കണേ… ഇങ്ങനെയായിരുന്നു ആ കുറിപ്പ്

Share this on...