റോബിൻ ബിഗ്ബോസിൻ്റെ താരരാജാവ് തന്നെയെന്ന് വീണ്ടും തെളിയിച്ചു.

in News 421 views

എല്ലാവരും ഇപ്പോൾ ശരിക്കും പറഞ്ഞാൽ ബിഗ്ബോസിൻ്റെ പിന്നാലെ തന്നെയാണ്. ബിഗ്ബോസിലെ ഓരോ വിശേഷങ്ങളും തന്നെയാണ് ആരാധകർ ഏറ്റെടുക്കുന്നതും. കഴിഞ്ഞദിവസമാണ് റോബിന് വൺ മില്യൻ ആയത്. അതിൻ്റെ സന്തോഷം തന്നെ റോബിൻ ആരാധകർ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പറഞ്ഞു തീർത്തിട്ടില്ല. ശരിക്കും പറഞ്ഞാൽ ബിഗ് ബോസ് ചരിത്രത്തിലാദ്യമായി തന്നെയാണ് ഇങ്ങനെ ഒരു സംഭവം സംഭവിച്ചിരിക്കുന്നത്. ഒരു വൺ മില്യൻ ഒക്കെ ഫോളോവേഴ്സ് ഒക്കെ എത്തണമെങ്കിൽ അത്രമാത്രം ഫാൻസ് ഫോളോവേഴ്സ് പുറത്തുള്ളത് മനസ്സിലാക്കണം. മണിക്കുട്ടനായാലും അതിന് മുൻപുള്ള ഏത് താരം ആയാൽ പോലും കുറച്ചൊക്കെ അവരുടെ ഫാൻസ് ഫോളോയിൽ ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്.

എന്നാൽ ഒരു രണ്ടായിരത്തിൽ നിന്ന് കടന്ന് ഒരു വൺമില്യണിലേക്ക് എത്തുക എന്നത് വലിയ ജോലി തന്നെയായിരുന്നു.അത് ഡോക്ടർ റോബിനെ സംബന്ധിച്ച് അത് വലിയ ഒരു അച്ചീവ്മെൻ്റ് തന്നെയാണ്. അദ്ദേഹം എയർപോർട്ടിൽ വന്ന് ഇറങ്ങിയപ്പോഴുള്ള ജനത്തിരക്ക് തന്നെ നമുക്ക് ഓർമ്മയുണ്ട്. ആ ജനതിരക്ക് കണ്ടപ്പോൾ തന്നെ നമുക്കറിയാം അദ്ദേഹത്തിന് അത്ര മാത്രമാണ് ഫോളോവേഴ്സ് ഉള്ളതെന്ന്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ യൂത്ത് ആണ് കൂടുതൽ എങ്കിലും മറ്റു വീട്ടിനുള്ളിൽ തന്നെ കൊച്ചു കുട്ടികളും മുതിർന്നവരും ഒക്കെ തന്നെ റോബിൻ്റെ ഫാൻസ് ആണ്. അത്രമാത്രം ഒരു ഫാനിടം ആണ് റോബിന് ഇപ്പോൾ സ്വന്തമായുള്ളത്. ബിഗ് ബോസിലെ രാജാവ് എന്ന് തെളിയിച്ചിരിക്കുകയാണ് ഡോക്ടർ റോബിൻ. ചരിത്രം സൃഷ്ടിച്ചാണ് ഡോക്ടർ റോബിൻ എത്തിയിരിക്കുന്നത്.

ബിഗ്ബോസിൻ്റെ രാജാവ് റോബിൻ തന്നെ എന്ന് നിസ്സംശയം പറയാൻ സാധിക്കും. ഈ നാല് സീസണിലെയും ഇതുവരെ കാണാത്ത ഒരു ചരിത്രം തന്നെയാണ് റോബിൻ സൃഷ്ടിച്ചിരിക്കുന്നത്. യൂത്ത്കാരുടെയും, കുട്ടികളുടെയും മുതിർന്നവരുടെയും അമ്മമാരുടെയുമൊക്കെ മനസ്സിൽ തന്നെ റോബിനാണ് ഉള്ളത്. ബിഗ് ബോസ് സീസൺ ഫോർ ഇനി അയാളുടെ പേരിൽ തന്നെ അറിയപ്പെടും എന്ന് പറയുന്നതിൽ യാതൊരുവിധ തെറ്റുമില്ല. എയർപോർട്ടിൽ അന്ന് വന്നിറങ്ങിയ ദിവസം മുതൽ ഇന്നുവരെയുള്ള ഓരോ മാറ്റങ്ങളിലും അതു തന്നെയാണ് നമ്മൾ കണ്ടിട്ടുള്ളത്.

ഓരോരുത്തരും ബിഗ് ബോസിൽ നിന്ന് വന്നിറങ്ങിയ സമയം എയർപോർട്ടിൽ തിരക്കുകൾ ഉണ്ടായിരുന്നു. എന്നാൽ കാലുകുത്താൻ പറ്റാതെ പോലീസുകാർ കവർ ചെയ്തു കൊണ്ടുപോകേണ്ട ഒരു അവസ്ഥയെന്നും അധികമാർക്കും ഉണ്ടായിട്ടില്ല. കേരളത്തിലുടനീളം തന്നെ ചെന്നെത്താവുന്ന എല്ലാ ഫാൻസിനെ കാണാനും, കഴിഞ്ഞ ദിവസം ഓരോ സിറ്റിയിലേക്ക് പോയപ്പോൾ അവിടേക്ക് ആളുകൾ ഒഴുകിയെത്തിയ തൊക്കെ നമ്മൾ കണ്ടതാണ്. അത്രമാത്രം ഒരു ഫാൻസ് തന്നെയാണ് ഡോക്ടർ റോബിന് ബിഗ് ബോസിൽ നിന്ന് സ്വന്തമാക്കാൻ സാധിച്ചിട്ടുളളത്. ഇപ്പോൾ ആ വൺ മില്യണിനും പിന്നാലെ ബിഗ് ബോസിലേക്ക് വീണ്ടും റീ എൻട്രി നടത്തിയിരിക്കുകയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ ചരിത്രം സൃഷ്ടിച്ചു എന്ന് പറയുന്നതും.
All rights reserved News Lovers.

Share this on...