വെറും പാവം ആയിരുന്നു – ഒരുപാട് സഹിച്ചു – പക്ഷെ ഇങ്ങനെ ഒന്നു പ്രതീക്ഷിച്ചില്ല – കണ്ണീരോടെ നടൻ മുന്ന

in News 28 views

ഇന്ന് രാവിലെയാണ് മോഡലും അഭിനേതുവായ ഷഹനയെ വീട്ടിൽ തൂ,ങ്ങി,മ,രി,ച്ച നിലയിൽ കണ്ടെത്തിയത്.ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ നടൻ മുന്ന ഷഹ്നയ്ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഈ വിയോഗം ഞെട്ടിക്കുന്നത് എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. ഇതിനുപിന്നാലെയാണ് മുന്നയെ മാധ്യമങ്ങൾ ബന്ധപ്പെടുന്നത്. വല്യമ്മ ജയഭാരതിക്കൊപ്പം ലണ്ടനിലായിരുന്നു മുന്ന. വെക്കേഷൻ ആഘോഷിക്കാൻ ലണ്ടനിലെത്തിയതാണ് ഇരുവരും.

ഷഹന ഒരു പാവം കുട്ടിയായിരുന്നു. പാവക്കുട്ടിയെ പോലെ സുന്ദരിയും. തന്നോടൊപ്പമാണ് അവർ ആദ്യം അഭിനയിക്കുന്നത്. രാവണാസുരൻ എന്നായിരുന്നു ചിത്രത്തിൻ്റെ പേര്. അതിൻ്റെ ഫസ്റ്റ് ഷെഡ്യൂൾ കഴിഞ്ഞു. പിന്നീട് ഷൂട്ടിങ് പുനരാരംഭിച്ചിട്ടില്ല. ഒരു തമിഴ് ചിത്രത്തിൽ ഷഹന തന്നോടൊപ്പം അഭിനയിക്കാൻ എത്തി. ജോളി മാസ്റ്ററായിരുന്നു സംവിധായകൻ. ചിത്രം ലോക്ഡൗൺ. ബ്ലാംഗ്ലൂരുവിലായിരുന്നു ഷൂട്ടിംഗ്. അവിടെ തൻ്റെ മുറിയുടെ നേരെ എതിരായിരുന്നു ഷഹന താമസിച്ചിരുന്നത്. അവരുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു. ഷൂട്ടിംഗ് ഇല്ലാത്ത ഒരു ദിവസം റൂമിൽ നിന്ന് ഷഹനയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടു.എന്നെ കൊല്ലുന്നേ, രക്ഷിക്കണേ എന്നൊക്കെ അലമുറയിട്ടു വിളിക്കുന്നുണ്ടായിരുന്നു. താൻ ഓടി വന്ന് അവരുടെ വാതിലിൽ മുട്ടി.

ശക്തിയായി ഇടിച്ചു.അൽപ്പം കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് ഷഹനയുടെ ഭർത്താവ് പുറത്തേക്ക് പോയി. അതിന് പിന്നാലെ ഷഹന കതക് പൂട്ടി. ശബ്ദം കേട്ട് ഹോട്ടൽ ജീവനക്കാരും ഓടിയെത്തി. പോലീസ് വിളിക്കണം എന്ന് അവർ പറയുന്നുണ്ടായിരുന്നു. താൻ സംവിധായകനെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം ഉടനെ അവിടെ എത്തി. ഞങ്ങൾ രണ്ടു പേരും ഷഹ്നയോട് സംസാരിച്ചു. ഭർത്താവ് തന്നെ കൊ,ല്ലു,മെ,ന്ന് അവർ പറയുന്നുണ്ടായിരുന്നു മാസ്റ്റർ അവരെ ആശ്വസിപ്പിച്ചു. തൽക്കാലം തൻ്റെ വീട്ടിൽ വന്ന് നിൽക്കാൻ ഷഹനയോട് പറഞ്ഞു.തൻ്റെ ഒരു പെൺസുഹൃത്തിനെ വിളിച്ചിട്ടുണ്ടെന്നും അവർ ഉടനെ എത്തുമെന്നുമാണ് അന്ന് ഷഹന മറുപടി നൽകിയത്. അന്ന് രാത്രി ഷഹ് നയേയും ഭർത്താവിനെയും ഒരുമിച്ചിരുത്തി മാസ്റ്റർ സംസാരിച്ചു.

താനും ഒപ്പം ഉണ്ടായിരുന്നു. ഇനി ഒരു പ്രശ്നം ഉണ്ടാവില്ല എന്ന് ഭർത്താവ് പറഞ്ഞു. പിറ്റേന്ന് വളരെ സ്നേഹത്തോടെയാണ് ഇരുവരെയും ലൊക്കേഷനിൽ വെച്ച് കണ്ടത്. അതിനു ശേഷവും ഷഹന ഭർത്താവിനെക്കുറിച്ച് കംപ്ലെയ്ൻറ് പറഞ്ഞിട്ടുണ്ട്. ആ സിനിമയുടെ വർക്കിന് ശേഷം താൻ അവളെ കണ്ടിട്ടില്ല, വല്ലപ്പോഴും മെസേജ് അയക്കും. ഈ രണ്ട് ദിവസം മുൻപ് അവരുടെ ഗ്രാൻ്റ് മദറുടെ ഫോട്ടോ അയച്ചിരുന്നു.ഇത്ര പെട്ടെന്ന് അവരുടെ വിയോഗമുണ്ടാവുമെന്ന് കരുതിയില്ല.ജനൽ പടിയിൽ തൂങ്ങിമരിച്ചു എന്നാണ് പറയുന്നത്. ഇത് എങ്ങനെ വിശ്വസിക്കും. വളരെ ഷോക്കാണ്. സിനിമയിൽ വളരെ ഭാവിയുള്ള കുട്ടിയായിരുന്നു. ഈ മരണത്തിന് ഉത്തരവാദി ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കടുത്ത ശിക്ഷ വാങ്ങി കൊടുക്കണം. മുന്ന പറഞ്ഞു.

Share this on...