റിയാസ് ദിൽഷയെ വച്ച് ഗെയിം കളിക്കുന്നു.. റോബിൻ റിയാസിനെ വെളിയിൽ കാത്തിരിക്കുന്നു..

in News 186 views

ബിഗ് ബോസിൽ കഴിഞ്ഞ വീക്ക്ലി ടാസ്ക് എന്നു പറയുന്നത് ഒരു കോൾ സെൻ്റർ പരിപാടിയായിരുന്നു. ആ കോൾ സെൻ്ററിലേക്ക് നിങ്ങൾക്ക് അവരെ പ്രൊവോക്ക് ചെയ്ത് വിളിക്കാമെന്നും, കോൾ സെൻറർ ഉദ്യോഗസ്ഥർ പ്രൊവോക്കാകാതിക്കുന്നതുമാണ് ഗെയിം. മാറി മാറി ആയിരുന്നു അവർ ടീം സെലക്ട് ചെയ്തതും, മാറി മാറിയൊക്കെ തന്നെയായിരുന്നു ആ ടീമുകളൊക്കെ തന്നെ കോൾ സെൻററായും, കോൾ ചെയ്യുന്ന ആൾക്കാരും ഒക്കെ എത്തിയത്. ഇതിനെ സംബന്ധിച്ചുള്ള തായിരുന്നു ഇന്നലത്തെ ക്യാപ്റ്റൻസിയിൽ നോമിനേഷനും, ജയിൽ നോമിനേഷനുമൊക്കെ.ക്യാപ്റ്റൻ സ് നോമിനേഷനിലേക്ക് റിയാസും, വിനയ്യും അഖിലുമെത്തി.

അഖിൽ മൂന്നാമത് ക്യാപ്റ്റൻ ആവുകയും ചെയ്തു. ജയിൽ നോമിനേഷനിലും തർക്കങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നലെ റിയാസിനെതിരെ ലക്ഷ്മിപ്രിയ ഉയർത്തിയ ഒരു കാര്യം തന്നെയാണ് വീണ്ടും ചർച്ചയാകുന്നത്.ദിൽഷയുടെ മുഖത്ത് നോക്കി റിയാസ് ഒരു പെൺകുട്ടിയോട് പോലും പറയാനാകാത്ത അല്ലെങ്കിൽ പറയാൻ പാടില്ലാത്ത ഒരു കാര്യം പറഞ്ഞു എന്നും, അത് തെറ്റാണെന്നും, റിയാസിൻ്റെ മുഖത്തുനോക്കി ലക്ഷ്മിപ്രിയ പറഞ്ഞത് തന്നെയാണ് ഇന്നലെ ചൂട് പിടിച്ച ഒരു പ്രധാനകാര്യം ബിഗ് ബോസിൽ ഉള്ളതും. റോബിൻ പോയപ്പോൾ റിയാസ് കരഞ്ഞതിനെക്കുറിച്ച് റോബിനോട് ചോദിച്ചപ്പോൾ പോലും റോബിൻ പറഞ്ഞത് അതൊക്കെ അവൻ്റെ ഗെയിം ആണ്.ഞാൻ ഇറങ്ങിയാൽ പിന്നാലെ അവൻ്റെ വോട്ട് കുറയുമെന്ന് അവനറിയാം.

അത് കുറയാതിരിക്കാൻ ഉള്ള അവൻ്റെ ഗെയിം ആണ് നിങ്ങൾ കണ്ടതെന്ന് റോബിൻ തുറന്നുപറയുന്നുണ്ട്. അതുകൊണ്ടുതന്നെ റിയാസിൻ്റെ കാര്യങ്ങൾക്കും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു. അതുപോലെ റിയാസ് കഴിഞ്ഞ ദിവസം നീ റോബിൻ്റെ ഡാഷ് ആണെന്ന് പറഞ്ഞു എന്നും, അതും ഒരിക്കലും ഒരു പെൺകുട്ടിയോടും, മാത്രമല്ല വിവാഹം കഴിയാത്ത ഒരു പെൺകുട്ടിയോട് പറഞ്ഞു കൂടാത്ത കാര്യങ്ങൾ ആണെന്ന് അക്സെപ്റ്റ് ചെയ്യുകയാണ് ആ വീട്ടിലെ മൂന്ന് പെൺകുട്ടികളും. ആ വീട്ടിൽ ഇപ്പോൾ മൂന്ന്പെൺകുട്ടികളാണ് ഉള്ളത്.ധന്യ, ലക്ഷ്മിപ്രിയ, പിന്നൊന്ന് നമ്മുടെ ദിൽഷ. അവർ മൂന്നുപേരും അത് അസപ്റ്റ് ചെയ്ത് എത്തുകയാണ്.

എന്നാൽ റിയാസ് അത് അങ്ങനെയല്ല പറഞ്ഞത് എന്ന് വാദിക്കുന്നുണ്ടെങ്കിലും അത് തികച്ചും തെറ്റായ കാര്യം തന്നെയാണ്. റോബിൻ പുറത്തിറങ്ങിയപ്പോൾ റിയാസിനെ കാണാൻ തന്നെയാണ് ഇരിക്കുന്നതെന്ന് പല ഇൻറർവ്യൂകളിലും പറഞ്ഞുകഴിഞ്ഞു. എനിക്കങ്ങനെ പേഴ്സണൽ ഗഡ്ജസ് ഒന്നുമില്ല. പക്ഷെ അവൻ വല്ലാതെ ഒരുപാട് ഹേർട്ട് ചെയ്യുന്നുണ്ട്. അത് ഗെയിമിൻ്റെ ഭാഗമാണെങ്കിൽ അത് അവിടെ കഴിയും.പക്ഷേ അത് കഴിഞ്ഞിട്ടുള്ളതാണെങ്കിൽ അങ്ങനെ തന്നെ ഡീല് ചെയ്യാം എന്നുള്ള രീതിയിലാണ് ഇപ്പോൾ ഡോക്ടർ പോലും റിയാസിൻ്റെ കാര്യം നോക്കി കാണുന്നത്. എന്തായാലും അവനിപ്പോൾ ഗെയിം കളിക്കുകയാണെന്നും, ഇത് അവൻ്റെ സമയമാണെന്നുമാണ് ഡോക്ടർ ഇപ്പോൾ പറഞ്ഞൊഴിയുന്ന പ്രധാനപ്പെട്ട കാര്യം.
All rights reserved News Lovers.

Share this on...