വൈക്കം വിജയലക്ഷ്മിയുടെ ഭർത്താവ് പ്രതികരിച്ച് രംഗത്തെത്തി.

in News 79 views

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാൾ തന്നെയാണ് വൈക്കം വിജയലക്ഷ്മി. തെന്നിന്ത്യയിൽ ഏറെ ശ്രദ്ധയുള്ള ഗായികമാരിൽ, അതായത് മുൻനിര നായികമാരിൽ ഒരാളായി വിജയലക്ഷ്മി വളർന്നതും വളരെ പെട്ടെന്ന് തന്നെയായിരുന്നു. ‘സെല്ലുലോയ്ഡ്’ എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റ’ എന്ന് തുടങ്ങുന്ന ഗാനം താരത്തിൻ്റെ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവ് തന്നെയായിരുന്നു. സ്വന്തമായ ശബ്ദ ശൈലികൊണ്ടും, സ്വന്തമായ അവതരണ രീതികൊണ്ടും താരത്തിന് ഒരുപാട് ആരാധകരെയും ലഭിച്ചിരുന്നു. വൈക്കം വിജയലക്ഷ്മിയുടെ പോലുള്ള ശബ്ദത്തിൽ പാടാൽ മറ്റാർക്കും കഴിയില്ല എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. താരത്തിൻ്റെ ജീവിതവും വിവാഹവും ഒക്കെ തന്നെ ഇരുകൈയും നീട്ടിയാണ് ആരാധകർ എപ്പോഴും സ്വീകരിച്ചിരുന്നത്. മുൻപ് ആദ്യം ഒരു വിവാഹനിശ്ചയം കഴിഞ്ഞതായിരുന്നു വിജയലക്ഷ്മിയുടേത്.

എന്നാൽ പിന്നീട് ചില കാരണങ്ങൾ കാരണം താൻ തന്നെ ഈ വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറുന്നു എന്നും താരം അറിയിച്ചിരുന്നു. അതിനുശേഷമാണ് അനൂപമായുള്ള വിവാഹം നടക്കുന്നത്. ഇരുവരുടേയും വിവാഹത്തിൻ്റെ കാര്യങ്ങൾ വിജയലക്ഷ്മിയുടെ അച്ഛനുമായി സംസാരിച്ചശേഷം ഏകദേശം രണ്ടു വർഷം കഴിഞ്ഞായിരുന്നു ഇരുവരുടെയും വിവാഹം നടന്നത് എന്നാണ് ഇപ്പോൾ അനൂപ് പറഞ്ഞ് എത്തിയിരിക്കുന്നത്. അതിനുശേഷമാണ് അനൂപ് വിജയലക്ഷ്മിയെ വിവാഹം കഴിച്ചു കഴിഞ്ഞപ്പോൾ ഒരുപാട് പേർ സന്തോഷം അനൂപിനെ നേരിട്ട് അറിയിച്ചിരുന്നു. കാരണം കണ്ണു കാണാൻ പോലും കഴിയാതെ സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത ഒരു കുട്ടിയായിരുന്നു വിജയലക്ഷ്മി.

അങ്ങനെ ഒരു കുട്ടി യാതൊരു നേട്ടവും നോക്കാതെ വിവാഹം കഴിച്ചത് ഒരു വലിയ മനസ്സാണ് എന്ന് എല്ലാപേരും അന്ന് പറയുകയും ചെയ്തിരുന്നു. അതിനു ശേഷം തൻ്റെ ഭാര്യ വിജയലക്ഷ്മി കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞ് അനൂപ് തന്നെ രംഗത്തെത്തുകയായിരുന്നു. വിജയലക്ഷ്മി തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് എന്നാണ് അന്ന് അനൂപ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇപ്പോൾ കുറച്ചു നാളുകൾക്കു മുൻപ് നമ്മൾ അറിയുവാൻ കഴിയുന്നത് വിജയലക്ഷ്മിയുടെയും അനൂപിൻ്റെയും വിവാഹമോചന വാർത്തകൾ ആണ്. ഒരു വർഷം മാത്രമാണ് ഇരുവരും ഒന്നിച്ച് ജീവിച്ചതെന്നും, പിന്നീടുള്ള രണ്ടു മൂന്നു വർഷങ്ങൾ ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും വിജയലക്ഷ്മി തന്നെയാണ് വെളിപ്പെടുത്തി എത്തിയത്.

ജൂൺ മാസത്തിൽ ഇവരുടെ വിവാഹമോചനത്തിൻ്റെ എല്ലാ കാര്യങ്ങളും കഴിഞ്ഞു എന്ന് വിജയലക്ഷ്മി പറഞ്ഞിരുന്നു.ഇത് കാരണമായി വിജയലക്ഷ്മി പറഞ്ഞത് തൻ്റെ സംഗീതജീവിതത്തിന് അതൊരു പ്രശ്നമായിരുന്നതുകൊണ്ടാണ് വിവാഹ മോചനം നേടുന്നത് എന്നായിരുന്നു. എന്നാൽ ഇപ്പോൾ ഈ വാർത്തകളോടെല്ലാം പ്രതികരിച്ച് എത്തിയിരിക്കുന്നത് അനൂപ് തന്നെയാണ്. ഞങ്ങളുടെ വിവാഹം നിശ്ചയിക്കുന്നത് രണ്ട് വർഷത്തിനു ശേഷമാണ് അല്ലെങ്കിൽ അച്ഛനുമമ്മയും കാര്യങ്ങളെല്ലാം അറിഞ്ഞ് രണ്ടുവർഷത്തിനുശേഷം ആണ് എന്നാണ് അനൂപ് പറയുന്നത്. തൻ്റെ ഭാഗ്യം തന്നെയാണ് വിജി എന്നും എല്ലാ സന്തോഷത്തിലും ദുഃഖത്തിലും വിജിയുടെ കൂടെ താൻ ഉണ്ടായിരുന്നുവെന്നും അനൂപ് തന്നെയാണ് ഇപ്പോൾ വ്യക്തമാക്കി എത്തിയിരിക്കുന്നത്.

എന്നാൽ പിന്നീട് ചില കാരണങ്ങൾ ഉണ്ടായിരുന്നപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു പോലെ പരസ്പരം മനസ്സിലാക്കി എടുത്ത തീരുമാനമാണ് ഈ ഒരു വിവാഹമോചനം എന്നും അനൂപ് വ്യക്തമാക്കുന്നു. പിന്നീട് ഇപ്പോൾ ആരാധകർ ചോദിക്കുന്നത് കള്ളം പറഞ്ഞാണോ അപ്പോൾ വിജയലക്ഷ്മിയെ അനൂപ് സ്വന്തമാക്കിയത് എന്നാണ്. എന്നാൽ അല്ല. ഞങ്ങൾ തമ്മിൽ നല്ല അണ്ടർസ്റ്റാൻഡിംഗിൽ ആയിരുന്നുവെന്നും, സ്നേഹത്തിലായിരുന്നുവെന്നും പിന്നീട് ചില കാരണങ്ങൾ കൊണ്ടാണ് ഞങ്ങൾ ഇപ്പോൾ വേർപിരിയുന്നതെന്നും അനൂപ് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്തുതന്നെയായാലും വിജയലക്ഷ്മിയുടെയും അനൂപിൻ്റെയും ജീവിതം രണ്ടായി വേർപിരിഞ്ഞപ്പോൾ അത് ആരാധകർക്ക് വലിയൊരു നോവായി മാറിയിരിക്കുകയാണ്.

Share this on...