വീടുപണി നടക്കുന്നിടത്ത് ഇന്ദ്രന്‍സും മകനും ചെന്നു… പോകുമ്പോള്‍ ഒരു സമ്മാനം കയ്യില്‍ വച്ച് കൊടുത്തു.. കണ്ണുനിറഞ്ഞ് സംവിധായകന്‍

in News 25 views

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു നടൻ തന്നെയാണ് ഇന്ദ്രൻസ് എന്നു പറയുന്നത്. ആദ്യമൊക്കെ കോമഡി രംഗങ്ങൾ ചെയ്ത് മലയാളികളെ ചിരിപ്പിച്ച നടനായിരുന്നു ഇന്ദ്രൻസ്. എന്നാൽ പിന്നീട് സീരിയസ് റോളുകളിൽ എത്തി മലയാളികളെ ചിന്തിപ്പിക്കുകയും ചെയ്തു അദ്ദേഹം. അദ്ദേഹം അച്ഛനായും,സഹോദരനായും കൂട്ടുകാരനുമായുമൊക്കെ മലയാളത്തിൽ എന്നും നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ ഇതാ ഇന്ദ്രൻസിനെ കുറിച്ചുള്ള ചില കാര്യങ്ങൾ തുറന്നു സംവിധായകൻ ഡോക്ടർ ബിജു. നടൻ ഇന്ദ്രൻസും മകനും അപ്രതീക്ഷിതമായി വീട്ടിലെത്തിയതിനെക്കുറിച്ചാണ് സംവിധായകൻ ഡോക്ടർ ബിജു കുറിപ്പ് എഴുതിയിരിക്കുന്നത്. ഇന്ന് ഇപ്പോൾ എറണാകുളത്തേക്ക് പോകുന്ന വഴി അടൂർ വീട്ടിലേക്ക് രാവിലെ എത്തിയെന്നും, വീടുപണി നടക്കുന്നിടത്ത് പോയി മൊത്തം നോക്കി കണ്ടെന്നും അദ്ദേഹം കുറിച്ചു. വീടുപണി എന്നത് വലിയ ബുദ്ധിമുട്ടുള്ള സമയമാണ്.

കല്ലായും മണ്ണായുമൊക്കെ അതിലേക്ക് കൂട്ടാൻ ഇതു കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞ് അപ്രതീക്ഷിതമായി ഒരു സമ്മാനം തൻ്റെ കയ്യിൽ നിർബന്ധപൂർവ്വം വച്ചുതന്നു എന്നാണ് ബിജു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ബിജുവിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെയാണ്. ” അപ്രതീക്ഷിത അതിഥി.അപ്രതീക്ഷിതമായി ഇന്ദ്രൻസ് ചേട്ടനും മകൻ മഹീന്ദ്രനും രാവിലെ വീട്ടിലെത്തി. വീട് പണി എന്തായി എന്ന് ഇടയ്ക്കിടയ്ക്ക് വിളിച്ച് അന്വേഷിക്കുകയും, ഒരു ദിവസം വീട് പണി കാണാൻ അങ്ങോട്ട് വരുന്നുണ്ട് എന്ന് പറയുകയും ചെയ്തിരുന്നു. ഇന്ന് ഇപ്പോൾ എറണാകുളത്തേക്ക് പോകുന്ന വഴി അടൂർ വീട്ടിലേക്ക് രാവിലെ എത്തി. വീടു പണി നടക്കുന്നിടത്ത് പോയി മൊത്തം നോക്കി കണ്ടു. അവിടെ ഉണ്ടായിരുന്ന ജോലിക്കാർക്കൊപ്പം സന്തോഷത്തോടെ ഫോട്ടോയെടുത്തു.

വലിയ സന്തോഷമുള്ള ഒരു ദിവസം. വീടുപണിയുന്നത് വലിയ ബുദ്ധിമുട്ടുള്ള സമയമാണ്. കല്ലായി മണ്ണായുമൊക്കെ അതിലേക്ക് കൂട്ടാൻ ഇതു കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞ് അപ്രതീക്ഷിതമായി ഒരു സമ്മാനം നിർബന്ധപൂർവ്വം കൈയിൽ വെച്ചുതന്നു. ഈ സ്നേഹത്തിനും കരുതലിനും എങ്ങനെയാണ് നന്ദി പറയുക എന്നു പറഞ്ഞുകൊണ്ടാണ് ബിജുവിൻ്റെ കുറിപ്പ് ഫേസ്ബുക്കിൽ അവസാനിക്കുന്നത്. എന്തുതന്നെയായാലും നിരവധി പേരാണ് ഈ ഒരു പോസ്റ്റ് കണ്ടിട്ട് കമൻറുകളുമയി എത്തിയിരിക്കുന്നത്.

സാധാരണക്കാരൻ ആയാലും ആരായാലും ആ ഒരു വ്യക്തിയുടെ ബുദ്ധിമുട്ട് അല്ലെങ്കിൽ കാര്യങ്ങൾ കണ്ടറിഞ്ഞ് അവിടെ ചെന്ന് നേരിട്ട് അറിയുന്നു എന്ന് പറയുമ്പോൾ അത് ഒരു മഹത് വ്യക്തിയുടെ ഉദാഹരണം തന്നെയാണ്. ഇന്ദ്രൻസ് എന്നു പറയുന്ന വ്യക്തിയുടെ വ്യക്തിത്വമാണ് ഇതിലൂടെ നമ്മൾ കണ്ടതെന്നും, അദ്ദേഹം നല്ലൊരു നടൻ മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം .

Share this on...