വേദനയോടെ പ്രണവിൻ്റെ കുറിപ്പ്. സഹിക്കാൻ കഴിയുന്നില്ല എന്ന് പ്രണവ്.

in News 1,982 views

അപകടത്തിൽ ശരീരം തളർന്ന് കിടപ്പിലായ തൃശൂർ സ്വദേശി പ്രണവിനെയും, പ്രണവിൻ്റെ അവസ്ഥ മനസ്സിലാക്കി പ്രണവിൻ്റെ ജീവിതത്തിലേക്ക് കടന്നെത്തിയ തിരുവനന്തപുരം സ്വദേശിനി ഷഹാനയെയും അറിയാത്ത മലയാളികൾ ഉണ്ടാവില്ല. തളരാത്ത മനസ്സുമായി ജീവിതത്തോട് പൊരുതാൻ ഉറച്ച് മുന്നേറുന്ന പ്രണവിന് കൂട്ടായി ഷഹാനയും ഒപ്പമുണ്ട്. ജീവിതത്തിലെ സന്തോഷവും സങ്കടവും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ വഴി പ്രണവ് പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ തൻ്റെ ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് തുറന്ന് പറയുന്ന പ്രണവിൻ്റെ ഫേസ്ബുക്ക് കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അദ്ദേഹത്തിൻ്റെ കുറുപ്പിനെ പൂർണ്ണരൂപം ഇങ്ങനെ: ‘ എനിക്ക് ആക്സിഡൻറ് പറ്റി 8 വർഷത്തിനു ശേഷം ആദ്യമായാണ് ഞാൻ കൊടുങ്ങല്ലൂർ അമ്മയെ കാണാൻ പോകുന്നത്.

പക്ഷേ മനുഷ്യന്മാർ ഉണ്ടാക്കിയ ചില ആചാരങ്ങളുടെ പേര് പറഞ്ഞു എനിക്ക് കൊടുങ്ങല്ലൂർ അമ്മയെ അമ്പലത്തിനുള്ളിൽ കയറി കാണാൻ സാധിച്ചില്ല. അനുഭവക്കുറിപ്പ് പറയുകയാണ് പ്രണവ്. രാവിലെ 10:00 മണി. 10:30 ഓടു കൂടിയാണ് ഞങ്ങൾ അമ്പലത്തിൽ എത്തിയത്. കാറിൽ നിന്ന് ഇറങ്ങി വീൽചെയറിൽ അമ്പലത്തിലേക്ക് പോയി. അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. ഞാൻ കൂട്ടുകാരോട് പറഞ്ഞു. ആരോടെങ്കിലും ചോദിക്കു. നമുക്ക് അകത്തേക്ക് കയറി ദേവിയെ കാണാൻ വല്ല വഴിയുണ്ടോ എന്ന്. നോക്കാൻ അങ്ങനെ ഞങ്ങൾ അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ചേട്ടനോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു. വീൽചെയർ അകത്തേക്ക് കൊണ്ടുപോകാൻ പറ്റില്ല എന്ന്. എനിക്ക് ദേവിയെ കാണാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു.

അതറിയാവുന്ന കൂട്ടുകാർ പറഞ്ഞു. അവനെ ഞങ്ങൾ എടുത്തു കയറ്റി കൊള്ളാമെന്ന്. ഇത് കേട്ട് സെക്യൂരിറ്റി ചേട്ടൻ പറഞ്ഞു. ഓക്കെ. അങ്ങനെയാണെങ്കിൽ കുഴപ്പമില്ല. ഒരു 15 മിനിറ്റ് വെയിറ്റ് ചെയ്യൂ. അത് കഴിയുമ്പോൾ ഈ തിരക്ക് തീരും. അതിനുശേഷം ഇവനെ അകത്തേക്ക് കൊണ്ടു പോയ്ക്കൊള്ളു എന്ന്. അപ്പോൾ നിങ്ങൾക്ക് സുഖമായി തൊഴാം. ഇത് കേട്ടപ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ആയി. ആർക്കും തടസ്സമാകാതിരിക്കാൻ ഞങ്ങൾ ഒരു മൂലയിലേക്ക് മാറിനിന്നു. അകത്തേക്ക് കയറാനുള്ള സമയമായപ്പോൾ ഞങ്ങൾ തയ്യാറായി നിന്നു. പക്ഷേ മറ്റൊരു സെക്യൂരിറ്റി ചേട്ടൻ വന്നു പറഞ്ഞു. ഇവനെ അകത്തേക്ക് കയറാൻ പറ്റില്ല. കാരണം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

