സാധുവായ വൃദ്ധ ജ്വല്ലറിയിലേക്ക് കയറി വന്ന് ചെയ്തത് കണ്ട് അവിടെ ഉള്ളവരെല്ലാം കരഞ്ഞു പോയി

in News 26,298 views

പ്രിയമുള്ള സുഹൃത്തിൻ്റെ പ്രിയമുള്ള മകന് ഒരു സ്വർണത്തള വാങ്ങാനായി സുഹൃത്തിനോടൊപ്പം കൊട്ടിയത്തെ പ്രമുഖ സ്വർണ വ്യാപാര സ്ഥാപനത്തിൽ എത്താൻ ഇടയായി. തിരഞ്ഞെടുക്കലിൻ്റെ തിരക്കിനിടയിൽ പ്രായം ഏറെ തളർത്തിയ ഒരു ഇരുണ്ട മുഖം. സ്ഥാപനത്തിൻ്റെ കമനീയത വിളിച്ചോതുന്ന സുതാര്യമായ വാതുകൾക്കപ്പുറം ചിതറി വീഴുന്ന മഴത്തുള്ളികളെ വകഞ്ഞു മാറ്റി വിറയ്ക്കുന്ന കാലടികളുമായി നടന്നുവരുന്നതായി കണ്ടു. സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാർ അവരോട് എന്തൊക്കെയോ കയർത്തു സംസാരിക്കുന്നതും, ഏറെനേരത്തെ വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ അവരെ ഉള്ളിലേക്ക് കടത്തി വിടുകയും ചെയ്തു.

വെള്ളി വിരിച്ച മുടിയിഴകളും, പഴകിയ സാരിയും, ഒരായുസ്സിൻ്റെ ധൈന്യതയിൽ കണ്ണിൽ പേറിയതും ആയ ഒരു സ്ത്രീ. അവരുടെ ചലങ്ങൾക്ക് അനുസൃതമായി പുറകെ സഞ്ചരിക്കുന്ന കുറെയേറെ കണ്ണുകൾ ആ സ്ഥാപനത്തിനുള്ളിൽ ഉണ്ടായിരുന്നു. അവർക്ക് വേണ്ടിയിരുന്നത് ഒരു മൊട്ടമ്മൽ ആയിരുന്നു. വളരെ കൗതുകത്തോടെ, അതിലേറെ ആവേശത്തോടെ അവർ അവർക്കുവേണ്ട കമ്മൽ തിരഞ്ഞു. പ്രായത്തിൻ്റെ അവശതകളൊന്നും തന്നെ അവരെ ബാധിച്ചതായി കാണുന്നില്ല. ഒടുക്കം അവർ അവർക്ക് അനുയോജ്യമായ ഒന്ന് തിരഞ്ഞെടുത്തു. അപ്പോൾ അവരുടെ കറുത്ത് വരണ്ട ചുണ്ടുകളിലും അവർണ്ണനീയമായ ഒരു പുഞ്ചിരി വിടർന്നിരുന്നു. മുന്നിലെ മുഖ കണ്ണാടിയിൽ നോക്കി തൂങ്ങിയാടുന്ന തൻ്റെ കാതുകളിൽ ആ കമ്മലുകൾ അണിയിച്ചു.

ഭംഗി ആസ്വദിക്കുന്ന ആ അമ്മയുടെ മുഖത്തെ സന്തോഷം പറഞ്ഞറിക്കാവുന്നതിലേറെ ആയിരുന്നു. അവർ ഗോമതി. 18 വർഷങ്ങൾ ഏറെയായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ചേക്കേറി തെരുവോരങ്ങളിൽ പച്ചക്കറിവിത്തുകൾ വിറ്റ് ഉപജീവനമാർഗ്ഗം കഴിയുന്ന ഒരു സാധു സ്ത്രീ. ഒരു സ്വർണ മൊട്ട് കമ്മൽ സ്വന്തമാക്കുക എന്ന അതിയായ ആഗ്രഹത്തിന് ഒടുവിൽ എഴുപത്തിയാറാം വയസ്സിൽ ആഗ്രഹ സഫലീകരണത്തിൻ്റെ ഭാഗമായി മഴപെയ്തു നനഞ്ഞൊട്ടിയ തൻ്റെ മടിക്കുത്തിൽ നിന്നും താൻ സ്വരുക്കൂട്ടിയ പതിനായിരത്തിൽപരം മുഷിഞ്ഞ നോട്ടുകൾ എണ്ണി കൊടുക്കുമ്പോൾ പൗലോ കൊയ്ലോയുടെ ദ ആൽക്കമേഴ്സിൻ്റെ വിശിഷ്ട വിഖ്യാതമായ ആ വരികൾ എൻ്റെ മനസ്സിലേക്ക് ഓടി വന്നു.

എ വൺ യു ആർ സംതിംങ്ങ്.എ യൂണിവേഴ്സൽ ഇൻഹെൽഇൻ യൂട്യൂബ് അച്ചീവിറ്റ്. അതെ ലോകം മുഴുവൻ അവരുടെ കാൽക്കീഴിൽ അവരുടെ ആഗ്രഹ സഫലീകരണത്തിന് ആയി നിന്നു. ഒരു ഗോമതിക്കായി നിലകൊള്ളുന്ന മനോഹര കാഴ്ച കണ്ണുകൾക്ക് ഇനിയും ഏറെ കാണാൻ ആവട്ടെ, പറയാൻ ആവട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് നിർത്തുന്നു. നമുക്ക് എന്ത് പ്രശ്നങ്ങൾ വന്നാലും അതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്ന് മനസ്സിലാക്കുക. നമ്മുടെ ലോകം നമ്മളാണ് ഉണ്ടാക്കിയെടുക്കുന്നത്. ഒരു ലക്ഷ്യത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചാൽ പല പ്രതിസന്ധികൾ നമ്മുടെ ഇടയിലേക്ക് വരും. അത് തീർച്ച. പക്ഷേ തളരാതെ അതിനെ നേരിട്ടുകൊണ്ട് ആ ലക്ഷ്യത്തിലെത്തിച്ചേരുവാൻ സാധിക്കുന്നവരാണ് ഈ ലോകത്തെ കീഴടക്കി വിജയിക്കാൻ ആകുന്നത്.

Share this on...