വാവ സുരേഷിന് പുതിയ വീട്, നന്ദി പറഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട വാവ,!!

in News 35 views

വാവ സുരേഷിന് പുതിയ വീട്, നന്ദി പറഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട വാവ,!!കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം സുഖം പ്രാപിച്ചു തിരുവനന്തപുരത്തേക്കു മടങ്ങിയ വാവ സുരേഷിനെയും കുടുംബത്തെയും സന്ദർശിച്ച് മന്ത്രി വി.എൻ. വാസവൻ. വാവ സുരേഷിനുള്ള പുതിയ വീടിന്റെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണ രൂപം, ‘ ഇന്ന് വാവ സുരേഷിന്റെ വീട് സന്ദർശിച്ചു. കടകംപള്ളി സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഓലമേഞ്ഞ പഴയൊരു വീടാണ്. ഇതു മാറ്റി പുതിയത് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.

വാവയുടെ മാതാപിതാക്കളുമായും സഹോദരങ്ങളുമായും സംസാരിച്ചു. അവരും സമ്മതം അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ പൂർത്തിയാക്കും.വീട്ടിലേക്കു പോകുന്നതിനു മുൻപു മെഡിക്കൽ കോളജിന് സമീപം ചികിത്സയ്ക്കായി താമസിക്കുന്ന സുരേഷിനെയും സന്ദർശിച്ചിരുന്നു. ഡോക്ടർമാർ നിർദേശിച്ച മരുന്നുകൾ കഴിച്ച് വിശ്രമിക്കുകയാണ് അദ്ദേഹം.കുറച്ച് ദിവസം വിശ്രമിക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. തുടർ പരിശോധനയോ ചികിത്സയോ ആവശ്യമെങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആവശ്യമായ സൗകര്യമൊരുക്കിയിട്ടുണ്ട്’.വാവ സുരേഷിന് പുതിയ വീട്, നന്ദി പറഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട വാവ,!!

Share this on...