സുബിയെ അവസാനമായി ആശുപത്രിയിൽ കണ്ടപ്പോൾ ഉള്ള കാര്യം പറഞ്ഞ് നിറ കണ്ണുകളോടെ ടിനി ടോം

in News 1,847 views

കൗണ്ടറുകളുടെ രാഞ്ജി ആയിരുന്നു സുബി സുരേഷ്. ചോദ്യം എന്തായാലും ചോദിക്കുന്നത് ആരായാലും കുറിക്ക്കൊള്ളുന്ന ചിരി ഉത്തരങ്ങൾ സുബിയുടെ പക്കൽ സദാ റെഡി. ജീവിത സാഹചര്യങ്ങളും രോഗങ്ങളും പലവിധത്തിൽ തോൽപ്പിക്കാൻ ശ്രമിച്ചിട്ടും അതെല്ലാം സുബിയുടെ കൗണ്ടർ കൊണ്ട് നിഷ്പ്രഭമാക്കി സുബി സുരേഷ് തിരിച്ചു വന്നു. പക്ഷേ ഇനി ആ ചിരിയില്ല. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന സുബി ഈ കഴിഞ്ഞ ഫെബ്രുവരി 22ന് നമ്മളെ വിട്ടു പോയി. ഇനി അങ്ങേ ലോകത്തുള്ളവർക്ക് സുബിയുടെ കോമഡി കേട്ട് ചിരിക്കാനേ നേരം കാണു. പ്രിയപ്പെട്ടവരുടെ മനസ്സിൽ മായാത്ത ഒരു ചിരി ചിത്രമാണ് സുബിയുടേത്. ചിരിച്ചും, ചിരിപ്പിച്ചു മല്ലാതെ സുബിയെ ഓർക്കാനാകില്ല.

ഓർമ്മകളിൽ സുബിക്കെന്നും നൂറായുസ്സ്. ത്രിപുണിതറയിലെ ശ്രീജിത്ത് ആശാൻ്റെ ഡാൻസ് ടീമിലെ ഡാൻസറായിരുന്നു സുബി .സിനിമാലയിൽ ആളെ വേണം എന്ന് കേട്ടപ്പോൾ സുബിയോടു ചോദിച്ചു.ഓകെ പറഞ്ഞ പാടെ ഞങ്ങൾ ആലുവയിൽനിന്ന് ട്രെയിൻ കയറി.സുബിയുടെ കലാജീവിതത്തിൻ്റെ ട്രെയിൻ ഓടിത്തുടങ്ങിയത് അന്നാണ്. ഫാഷൻഷോ, ഡാൻസ്, സ്കിറ്റ് ഒരു സ്റ്റേജിൽ തന്നെ മൾട്ടിപർപ്പസ് താരമാണ് സുബി സുരേഷ്. ബിയ്ക്കൊപ്പം മോഡലിങ് ചെയ്യാൻ വന്നതാണ് എൻ്റെ ഭാര്യ രൂപ.

പ്രണയം ആദ്യം മുതലേ സുബിക്ക് അറിയാം. വിവാഹത്തിന് സ്വർണമോതിരം ആണ് സുബി സമ്മാനിച്ചത്. അച്ഛൻ വിട്ടു പോയ ശേഷം ആ കുടുംബം കഷ്ടപ്പെടുന്ന കാലമാണ്. പരിപാടി അവതരിപ്പിച്ച് കിട്ടുന്ന കാശിൽ നിന്നും മിച്ചം പിടിച്ച് സ്വർണം വാങ്ങി തരാനുള്ള മനസ്സുണ്ടല്ലോ അത് സുബിക്കേ പറ്റൂ. സിനിമയേക്കാൾ സുബിക്ക് പ്രിയം സ്റ്റേജിനോടായിരുന്നു. സ്റ്റേജിൽ എല്ലാം മറന്ന് നിറഞ്ഞാടും. ഞാൻ സുബിയുടെ കൊറിയർ സർവീസ് ആയിരുന്നു. ഷോ ഉള്ള ദിവസം വീട്ടിൽ ചെന്നു വിളിച്ചു കൊണ്ട് പോകും പ്രോഗ്രാം സ്ഥലത്തേക്ക്. പരിപാടി കഴിഞ്ഞ് രാത്രി തന്നെ വീട്ടിലേക്ക്.

പത്തിരുപത് വയസ്സുള്ള അവളെ വിശ്വസിച്ച് ഏൽപ്പിച്ച് വിടാൻ ഉള്ള വിശ്വാസം മമ്മിക്ക് എന്നോടുണ്ടായിരുന്നു. ഒരു ചീത്തപ്പേരും ഉണ്ടാക്കാതെ അവൾ ജീവിച്ചു. സുബിയുടെ യുട്യൂബ് ചാനലിൻ്റെ 100 Kസെലിബ്രേഷൻ എൻ്റെ വീട്ടിൽവെച്ചായിരുന്നു. ചെറുതാണെങ്കിലും എന്തു സന്തോഷവും വിളിച്ചുപറയും. പക്ഷേ സങ്കടങ്ങളൊന്നും പറയില്ല. ആശുപത്രിയിലായി 12-ാം ദിവസമാണ് ഞാനവളെ കാണുന്നത്. അന്ന് സുബി എൻ്റെ കയ്യിൽ മുറുകെ പിടിച്ചു. എൻ്റെ കണ്ണിലേക്ക് തന്നെ നോക്കി. ആ നിമിഷം എനിക്ക് തോന്നി. സുബി ഒരിക്കലും തിരിച്ചു വന്നേക്കില്ല എന്ന്. ആദ്യമായി പ്രോഗ്രാമിന് വരുമ്പോൾ വരാപ്പുഴയിലാണ് സുബി താമസിച്ചിരുന്നത്. അന്ന് അവളെ കൂട്ടിക്കൊണ്ടുവന്ന ഞാൻ അവളുടെ അവസാന യാത്രയിലും അനുഗമിച്ചു. ഒരായുസ് മുഴുവൻ ഓടിനടന്ന് ആളുകളെ ചിരിപ്പിച്ച അവൾ എല്ലാവരെയും കരയിച്ച് അങ്ങുപോയി എന്ന് ടിനിടോം പറയുന്നു .

Share this on...