ലോകത്തിലെ ഏറ്റവും ധനികനായ കുട്ടി,സ്വന്തമായി വീടും ജെറ്റും സൂപ്പർകാറുകളും

in News 647 views

ലോകത്തിലെ ഏറ്റവും ധനികനായ കുട്ടി,സ്വന്തമായി വീടും ജെറ്റും സൂപ്പർകാറുകളും.ആഡംബര ജീവിതത്തിന്റെ പേരിൽ ‘ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ’ എന്ന് വിശേഷണം സ്വന്തമാക്കിയിരിക്കുകയാണ് 9 വയസ്സുള്ള നൈജീരിയൻ കുട്ടി. ലോകത്തിലെ ഏറ്റവും ധനികനായ കുട്ടി എന്നാണ് മുഹമ്മദ് അവൽ മുസ്തഫ എന്ന മോംഫ ജൂനിയർ അറിയപ്പെടുന്നത്. മോംഫ തന്റെ ആറാമത്തെ വയസിലാണ് ആദ്യത്തെ മാൻഷൻ സ്വന്തമാക്കിയത്. ഇതു കൂടാതെ മറ്റ് നിരവധി മാളികകളും സൂപ്പർ കാറുകളും ഈ ബാലന് സ്വന്തം..

ഇതൊന്നും പോരാതെ സ്വകാര്യ ജെറ്റിൽ ലോകമെമ്പാടും സഞ്ചരിക്കുകയാണ് മോംഫ
നൈജീരിയയിലെ ലാഗോസിൽ നിന്നുള്ള മൾട്ടി മില്യണയറും ഇന്റർനെറ്റ് സെലിബ്രിറ്റിയുമായ ഇസ്മയിലിയ മുസ്തഫയുടെ മകനാണ് മോംഫ ജൂനിയർ. ഈ കുട്ടി സമ്പന്നന്‍ വെർസേസ്, ഗൂച്ചി തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള സ്റ്റൈലിഷ്, ഡിസൈനർ വസ്ത്രങ്ങൾ ധരിച്ച് തന്റെ സൂപ്പർകാറുകൾക്ക് അരികിൽ നിൽക്കുന്ന ചിത്രങ്ങളാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റുചെയ്യുന്നത്.

മോംഫ ജൂനിയറിന്റെ സൂപ്പർകാറുകളുടെ ശേഖരത്തിൽ മഞ്ഞ ഫെരാരി, ബെന്റ്ലി ഫ്ലയിംഗ് സ്പർ, റോൾസ് റോയ്സ് വ്രൈത്ത് എന്നിവ ഉൾപ്പെടുന്നു.മറ്റൊരു ചിത്രത്തിൽ മോംഫ ഒരു സ്വകാര്യ ജെറ്റിനുള്ളിൽ ഭക്ഷണം കഴിക്കുന്നത് കാണാം. ഇൻസ്റ്റാഗ്രാമിൽ ഈ ശതകോടീശ്വരന് നിരവധിയാണ് ആരാധകർ. 2018 ലെ ആറാം ജന്മദിനത്തിനാണ് അച്ഛന്‍‍ മോംഫയ്ക്ക് ആദ്യത്തെ മാളിക വാങ്ങി നൽകിയത്. മോഫ തന്റെ കുഞ്ഞനുജത്തിയ്ക്കൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങൾ അച്ഛന്റെ ഇൻസ്റ്റാഗ്രാമിൽ പതിവായി പോസ്റ്റ് ചെയ്യാറുണ്ട്.

Share this on...