ശോഭനയുടെ മകളിതാ. നാരായണിയെ അരികിലിരുത്തി നൃത്തം പഠിപ്പിക്കുന്ന വീഡിയോ.

in News 1,847 views

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ അഭിനേത്രിയാണ് ശോഭന. നൃത്തത്തെ ജീവവായുവായി കരുതുന്ന താരത്തിനോട് പ്രത്യേകമായ ഒരു ഇഷ്ടമുണ്ട് ആരാധകർക്ക്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്.നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ നായികന്മാർ ഏറെയാണ് മലയാളത്തിൽ. ചെറുപ്രായത്തിൽതന്നെ നൃത്തം അഭ്യസിച്ചു തുടങ്ങിയിരുന്നു. അഭിനയം തുടങ്ങിയപ്പോഴും നൃത്തത്തെ കൂടെ കൂട്ടിയിരുന്നു. അഭിനയരംഗത്ത് അത്ര സജീവമല്ലെങ്കിലും നൃത്തവിദ്യാലയവും പരിപാടികളും ഒക്കെയായി സജീവമാണ് ശോഭന. നൃത്തം ചെയ്യുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാമായി താരം എത്താറുണ്ട്.

ശോഭന പങ്കുവച്ച ഒരു ഡാൻസ് വീഡിയോ വൈറലായി മാറുകയാണ് ഇപ്പോൾ. പുതിയ നൃത്ത വീഡിയോ പങ്കുവെച്ചതിൽ സ്വന്തം മകളെയും ഒപ്പം കൂട്ടിയിരിക്കുകയാണ് ശോഭന. കുട്ടികളുടെ ബാച്ചിന് മുദ്രാ വിനിയോഗം പറഞ്ഞു കൊടുക്കുമ്പോൾ തൊട്ടരികിൽ തന്നെ മകളെയും ഇരുത്തിയിട്ടുണ്ട്. ഇടയ്ക്ക് ഒളികണ്ണിട്ട് മകൾ ചെയ്യുന്നത് ശരിയാണോ എന്ന് ശോഭന നോക്കുന്നതും വീഡിയോയിൽ കാണാം. മകളാണെന്ന് ശോഭന എവിടെയും പറഞ്ഞിട്ടില്ലെങ്കിലും ശോഭനയുടെ തൊട്ടരികത്തിരിക്കുന്നത് അനന്തനാരായണി ആണെന്ന് നോക്കിയാൽ തന്നെ ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും. കാരണം കുട്ടിക്കാലത്തെ ചിത്രത്തിൽ നിന്നും വലിയ വ്യത്യാസം ഒന്നും ആമുഖത്തിന് വന്നിട്ടില്ല. ഇതാദ്യമായാണ് ആരാധകർ അനന്തനാരായണിയുടെ മുഖം കാണുന്നത്.

മുൻപ് മകളെക്കുറിച്ചും മകളുടെ വിശേഷങ്ങളും എല്ലാം പറഞ്ഞിട്ടുണ്ടെങ്കിലും ചിത്രങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അനന്തനാരായണിയെ അപ്രതീക്ഷിതമായി കാണാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ആരാധകർ. നേരത്തെ മകൾ പകർത്തിയ വീഡിയോ ശോഭന പങ്കുവെച്ചിരുന്നു. അന്ന് ഇതുവരെ ഇൻസ്റ്റയിലില്ലാത്ത നാരായണി ആണ് വീഡിയോ പകർത്തിയത് എന്നായിരുന്നു ശോഭന കുറച്ചത്. താരത്തിൻ്റെ ചുവടുകൾക്കൊപ്പം നാരായണിയുടെ ചിത്രീകരണ മികവിനെയും ആസ്വാദകർ അന്ന് ഏറെ പ്രശംസിച്ചിരുന്നു.

കുട്ടി വീഡിയോഗ്രാഫർ വളരെ കഴിവുള്ള ആളാണ് എന്നായിരുന്നു അന്ന് ലഭിച്ച പ്രതികരണങ്ങൾ. ഇതിനുമുൻപും നൃത്ത ക്ലാസ്സുകൾ ശോഭന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. നൃത്ത കുടുംബത്തിൽ നിന്നും ആയിരുന്നു ശോഭനയുടെ വരവ്. അമ്മായിമാരായ ലളിത, പത്മിനി, രാഗിണിമാരുടെ അതേ പാതയായിരുന്നു അനന്തരവളും പിന്തുടർന്നത്. അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തപ്പോഴും സജീവമായിരുന്നു താരം.കലാർപ്പണ എന്ന നൃത്ത വിദ്യാലയത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരം എത്താറുണ്ട്.
All rights reserved News Lovers.

Share this on...