ഇവന് യൂറിൻ ട്യൂബ് ഉള്ളതുകൊണ്ട് അകത്തേക്ക് കയറ്റാൻ പറ്റില്ല. അശുദ്ധിയാകും എന്ന്. ഞങ്ങൾക്ക് കുഴപ്പം ഉണ്ടായിട്ടല്ല. ഇവിടുത്തെ ആചാരം അങ്ങനെയാണെന്ന്. അത് കേട്ടതും എനിക്ക് വല്ലാത്ത വിഷമം തോന്നി. കണ്ണിൽ നിന്ന് താനെ വെള്ളം വന്നു പോയി. കാരണം എട്ടുവർഷത്തിനുശേഷം അത്ര ആഗ്രഹിച്ച് ചെന്നതാണ്. ആദ്യം എനിക്ക് എൻ്റെ പൊട്ട മനസ്സിൽ തോന്നിയത് കൊടുങ്ങല്ലൂർ അമ്മയ്ക്ക് എന്നെ കാണുന്നത് ഇഷ്ടമല്ലായിരിക്കും. അതുകൊണ്ടാകും ഇങ്ങനെ നടന്നതെന്നാണ്. പിന്നെ ഒന്നു ഇരുത്തി ചിന്തിച്ചപ്പോൾ മനസ്സിലായത് ഒരു ദൈവം പറഞ്ഞിട്ടില്ല എന്നെ ഇങ്ങനെയൊക്കെയാണ് കാണാൻ വരേണ്ടതെന്ന്. എല്ലാം മനുഷ്യന്മാർ ഉണ്ടാക്കിയ ആചാരങ്ങളാണ്. അതുകൊണ്ട് ഒരിക്കലും കൊടുങ്ങല്ലൂരമ്മയെ പഴിചാരിയിട്ട് കാര്യമില്ല എന്ന്.

എങ്കിലും ഞാൻ പുറത്തുനിന്ന് കരഞ്ഞ് ദേവിയോട് കാര്യങ്ങൾ പറഞ്ഞു. അമ്മയെ കാണാൻ അത്രയ്ക്ക് ആഗ്രഹിച്ച് ഞാൻ വന്നതാണ്. പക്ഷേ നടന്നില്ല. അതുകൊണ്ട് എനിക്ക് ക്ഷേത്രത്തിനുള്ളിൽ കയറി പ്രാർത്ഥിക്കാനുള്ള സാഹചര്യം കിട്ടുകയാണെങ്കിൽ മാത്രമേ ഞാൻ ഇനി ഇവിടേക്ക് വരികയുള്ളൂ. അല്ലെങ്കിൽ ഒരിക്കലും ഞാൻ അമ്മയുടെ നടയിലേക്ക് വരില്ല. അമ്മ എന്നും എൻ്റെ മനസ്സിലുണ്ടാകും എന്ന് പറഞ്ഞിട്ടാണ് അവിടെനിന്നും പോകുന്നത്. ആരെയും കുറ്റം പറയുന്നില്ല. എൻ്റെ ഒരു അനുഭവം പങ്കുവച്ചു എന്നുമാത്രം. എല്ലാവരോടും എന്നും സ്നേഹം മാത്രം.
All rights reserved News Lovers.

Share this on...