മോഷ്ടിച്ച യുവതിയെ തേടി വീട്ടിൽ എത്തിയ പൊലീസുകാർ തലയിൽ കൈവെച്ചു – കാരണം ഇതാ

in News 474 views

സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി. രണ്ട് ലക്ഷം രൂപയുടെ ആഭരണങ്ങളുമായി മുങ്ങിയ സ്ത്രീ പിടിയിൽ.ചെന്നൈയിൽ നിന്നാണ് സ്ത്രീയെ മൂന്നാർ പോലീസ് പിടികൂടിയത്.റഹാന ഹുസൈൻ ഫറൂഖ് എന്ന 47 വയസ്സുകാരിയാണ് പിടിയിലായത്. ചെന്നൈ റായി പുരത്ത് അതിസമ്പന്നർ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നാണ് പോലീസ് റഹാനയെ പിടികൂടിയത്. ഇവരിൽനിന്നും 38 ഗ്രാം തൂക്കം വരുന്ന രണ്ടു മാലകളും കണ്ടെടുത്തു.മൂന്നാറിലെ ജിഎച്ച് റോഡിലുള്ള ആഭരണ ശാലയിൽ കഴിഞ്ഞ ജൂലൈ 16ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കോയമ്പത്തൂർ സ്വദേശിയാണെന്നും, പേര് രേഷ്മയാണെന്നും പരിചയപ്പെടുത്തിയാണ് രഹാന ജ്വല്ലറിയിൽ എത്തിയത്.

മലേഷ്യയിൽ ആണ് ജോലി ചെയ്യുന്നത് എന്ന് പറഞ്ഞിരുന്നു. മൂന്ന് ജോഡി കമ്മലും ഒരു ബ്രെയ്സ്ലെയ്റ്റും, ഒരു ലോക്കറ്റും വാങ്ങിയ രഹാന ഇതിൻ്റെ വിലയായ 77,500 രൂപ നൽകുകയും ചെയ്തു. ഇതിനുശേഷം 36 ഗ്രാമിൻ്റെ രണ്ട് മാലകൾ എടുത്തു പരിശോധിച്ച യുവതി ചോദിച്ചതിനു ശേഷം വൈകിട്ട് എത്തി മാല വാങ്ങാമെന്ന് അറിയിച്ചു. ഭർത്താവും മക്കളും ഹോട്ടലിൽ ആണെന്നും അവർക്കൊപ്പം വന്ന് ബാക്കി തുക നൽകാമെന്ന് പറഞ്ഞ് അഡ്വാൻസായി 9,000 രൂപയും നൽകി.ഇതിനുശേഷം കടയിൽ നിന്നു പോയെങ്കിലും വൈകിട്ട് തിരിച്ചെത്തിയില്ല. രാത്രി ജ്വല്ലറി അടയ്ക്കുന്നതിന് മുൻപ് സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് 38 ഗ്രാം തൂക്കമുള്ള രണ്ടു മാകൾ കാണാനില്ല എന്ന് ജീവനക്കാർക്ക് മനസ്സിലായത്.

തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് രാവിലെ വന്ന യുവതി മാല ബാഗിൽ വെക്കുന്നതായി കണ്ടത്. മൂന്നാറിൽ കുടുംബസമേതം വിനോദയാത്രയ്ക്ക് എത്തിയപ്പോഴായിരുന്നു രഹാനയുടെ മോഷണം എന്ന് പോലീസ് പറയുന്നു. വിനോദയാത്രയ്ക്ക് എത്തി മടങ്ങുന്ന ദിവസം എത്ര ദിവസം കൂടെയുള്ളവർ അറിയാതെ ഇമോഷണൽ ചെന്നൈയിലെ അതിസമ്പന്ന കുടുംബാംഗമാണ് രഹാന. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്.

ടൗണിലും പരിസരങ്ങളിലുമെല്ലാം സിസിടിവി ദൃശ്യങ്ങളിൽ ഇവർ തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിൽ കയറി പോകുന്നത് കണ്ടു. ഞായറാഴ്ച ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മൂന്നാർ ഡിവൈഎസ്പി കെ ആർ മനോജിൻ്റെ മേൽനോട്ടത്തിൽ എസ് എച്ച് ഒ മനീഷ് കെ. പൗലോസ്,എസ്ഐമാരായ ഷാഹുൽ ഹമീദ്, കെഡി മണിയൻ, എസ് ഇ പി ഒ മാരായ വീണു ഗോപാൽപ്രഭു, ടോണി ചാക്കോ, രഞ്ജിനി വി ആർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Share this on...