സീമ ജി നായരുടെ ഇളയ മകൻ വിവാഹിതനായി എന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്ത പ്രചരിച്ചിരുന്നു. നടി സ്നേഹസീമ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തു വന്ന വീഡിയോ കണ്ടാണ് പലരും വാർത്ത പങ്കുവെച്ചത്. സീമയുടെ മകൻ ആരോമൽ പകർത്തിയ വീഡിയോ വളരെ വേഗം വൈറൽ ആവുകയും ചെയ്തു. അതേ സമയം മകൻ്റെവിവാഹത്തിൽ സീമ പങ്കെടുക്കാത്തത് എന്തുകൊണ്ടാണ്. ഇത്രയും കാലം ഒരു മകൻ എന്ന് പറഞ്ഞ ആൾക്ക് ഇളയ മകൻ എങ്ങനെ ഉണ്ടായി എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയർന്നു വന്നു. ഒടുവിൽ വാർത്തയിൽ പ്രതികരിച്ചുകൊണ്ട് സീമ ജി നായർ തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ഇന്നലെ മുതൽ എനിക്ക് ഫോൺ കോളുകൾ കൊണ്ട് ഇരിക്കപ്പൊറുതിയില്ല.
കോളായും, മെസേജായുമൊക്കെ ഭയങ്കര ബഹളമാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് മെസ്സേജുകൾ വരുന്നത്. സുഹൃത്തുക്കൾ പലരും വിളിച്ചു ചോദിക്കുന്നുണ്ട്. ഈ കേൾക്കുന്നത് സത്യമാണോ എന്നൊക്കെയാണ് എല്ലാവരും ചോദിക്കുന്നത്. ഇന്നലെ രാവിലെ ആണ് തോന്നുന്നു, ഒരു ഓൺലൈൻ മീഡിയക്കാർ തൊടുത്തുവിട്ട അമ്പാണിത്. അത് എന്തായാലും കൊള്ളേണ്ടിടത്ത് കൊണ്ടു. നല്ല റീച്ച് കിട്ടി.മീഡിയക്കാരുമായി എനിക്ക് നല്ല പരിചയം ഉണ്ട്.പക്ഷേ എന്നോട് സത്യാവസ്ഥ ആരും ചോദിച്ചില്ല. അങ്ങനെയാണ് ഈ ന്യൂസ് കൊടുത്തിരിക്കുന്നതെന്നും സീമ പറയുന്നു. ഈ വിഷയത്തിൽ എനിക്ക് പറയാനുള്ളത് ഇത്രയുമാണ്. എനിക്ക് ഒരുപാട് അച്ഛൻമാർ ഉണ്ട്. ഒരുപാട് അമ്മമാരുണ്ട്.
പാട് ചേച്ചിമാരും, അനിയത്തിമാരും, ആങ്ങളമാരും അനിയന്മാരും, ചേട്ടന്മാരും, അതിലുപരി എനിക്ക് ഒരുപാട് മക്കളുമുണ്ട്. സ്നേഹസീമയിലെ സിനിമയിലെ ആദ്യം മുതലുള്ള ഏത് വീഡിയോ എടുത്താലും സ്പെഷലായി ആരെങ്കിലുമൊക്കെ ഉണ്ടാകും. അവരൊക്കെ ആരാണെന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള മറുപടി ഞാൻ കൊടുത്തിട്ടുമുണ്ട്. എൻ്റെ മക്കൾ ആണെന്ന് പറഞ്ഞു ഞാൻ കുറെ പേര് കൊണ്ട് നടക്കുന്നുണ്ട്. ആ കുറേ മക്കളിൽ ഒരാളാണ് ചിങ്കടു. അപ്പുവിനെ പോലെ തന്നെ ഒരുപാട് സ്നേഹിച്ച മകനാണ്. ആദ്യ ബ്ലോഗുകളിലൊക്കെ അവനും ഉണ്ട്. അന്ന് അവൻ എൻ്റെ ഇളയ മകനാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അതേ സമയം ഈ അഭിമുഖങ്ങളിലും എനിക്ക് ഒരു മകനാണ് ഉള്ളതെന്നും, അത് ആരോമൽ ആണ് എന്നും പറഞ്ഞിട്ടുണ്ട്. വീണ്ടും ഒഫീഷ്യലായി പറയാം.
