വീട്ടിലേക്ക് ആരെയും കയറ്റാതെ ഭിക്ഷക്കാരി, എന്നാൽ ഒടുവിൽ അവരെ മാറ്റി കുടിൽ പരിശോധിച്ചപ്പോൾ

in News 19,808 views

വീട്ടിലേക്ക് ആരെയും കയറ്റാതെ ഭിക്ഷക്കാരി, എന്നാൽ ഒടുവിൽ അവരെ മാറ്റി കുടിൽ പരിശോധിച്ചപ്പോൾ.ജമ്മു കാശ്മീരിൽ ഭിക്ഷ നടത്തി ജീവിച്ചിരുന്ന യാചക സ്ത്രീയെ മെച്ചപ്പെട്ട ജീവിത സാഹചര്യം നൽകുന്നതിനു വേണ്ടി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു പിന്നീട് ഇവർ താമസിച്ചിരുന്ന താത്കാലിക ഉപയോഗിച്ചിരുന്ന സ്ഥലം പരിശോധിച്ച ഉദോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.65 വയസ്സ് ഉള്ള ഇവർ മുപ്പത് വർഷത്തിൽ അധികമായി കൊണ്ട് ബസ് സ്റ്റാൻഡിലും സമീപത്തെ തെരുവിലും ഭിക്ഷ യാചിച്ചു കൊണ്ടാണ് ജീവിച്ചു പോന്നിരുന്നത്.

ഇതാരത്തിൽ ഉള്ളവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം നൽകുന്നതിന് അഭയ കേന്ദ്രത്തിലേക്ക് മാറ്റിയതായി അഡീഷണൽ ഡെപ്പ്യൂട്ടി കമ്മീഷണർ സുഗതേവ് വെളിയപ്പെടുത്തി.ഇവർ താമസിച്ചിരുന്ന സ്ഥലം വൃത്തിയാക്കാൻ വേണ്ടി എത്തിയ മുനിസിപ്പൽ കമ്മിറ്റി തൊഴിലാളികൾ ആണ് മൂന്നു പ്ലാസ്റ്റിക് ബാഗിൽ ആയി കൊണ്ട് നോട്ടുകളും ചില്ലറകളും ഭദ്രമായി കൊണ്ട് പൊതിഞ്ഞു വെച്ചത് കാണുന്നത്.അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിച്ചു.പോലീസും മജിസ്‌ട്രേട്ടും സംഭവ സ്ഥലത്തു എത്തി കൊണ്ട് പരിശോധന നടത്തി.മണിക്കൂറിനു ശേഷമാണു 258507 രൂപ എണ്ണി തിട്ടപ്പെടുത്തിയത് എന്ന് കമ്മീഷണർ വ്യക്തമാക്കി.

പണം ഉടമക്ക് തന്നെ തിരികെ നൽകും എന്നും അദ്ദേഹം കൂട്ടി ചേർത്തു.ഭിക്ഷ യാചിച്ചു കിട്ടിയിരുന്ന പണം മുഴുവൻ ഇവർ പ്ലാസ്റ്റിക് ബോക്സിൽ ആക്കി കൊണ്ട് സൂക്ഷിച്ചു വരികയായിരുന്നു.ഇവർ എവിടെ നിന്നാണ് വരുന്നത് എന്നോ മറ്റു വിവരമോ ആർക്കും അറിയില്ല മുപ്പത് വർഷത്തിൽ അധികമായി കൊണ്ട് ഇവർ ഭിക്ഷ യാചിക്കുന്നുണ്ട്.പണം കണ്ടെത്തി നൽകിയ മുനിസിപ്പൽ തൊഴിലാളികളുടെ സത്യസന്ധതയെ മജിസ്ട്രേറ്റ് അഭിനന്ദിച്ചു.

Share this on...