ലളിത വിവാഹമല്ല.. മാതൃക കാട്ടിയതുമല്ല.. രജിസ്റ്റര്‍ വിവാഹം കഴിച്ചതിന്റെ യഥാര്‍ത്ഥ കാരണം പറഞ്ഞ് റെയ്ജന്‍ രാജന്‍

in News 271 views

മിനിസ്ക്രീനിലെ പൃഥ്വിരാജ് എന്നറിയപ്പെടുന്ന നടനാണ് റെയ്ജൻ രാജൻ. അതുകൊണ്ടുതന്നെ സ്ത്രീ ആരാധകരും കൂടുതൽ ആണെന്ന് പറയേണ്ടതില്ലല്ലോ. കുറേ മാസങ്ങളായി പ്രണയ വാർത്തകളും, വിവാഹ വിശേഷങ്ങൾ എല്ലാം സോഷ്യൽമീഡിയയിലും സാമൂഹ്യമാധ്യമങ്ങളിലും പലപ്പോഴും ചർച്ച ആയിട്ടുള്ളതാണ്. എന്നാൽ ഇന്നലെയാണ് ആരാധകർക്ക് എല്ലാം സർപ്രൈസ് നൽകിക്കൊണ്ട് നടൻ്റെ വിവാഹ വാർത്ത പുറത്തു വന്നത്. തൃശ്ശൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ലളിതമായ വിവാഹമായിരുന്നു. മറ്റു ടെലിഷൻ താരങ്ങൾ വിവാഹം ഒരു ഉത്സവം പോലെ കൊണ്ടാടുമ്പോഴാണ് രജിസ്ട്രാൾ ഓഫീസിൽ വച്ച് താലികെട്ടി മാലയിട്ട് ഒപ്പുവെച്ചും സ്വന്തം പെണ്ണിൻ്റെ കൈപിടിച്ച് നടൻ റെയ്ജൻ രാജൻ അഭിമാനത്തോടെ ഇറങ്ങി വന്നത്.വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോയും നടൻ പങ്കുവച്ചിരുന്നു.

വിവാഹ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മാതൃകാവിവാഹം, ലളിത വിവാഹം എന്നെല്ലാം മാധ്യമങ്ങൾ എഴുതി ആഘോഷിച്ചെങ്കിലും അതിനു പിന്നിലെ യഥാർഥ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് റെയ്ജനും ഭാര്യയും ഇപ്പോൾ. കോഴിക്കോട്ടുകാരിയായ ശില്പ ഹിന്ദു മത വിഭാഗത്തിൽ പെട്ട യുവതിയാണ്.റെയ്ജൻ ക്രിസ്ത്യൻ യുവാവും. അതുകൊണ്ടുതന്നെ വിവാഹക്കാര്യം വന്നപ്പോൾ വീട്ടുകാർ തമ്മിൽ എങ്ങനെ വിവാഹം നടത്തണമെന്ന് സംബന്ധിച്ച ആശയക്കുഴപ്പം ഉണ്ടായി. എന്നാൽ ശിൽപയും റെയ്ജലും ചേർന്ന് ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു വിവാഹം രജിസ്റ്റർ ചെയ്യാം എന്നത്. അങ്ങനെയാണ് ഈ തീരുമാനത്തിലേക്ക് ഇരുവരും ഒരുമിച്ച് എത്തിയത്. എങ്കിലും രണ്ടുപേരും അവരുടേതായ വിശ്വാസങ്ങളും പരസ്പരം ബഹുമാനിക്കുന്നുവെന്നും, അതുപോലെതന്നെ ഭാവിജീവിതത്തിൽ തുടരുമെന്നും റെയ്ജലും ശില്പയും ഒരുമിച്ചു പറയുന്നു.

പൊതുവെ ടെലിവിഷൻ താരങ്ങളുടെ വിവാഹത്തിന് ഒരാഴ്ച മുൻപേ സോഷ്യൽ മീഡിയയിൽ ഒരുക്കങ്ങൾ തുടങ്ങും. സെയ് വ് ദ ഡേറ്റും ഫോട്ടോഷൂട്ടും ഒക്കെ ബഹളം തന്നെയായിരിക്കും. എന്നാൽ അത്തരം ബഹളങ്ങൾ എല്ലാം ഒഴിവാക്കി പക്വതയോടെ കാര്യങ്ങൾ മനസ്സിലാക്കി റെയ്ഞ്ചനും ശില്പിയും ഒരുമിച്ച് എടുത്ത തീരുമാനത്തിന് കൈ അടിക്കുകയാണ് ആരാധകർ ഇപ്പോൾ. വെള്ള ജുബ്ബയും മുണ്ടും ആയിരുന്നു റെയ്ജൻ്റെ വിവാഹ വേഷം. സെറ്റ് സാരിയിൽ ആണ് ശില്പ എത്തിയത്. അധികം ആഭരണങ്ങളും മേക്കപ്പും ഒന്നുമിടാതെ ആണ് വധു എത്തിയത്. ലുക്കിൽ തന്നെ സിപ്ലിസിറ്റിയുള്ള വിവാഹ ചിത്രം അതിവേഗമാണ് വൈറലായത്.

താൻ പ്രണയത്തിലാണെന്നും,വിവാഹം ഉടനുണ്ടാകുമെന്നും പല അഭിമുഖങ്ങളിലും റെയ്ജൻ പറഞ്ഞിരുന്നുവെങ്കിലും ഭാവി വധുവിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും പുറത്തുവിട്ടിരുന്നില്ല .അടുത്തിടെ വിവാഹത്തോട് അനുബന്ധിച്ച് ഒരു ഷോപ്പിങ് നടത്തിയതോടെയാണ് റെയ്ജ് വിവാഹിതയാവാൻ പോവുകയാണെന്ന വാർത്ത പുറത്തു വന്നത്.നേരത്തെ ചില അഭിമുഖങ്ങളിൽ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ റെയ്ജൻ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. നാം മുൻപ് പലതവണ പ്രണയിച്ചിരുന്നു. മൂന്ന് തവണ സീരിയസായി പ്രണയിച്ചപ്പോഴും പരാജയപ്പെട്ടു. ഇപ്പോൾ നാലാമത്തെ പ്രണയത്തിൽ ആണ് മുന്നോട്ടു പോകുന്നത് എന്ന് പറഞ്ഞു നടൻ ആ നാലാമത്തെ പ്രണയത്തെ തന്നെ ഇപ്പോൾ സ്വന്തമാക്കുകയും ചെയ്തിരിക്കുകയാണ്.

ആത്മസഖി എന്ന സീരിയലിലൂടെയാണ് റെയ്ജൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. പ്രിയപ്പെട്ടവൾ, തിങ്കൾ കലമാൻ തുടങ്ങിയ സീരിയലുകളിലൂടെ ടെലിവിഷൻ ലോകത്തെ നായക സ്ഥാനം റെയ്ജൻ ഉറപ്പിക്കുകയായിരുന്നു. സീരിയലുകൾക്ക് പുറമേ ചില സിനിമകളിലും താരം തന്നെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിലവിൽ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഭാവന എന്ന സീരിയലിലാണ് നടൻ അഭിനയിക്കുന്നത്. അതിനിടെയാണ് താരത്തിൻ്റെ വിവാഹവാർത്ത എത്തിയത്. എന്തായാലും വ്യത്യസ്തമായ രീതിയിൽ റെയ്ജലും ശില്പയും വിവാഹിതരായത് കൈയ്യടികളോടെ ഏറ്റെടുക്കുകയാണ് ആരാധകർ.

Share this on...