എൻ്റെ മകൻ ആരോമലാണ്. ചിങ്ങടുവിൻ്റെ കല്യാണം പെട്ടെന്ന് നടത്തേണ്ടിവന്നു. അത് വീഡിയോ കാണുന്നവർക്ക് മനസ്സിലാകും. അവൻ്റെ അച്ഛനും അമ്മയും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം എല്ലാവരും ആ വീഡിയോയിലുണ്ട്. ആ വീഡിയോ വ്യക്തമായി കണ്ടാൽ എല്ലാവർക്കും എല്ലാം മനസ്സിലാകും. എനിക്ക് അന്ന് ഷൂട്ടിംഗ് ഉള്ളിത് കൊണ്ടു പോകാൻ പറ്റില്ല. അത് ആരോമൽ പറയുന്നുണ്ട്.
വീഡിയോ കണ്ടാൽ എല്ലാവർക്കും കാര്യം വ്യക്തമാകും.പിന്നെ എന്തിനാണ് വിവാദം ഇളക്കിവിട്ടു എന്ന് അറിയില്ല എന്നും സീമ പറയുന്നു. അതുകൊണ്ടാണ് അപ്പു’ വീഡിയോ എടുത്തപ്പോൾ ഇളയമകൻ എന്ന് പറഞ്ഞത് എന്നാണ് നടി വ്യക്തമാക്കുന്നത്.ശരണ്യ എനിക്ക് മകളായിരുന്നു. നന്ദൂട്ടൻ എനിക്ക് മകനായിരുന്നു.ദേവു എനിക്ക് മകളാണ്. ദേവുവിൻ്റെ കുഞ്ഞു എനിക്ക് കുഞ്ഞുമോൾ ആണ്. ഇങ്ങനെ ഒരുപാട് പേരുണ്ട് എനിക്ക്. അമ്മ എന്ന് വിളിക്കുന്നവരൊക്കെ എനിക്ക് മക്കളാണ്. 100 പേരെ ഞാനും അമ്മ എന്ന് വിളിക്കാറുണ്ട്.അച്ഛൻ എന്നും വിളിക്കാറുണ്ട്. ഇന്നലെ സോഷ്യൽ മീഡിയയിൽ ഈ കാര്യം നിറഞ്ഞ ഓടിക്കൊണ്ടിരിക്കുകയാണ്. ഇവിടെ വേറെ നല്ല കാര്യങ്ങൾ ചർച്ചചെയ്യാൻ ഉള്ളപ്പോഴാണ് ഇങ്ങനെ ഒരു കാര്യം കൊളുത്തി വിട്ടത്. ഞാൻ തൃശ്ശൂർപൂരം കണ്ടിട്ടില്ല
അത് കാണണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ പൂരത്തിലെ വെടിക്കെട്ട് പോലെയാണ് ഇന്നലെ അനുഭവിച്ചത്. പലർക്കും സംശയം ആണ്. എനിക്ക് രഹസ്യമായി ഉണ്ടായ മകൻ ആണോ ഇത്. അത് മറച്ചു വെച്ചിട്ട് ഒരു സുപ്രഭാതത്തിൽ അവനെ അവതരിപ്പിച്ചതാണോ. ഇങ്ങനെയൊക്കെയുള്ള കമൻറുകളാണ് വന്നത്. ഇനിയും ഇ തെറ്റ് മക്കൾ ആണെന്ന് പറഞ്ഞു ഞാൻ വരും. എന്നേരവും ഇത്തരം കമൻറുകളുമായി വരേണ്ട ആവശ്യമില്ലെന്നുമാണ് സീമ ജി നായർ പറയുന്നത്.