വാവയെ ജയിലിൽ ആക്കാൻ ഒരു കൂട്ടം ഉദ്യോഗസ്ഥർ. കൂടെ ഉണ്ടാകും എന്ന് മലയാളികൾ .

in News 62 views

വാവസുരേഷിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ രംഗത്ത്. പാമ്പുകളെ പിടിക്കുന്നതിനുള്ള വാവസുരേഷിന് ഇല്ലെന്ന് കാണിച്ചാണ് വനം വകുപ്പിലെ ഒരു വിഭാഗം. ഉദ്യോഗസ്ഥ രംഗത്തെത്തിയിരിക്കുന്നത്. ലൈസൻസ് ഇല്ലാതെയും പാമ്പുകളെ പിടിക്കുന്നത് കുറ്റകരമാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. വന്യ ജീവി സംരക്ഷ രണ്ട നിയമപ്രകാരം മൂന്നു വർഷം മുതൽ ഏഴ് വർഷം വരെ ഒടുവിൽ തടവ് ലഭിച്ചേക്കാം. ഇതിന് പുറമെ പിഴയും ഈടാക്കാവുന്ന കുറ്റമാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേ സമയം പിടിക്കാൻ വനം വകുപ്പ് പരിശീലിപ്പിച്ച ലൈസൻസും നൽകുന്നുണ്ട്. എന്നാൽ ലൈസൻസ് കൊടുതവരുടെ സേവനം പോലും പോലും ലഭ്യമല്ലെന്ന പരാതിയും നിലവിലുണ്ട്. ഈ പരാതിയും വനംവകുപ്പ് പരിശോധിച്ചുവരികയാണ്.

ഡി എഫ് കയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാവാ സുരേഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത് എന്നാണ് സൂചന. ശാസ്ത്രീയമായ മാർഗ്ഗത്തിലൂടെയാണ് വാവ സുരേഷിൻ്റെ പാമ്പ് പിടുത്തം എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.പാമ്പ് പിടിക്കുന്നതിനായി ഇദ്ദേഹം ഇതുവരെ വനംവകുപ്പിൻ്റെ ലൈസൻസ് എടുത്തിട്ടില്ല. ഈ ലൈസൻസിന് വേണ്ടി വനംവകുപ്പ് മുമ്പാകെ അപേക്ഷിച്ചിട്ടുമില്ല. ഇത്തരത്തിലുള്ള ലൈസൻസ് എടുക്കാത്തതിനാലാണ് കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടിക്കുന്നതിനിടെ ഇദ്ദേഹത്തിന് കടിയേറ്റ തെന്ന് ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തുന്നു. എന്നാൽ ഇതേപ്പറ്റി വാവാ സുരേഷിന് പ്രതികരണം ഇങ്ങനെയായിരുന്നു. മൂന്നരപതിറ്റാണ്ടിലേറെയായി ഞാൻ പാമ്പുകളെ പിടിക്കുന്നു. തനിക്ക് ഇനി അതിനായി ലൈസൻസ് എന്തിനാണ്.

വനം വകുപ്പിലെ ഉദ്യോഗസ്ഥർ തനിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട് എന്നും വാവ സുരേഷ് വ്യക്തമാക്കുന്നു. അതേസമയം വാവ സുരേഷിനെ അനുകൂലിച്ച് മന്ത്രി വി എൻ വാസവൻ, മന്ത്രി കെ ബി ഗണേഷ് കുമാറും രംഗത്തെത്തിയിരുന്നു. വനം വകുപ്പിലെ ഉദ്യോഗസ്ഥർ വാവ സുരേഷിനെ അധിക്ഷേപിക്കുന്ന സാഹചര്യത്തിലാണ് ഇരുവരും രംഗത്തെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പാമ്പ് പിടിക്കുന്നത് വാവ സുരേഷിനോടുള്ള കുശുമ്പാണിതെന്ന് മന്ത്രി വാസവൻ ചൂണ്ടിക്കാണിച്ചു. എന്നാൽ വനംവകുപ്പിൻ്റെ പരിശീലനം കഴിഞ്ഞ് ലൈസൻസ് എടുത്തവർ പോലും പലപ്പോഴും വിളിച്ചാലും വരാറില്ലായിരുന്നു വാസവൻ തുറന്നടിച്ചു.അതേസമയം പാമ്പ് പിടിക്കാൻ വനം വകുപ്പിലെ ഉദ്യോഗസ്ഥരെ പഠിപ്പിച്ചത് വാവാ സുരേഷ് തന്നെയാണെന്ന് കെ ബി ഗണേഷ് കുമാറിൻ്റെ പ്രതികരണം. അതിനാൽ തന്നെ അധിക്ഷേപിക്കാനും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അർഹതയില്ല എന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

