രാധികയേയും സുരേഷ് ഗോപിയേയും ഇന്നലെ ദൈവം അനുഗ്രഹിച്ച നിമിഷം. ഇതാ..

in News 178 views

നടനായും രാഷ്ട്രീയ പ്രവർത്തകനായു മെല്ലാം മലയാളികൾക്ക് സുപരിചിതനായ സുരേഷ് ഗോപി ദൈവത്തിൻ്റെ അനുഗ്രഹം വാനോളം ലഭിച്ച മനുഷ്യസ്നേഹി കൂടിയാണ്. അദ്ദേഹത്തിൻ്റെ നല്ല മനസ്സ് മൂലം സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേർക്കാണ് അദ്ദേഹം സ്വന്തം സമ്പാദ്യത്തിൽ നിന്നും സഹായം നൽകുന്നത്. അത്തരത്തിലുള്ള നിരവധി കഥകൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ അതിൽ ഒന്നു കൂടി ചേർക്കാം. വയനാട്ടുകാരി നന്ദന എന്ന പെൺകുട്ടിയാണ് ഇത്. കഴിഞ്ഞ ദിവസമാണ് വർഷങ്ങളായി നന്ദന അനുഭവിക്കുന്ന വേദനയ്ക്ക് പരിഹാരമായി സുരേഷ് ഗോപിയും ഭാര്യ രാധികയും എത്തിയത്. ഇവർക്ക് മുൻപിൽ കണ്ണുനിറഞ്ഞ് കൂപ്പ് കൈകളോടെയാണ് നന്ദന ഇന്നലെ തൻ്റെ ജീവൻരക്ഷാ ഉപകരണം ഏറ്റുവാങ്ങുവാൻ എത്തിയത്.

ജന്മനാ ടൈപ്പ് വൺ പ്രമേഹബാധിതയായിരുന്നു നന്ദന. പത്താം വയസ്സിൽ ആണ് ഈ കുഞ്ഞിൻ്റെ രോഗം തിരിച്ചറിഞ്ഞത്.കടുത്ത വയറ് വേദനയും യൂറിനറി ഇൻഫെക്ഷനും ആയിരുന്നു ആദ്യം. എപ്പോഴും ദാഹം, നടക്കാൻ ബുദ്ധിമുട്ട് എന്നീ പ്രശ്നങ്ങളുണ്ടായിരുന്നു. അങ്ങനെ ആശുപത്രിയിൽ എത്തി യൂറിൻ പരിശോധിച്ചപ്പോഴാണ് പ്രമേഹം തിരിച്ചറിഞ്ഞത്. അന്ന് തുടങ്ങിയതാണ് ഇൻസുലിൻ. ആദ്യം രണ്ടു നേരം ആയിരുന്നു ഇൻസുലിൻ എടുത്തിരുന്നത്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഷുഗർ കണ്ട്രോൾ ആകാതെ വന്നപ്പോൾ 400 മുകളിലെത്തിയപ്പോൾ അഞ്ചുനേരം ആക്കി. സ്കൂൾ ടീച്ചർമാരുടെയും കൂട്ടുകാരുടെയും ഒക്കെ സഹായത്തോടെയാണ് ഇൻസുലിൻ എടുത്തിരുന്നത്. ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്നുള്ളതുകൊണ്ട് ഐസ്ക്യൂബ് പാക്കറ്റിലാക്കിയാണ് ഇൻസുലിൻ കൊണ്ടുപോയിരുന്നത്.

ഇൻസുലിൻ എടുക്കുമ്പോൾ കൂട്ടുകാരൊക്കെ ചോദിക്കുമായിരുന്നു. നിനക്ക് വേദനയില്ലേയെന്ന്. ദിവസവും അഞ്ച് നേരം കുത്തുന്നത് വേദന ആയില്ലെങ്കിലും അവർ ചോദിക്കുമ്പോൾ നന്ദന ചിരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇങ്ങനെ കുത്താതെ രക്ഷയില്ല എന്ന് നന്ദനയ്ക്ക് അറിയാമായിരുന്നു. ജീവൻ നിലനിർത്തുന്നതിനേക്കാൾ വലിയ വേദനയല്ലല്ലോ അത്. കുത്തി കുത്തി രണ്ട് കൈകളിലും നിറയെ പാടുകളായി. ഇപ്പോൾ സുരേഷ് ഗോപി നൽകിയ പമ്പ് കിട്ടിയതോടെ വേദന പരമാവധി കുറയും എന്ന ആശ്വാസത്തിലാണ് നന്ദന. ഇനി കൂട്ടുകാരുടെ മുന്നിൽവെച്ച് ഇൻസുലിൻ എടുക്കേണ്ടല്ലോ എന്ന സന്തോഷവുമുണ്ട്. നന്ദനയുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം ആയിരുന്നു ഇന്നലെ. അഞ്ചാംക്ലാസ് മുതൽ ഞാൻ അനുഭവിക്കുന്ന വിഷമതകൾക്കാണ് പരിഹാരമായത്. ഓരോ ദിവസവും ആശങ്കയോടെയാണ് തള്ളിനീക്കി കൊണ്ടിരുന്നത്.

