സഹിക്കാനാകാത്ത ആര്‍ത്തവ വേദന.. രോഗം തിരിച്ചറിഞ്ഞു.. നടി ലിയോണയ്ക്ക് സംഭവിച്ചത്..!!

in News 206 views

കുങ്കുമ പൂവ് എന്ന പരമ്പരയിലെ പ്രഭേട്ടൻ എന്ന കഥാപാത്രം ആരാധകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്.ലിഷോ ആണ് ഈ കഥാപാത്രം അവതരിപ്പിച്ചത്.ലിഷോയും കുടുംബവും അത് കൊണ്ട് തന്നെ ആരാധകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്.അദ്ദേഹത്തിന്റെ മകൾ ആയ ലിയോണ ആകട്ടെ ഇന്ന് മലയാള സിനിമയിലെ തിരക്ക് പിടിച്ച ഒരു നായികാ കൂടിയാണ്.അഭിനയത്തിലേക്ക് വരാൻ തീരെ താല്പര്യം ഇല്ലാതിരുന്ന വ്യക്തി ആയിരുന്നു ലിയോണ പിന്നീട് കലികാലം എന്ന സിനിമ വഴി ആദ്യമായി അഭിനയത്തിൽ എത്തി.ശാരദയുമായി മുഖ ഛായ ഉള്ളനായികയെ അന്വേഷിച്ചു നിൽക്കുന്ന സമയത്താണ് ലിയോണ കടന്നു വരുന്നത്.താന്‍ അനുഭവിച്ച അസുഖത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം.

എന്‍ഡോമെട്രിയോസ് എന്ന രോഗാവസ്ഥയെ കുറിച്ചാണ് പറയുന്നത്. ജീവിതം എന്ന് പറയുന്നത് ചിലപ്പോൾ ഒരുപോലെ സുന്ദരവും വേദനാജനകവും ആണ് എന്ന് ലിയോണ കുറിക്കുന്നു. രണ്ടു വര്‍ഷം മുന്‍പാണ് എന്‍ഡോമെട്രിയോസിസ് (സ്റ്റേജ് 2) എന്ന രോഗം സ്ഥിരീകരിക്കുന്നത്. ആ രണ്ടു വര്‍ഷം കഠിനമായ വേദനയുടെ കാലമായിരുന്നു. എന്‍ഡോമെട്രിയോസിസുമായി ജീവിതം കടന്നു പോവുക എന്നത് വെല്ലുവിളി നിറഞ്ഞ ഒന്നാണ്. എന്‍ഡോമെട്രിയോസിസ് രോഗത്തിന്റെ പ്രധാന ലക്ഷണം കഠിനമായ ആര്‍ത്തവ വേദനയാണ്.കഠിനമായ ആര്‍ത്തവ വേദന ഉണ്ടെങ്കില്‍ അത് നല്ലതല്ല. അങ്ങനെ അനുഭവിക്കുന്നുണ്ടെങ്കില്‍ എത്രയും പെട്ടന്ന് ഡോക്ടര്‍മാരെ കാണണമെന്നും ലിയോണ കുറിക്കുന്നു.

തന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ച് ഒരു വ്യക്തതയും ഇല്ലാതെ ശരീരത്തിനും മനസ്സിനും സംഭവിക്കുന്ന മാറ്റങ്ങള്‍ എല്ലാം അംഗീകരിച്ചുകൊണ്ട് ഈ ഭയാനകമായ യാത്രയില്‍ നിന്ന് എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ കൊണ്ട് ഞാന്‍ മുന്നോട്ടു കടന്നു. ഈ കുറിപ്പ് വായിക്കുന്ന ഓരോ സ്ത്രീകളോടും ഞാൻ അഭ്യർത്ഥിക്കുന്നു. കഠിനമായ ആർത്തവ വേദന നല്ലതല്ല. സ്വയം ചികിത്സ ചെയ്യാതെ എത്രയും പെട്ടന്ന് തന്നെ ഡോക്ടറെ കാണിക്കണം എന്ന് പറഞ്ഞു കൊണ്ടാണ് ലിയോണ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Share this on...