മോഡൽ ആയി നടന്ന തന്റെ വയറിൽ 149 സ്റ്റിച്ചുകൾ നൊമ്പരം നിറഞ്ഞ് ജീവിതം പറഞ്ഞ് യുവതി

in News 251 views

ധാരാളം പണം, സൗന്ദര്യം എല്ലാം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഏറെ സന്തോഷത്തോടെ ഉള്ള ജീവിതമായിരുന്നു അവളുടേത്. അപ്പോൾ ഇതാ അവളുടെ ജീവിതത്തിൽ വെള്ളിടി വെട്ടുന്നത് പോലെ അവളെ തേടി ആ വലിയ വിധി എത്തി. മറ്റൊന്നുമായിരുന്നില്ല. അവളുടെ വയർ പതിയെ പതിയെ വീർത്തു കൊണ്ടിരുന്നു. അവൾ ആദ്യം ഒന്ന് പേടിച്ചു. പിന്നീട് ആശുപത്രിയിലെത്തി. ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർമാർ പല മരുന്നുകളും കുറിച്ചു നൽകി. ഒടുവിൽ ഒരുപാട് ഡോക്ടർമാരെ കണ്ടതിന് ശേഷം മറ്റൊരു ഡോക്ടർ അവളോട് മെല്ലെ പറഞ്ഞു. ഒരു അൾട്രാ സൗണ്ട് സ്കാൻ ചെയ്യണം.

അങ്ങനെ അവൾ അൾട്രാസൗണ്ട് സ്കാൻ ചെയ്തു. അതിൻ്റെ റിസൾട്ട് എത്തിയപ്പോൾ അവൾ ഏറെ പൊട്ടിക്കരഞ്ഞു. അവളുടെ വയറിനുള്ളിൽ ഒരു മുഴയുണ്ട്. വലിയ ഒരു മുഴ. 30 സെൻ്റിമീറ്റർ വലിപ്പമുള്ള മുഴയിൽ നിറയെ ഫ്ലൂയിഡുമുണ്ട്. അവൾ വേദനയോടെ ആ സത്യം മനസിലാക്കി. ഒവേറിയൻ ക്യാൻസറാണ്. അതും സ്റ്റേജ് വൺ. അതു കൊണ്ട് തന്നെ എല്ലാവരും അവളെ ആശ്വസിപ്പിച്ചു. എങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു. അവൾ ഒന്നേ വിചാരിച്ചുള്ളൂ ക്യാൻസർ എന്നാൽ മരണമാണ്. പക്ഷേ അവളുടെ ഭർത്താവും വീട്ടുകാരും അവളെ നന്നായി കരുതി.

അവൾക്ക് വേണ്ടുന്ന എല്ലാം ചെയ്തു നൽകി. പക്ഷേ ഒരു വർഷത്തിന് ശേഷം വീണ്ടും അവളുടെ വയറിനുള്ളിൽ ചെറിയ ചെറിയ അസ്വസ്ഥതകൾ തോന്നി തുടങ്ങി.അവൾ അത് പറയുമ്പോൾ മറ്റുള്ളവർ അവളെ കളിയാക്കി. ഇതെല്ലാം വെറുതെ നിൻ്റെ തോന്നൽ മാത്രമാണെന്ന് പറഞ്ഞു. പക്ഷേ അവൾ പറഞ്ഞു. എൻ്റെ വയറിനുള്ളിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് എന്ന്. വീണ്ടും ഡോക്ടറെ കാണിച്ചു. ടെസ്റ്റ് നടത്തി. അപ്പോഴാണറിയുന്നത് സ്റ്റേജ് 3ഒവേറിയൻ കാൻസർ ആണെന്ന്. അതുകൊണ്ട് ഡോക്ടർ പറഞ്ഞു. ഇനി ഇത് വച്ച് താമസിപ്പിക്കാൻ പറ്റില്ല. യൂട്രസ്സ് റിമൂവ് ചെയ്യണം. ഇതു കേട്ടതും അവൾ പൊട്ടിക്കരഞ്ഞു.ഇനി തനിക്കൊരു അമ്മയാകാൻ പറ്റില്ല എന്ന സത്യം അവളെ വല്ലാതെ തളർത്തിക്കളഞ്ഞു.

അങ്ങനെ വലിയ ഒരു സർജറിക്ക് ശേഷം അവൾ മെല്ലെ ജീവിതത്തിലേക്ക് നടന്നു വന്നുകൊണ്ടിരുന്നു. അവളുടെ ശരീരത്തിൽ നിറയെ ട്യൂബുകൾ ഘടിപ്പിച്ചിരുന്നു. അതെല്ലാം അവളെ വളരെ അസ്വസ്ഥയാക്കിയെങ്കിലും, അവൾക്ക് തുണയായി ഭർത്താവും വീട്ടുകാരും കട്ടയ്ക്ക് നിന്നു.അങ്ങനെ മെല്ലെ മെല്ലെ അവൾ അവളുടെ ജീവിതത്തിലേക്ക് നടന്നു വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഒന്നിന് മുന്നിലും തളരാൻ അവൾ തയ്യാറാകുന്നില്ല. ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ പോലും ജീവിതം വേണ്ട എന്ന് വച്ച് ആത്മഹത്യയിലേക്ക് ഇറങ്ങിത്തിരിക്കുന്നവർ ഇത്തരത്തിലുള്ള ജീവിതങ്ങൾ ഒന്ന് കാണണം.

Share this on...