വീട്ടിൽ എല്ലാവർക്കും എപ്പോഴും എന്നെ കുറിച്ച് ഓർത്ത് സങ്കടമായിരുന്നു. പ്രത്യേകിച്ച് ഞാൻ പഠിക്കാൻ പോകുന്ന സമയത്ത്. എപ്പോഴാണ് ഷുഗർ ലെവൽ കൂടുന്നതെന്നോ, കുറയുന്നതെന്നോ പറയാൻ പറ്റില്ലല്ലോ. 18 വയസ്സുള്ള, കാര്യങ്ങൾ സ്വയം ചെയ്യാൻ അറിയുന്ന എന്നെ ഓർത്ത് വീട്ടുകാർക്ക് ഇത്ര വിഷമം ആണെങ്കിൽ ടൈപ്പ് വൺ പ്രമേഹ ബാധിതരായ ഒന്നിലും രണ്ടിലും ഒക്കെ പഠിക്കുന്ന കുഞ്ഞുമക്കളെ ഓർത്ത് അവരുടെ അച്ഛനും അമ്മയും എത്രമാത്രം തീ തിന്നുന്നുണ്ടാകും എന്ന് എനിക്ക് മനസ്സിലാകും എന്ന് വിഷമത്തോടെ നന്ദന പറയുന്നു. സെൻസ റോട് കൂടിയ ഒരു ഇൻസുലിൻ പമ്പ് ടൈപ്പ് വൺ പ്രമേഹ ബാധിതരായ ഏവരുടെയും സ്വപ്നമായിരിക്കും. എന്നാൽ ഇതിൻ്റെ വില സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതാണ്. ആറു ലക്ഷം രൂപ വിലവരുന്ന 780 G ഇൻസുലിൻ പമ്പാണ് സുരേഷ് ഗോപി നന്ദനയ്ക്ക് സമ്മാനിച്ചത്.

സത്യം പറഞ്ഞാൽ ഇപ്പോഴും ഇതൊരു സ്വപ്നമാണോ എന്ന് നന്ദന ചിന്തിക്കുന്നുണ്ട്. കാരണം 6 ലക്ഷം രൂപയുടെ ഒരു ഇൻസുലിൻ പമ്പ് താൻ സ്വപ്നം കാണുന്നതിനും അപ്പുറമാണെന്ന് നന്ദന പറയുന്നു. സുരേഷ് ഗോപി സാറിനോടും കുടുംബത്തോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ടൈപ്പ് വൺ ഡയബറ്റിക്സ് അസോസിയേഷൻ സെക്രട്ടറി മുഖാന്തരമാണ് വയനാട്ടിൽ സുരേഷ് ഗോപി സർ ഉണ്ടെന്നറിഞ്ഞ് ഞാൻ കാണാൻ ചൊല്ലുന്നത്. എൻ്റെ ദുരിതങ്ങൾ സാറിന് മുന്നിൽ അവതരിപ്പിക്കണം എന്നും,എന്തെങ്കിലും സഹായം ചെയ്യുകയാണെങ്കിൽ അത് ഗുണകരമാകുമെന്ന് മാത്രമേ കരുതിയിരുന്നുള്ളൂ. എനിക്ക് ഇൻസുലിൻ പങ്ക് വയ്ക്കാതെ രക്ഷയില്ല എന്ന് മുന്നറിയിപ്പ് ഡോക്ടർമാർ നൽകിയിരുന്നു.

രോഗവിവരം പറഞ്ഞപ്പോൾ തന്നെ താൻ ഇൻസുലിൻ പമ്പ് നൽകാമെന്ന് വാഗ്ദാനം ചെയ്തു. ആറുമാസത്തോളം ആയപ്പോഴാണ് തിരുവനന്തപുരത്ത് എത്താമോ എന്ന് ചോദിച്ച് ഒരു കോൾ വന്നത്. സന്തോഷം കൊണ്ട് എന്ത് പറയണം എന്ന് അറിയാതെയായി. ഉടൻ തന്നെ തിരുവന്തപുരത്ത് എത്താം എന്ന് അറിയിക്കുകയും ചെയ്തു. എന്നെ പോലെ തന്നെ ടൈപ്പ് വൺ പ്രമേഹ ബാധിതരായ ആയിരക്കണക്കിന് കുട്ടികൾ ഉണ്ട്. എനിക്ക് ലഭിച്ചതുപോലെ ഒരു പമ്പ് അവർക്കും കിട്ടുകയാണെങ്കിൽ ഇഞ്ചക്ഷൻ എടുക്കുന്നതിൻ്റെ വേദന കുറയ്ക്കാനും സാധിക്കും. മാത്രമല്ല അവരുടെ അച്ഛന്മാരുടെ ആശങ്കകൾക്കും ഒരു പരിധിവരെ മാറ്റമുണ്ടാകും. പിജിഎം എന്ന സെൻസർ എല്ലാവർക്കും ലഭ്യമായാൽ തന്നെ ഏറെ ആശ്വാസകരമാകുമെന്ന് നന്ദന പറയുന്നു.
All rights reserved News Lovers.

Share this on...