ഒരാഴ്ചയിലധികം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു വാവാ സുരേഷ്. നിലവിൽ ഇദ്ദേഹം വിശ്രമത്തിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെയില്ല. മരുന്നുകളോട് മികച്ച പ്രതികരണമാണ് വാവ സുരേഷ് നൽകിയത്. മൂർക്കൻ്റെ കടിയേറ്റ് ആണ് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറിച്ചി പാട്ടുശ്ശേരിയിൽ മൂർഖനെ പിടി കൂടാൻ എത്തിയതായിരുന്നു വാവാ സുരേഷ്. കൂട്ടിയിട്ട കരിങ്കലുകൾക്കിടയിൽ ഒരാഴ്ച മുൻപാണ് പാമ്പിനെ കണ്ടെത്തിയത്. അന്ന് ആളുകൾ വാവ സുരേഷിനെ വിവരമറിയിച്ചു. എന്നാൽ അപകടത്തെ തുടർന്ന് വിശ്രമത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. അതിനാൽ വാവ സുരേഷിന് കൃത്യസമയത്ത് സ്ഥലത്ത് എത്താൻ കഴിഞ്ഞില്ല. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച ഇദ്ദേഹം സ്ഥലത്തെത്തു കയായിരുന്നു. തുടർന്നു മൂർഖനെ പിടികൂടുകയും ചെയ്തു.

ആറടിയിലേറെ നീളമുള്ള മൂർഖൻ ആയിരുന്നു ഇത്. പാമ്പിൻ്റെ വാലിൽ തൂക്കിയെടുത്ത് ചാക്കിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഇതിനിടെയായിരുന്നു പെട്ടെന്ന് പാമ്പ് കടിയേറ്റത്. പാമ്പിനെ പിടിക്കാൻ തയ്യാറായപ്പോൾ ആദ്യം പാമ്പ് ചീറ്റുകയാണ് ചെയ്തത്.തുടർന്ന് വാവാ സുരേഷിനെ പാമ്പ് ആഞ്ഞ് കൊത്തുകയായിരുന്നു. കടിയുടെ ആഗാതത്തിൽ വാവാ സുരേഷ് നിലത്തിരുന്നു. തുടർന്ന് എങ്ങനെയൊക്കെയോ പാമ്പിനെ പിടികൂടി കുപ്പിയിലേക്ക് മാറ്റി. തുടർന്ന് വേഗം തന്നെ ആദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ആണ് അദ്ദേഹത്തിൻ്റെ ബോധം പൂർണമായും നഷ്ടപ്പെട്ടത്.

കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം അദ്ദേഹത്തെ എത്തിച്ചത്.തുടർന്ന് രക്തം കട്ട പിടിക്കുന്ന സാഹചര്യമുണ്ടായി. ഇത് ആശുപത്രി അധികൃതരെയും ആശങ്കയിലാഴ്ത്തി.തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ ഉടൻ മാറ്റുകയായിരുന്നു. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യവാനായി കാത്തിരിക്കുകയാണ്. നിരവധിപേരുടെ പ്രാർത്ഥനയായിരുന്നു അദ്ദേഹത്തിനുള്ളത്. അന്ന് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തനിക്കെതിരെ നിരവധി പേർ അപവാദ പ്രചരണങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിൽ ചില വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴത് ശരിവയ്ക്കുന്ന രീതിയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സുരേഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
All rights reserved News Lovers.

Share this on...