മൃദുലയെ പിരിയുന്നതിൻ്റെ വേദനയിൽ യുവ. ആശംസകളുമായി പ്രേക്ഷകർ .

in News 243 views

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് മൃദുല വിജയും, ഭർത്താവ് യുവകൃഷ്ണയും. ഇരുവരും സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആണ്. വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ പുതിയൊരാൾ കൂടി കുടുംബത്തിൻ്റെ ഭാഗമാകാൻ പോകുന്നതിൻ്റെ സന്തോഷത്തിലാണ് ഇരുവരും ഉള്ളത്.മൃദുലയും യുവയും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലുമാണ്. സീരിയൽ താരങ്ങളുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർ അറിയുന്നത് സോഷ്യൽ മീഡിയ വഴിയാണ്. മൃദുലയും, യുവയും യൂട്യൂബ് വഴിയും, ബ്ലോഗായും തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മൃദുല ഏഴാം മാസത്തിലേക്ക് കടന്നതിൻ്റെ സന്തോഷത്തിലാണ് ഇരുവരും.

മൃദുലയുടെ കുടുംബാംഗങ്ങൾ അടക്കം പങ്കെടുത്ത സീമന്ത ചടങ്ങിൻ്റെ ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്, തിരുവനന്തപുരത്തെ യുവയുടെ വാടകവീട്ടിൽ വച്ചായിരുന്നു സീമന്ത ചടങ്ങ് നടത്തിയത്. വിവാഹത്തിന് യുവയുടെ വീട്ടുകാർ സമ്മാനിച്ച സാരി അണിഞ്ഞായിരുന്നു മൃദുല സീമന്ത ചടങ്ങിനെത്തിയത്. യുവയുടെ മൂത്ത ചേച്ചിയുടെ പിറന്നാൾ കൂടിയായിരുന്നു. അതിനാൽ തന്നെ ചടങ്ങിന് പൊലിമ കൂടിയിരുന്നു. സർവ്വാഭരണ വിഭൂഷിതയായാണ് ചടങ്ങിനായി മൃദുല എത്തിയത്. നിരവധിപേരാണ് താരദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. കുഞ്ഞുവാവയ്ക്കും മൃദുലയ്ക്കും, യുവയ്ക്കും ആശംസകൾ എന്നാണ് ഏറെയും ആരാധകർകുറിച്ചിരിക്കുന്നത്. കുഞ്ഞുവാവയെ കാണാൻ കാത്തിരിക്കുന്നു എന്നും കമൻ്റുകൾ ഉണ്ടായിരുന്നു.

അതേ സമയം ഇനി കുറച്ചു നാൾ മൃദുലയെ പിരിഞ്ഞു കഴിയേണ്ടിവരും എന്ന സങ്കടത്തിലാണ് യുവയുള്ളത്. അടുത്തിടെ മൃദുല ഒരു വീട് സ്വന്തമാക്കിയതിൻ്റെ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. വീടിൻ്റ പാലുകാച്ചൽ ചടങ്ങിൻ്റെ വീഡിയോ വൈറലായി മാറിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ വിഴവൂർ എന്ന സ്ഥലത്താണ് മൃദുലയുടെ വീട് സ്ഥിതി ചെയ്യുന്നത്. അഞ്ചര സെൻ്റ് സ്ഥലത്താണ് വീട് ഇരിക്കുന്നത്. ജൂൺ ഒന്നിന് ആയിരുന്നു വീടിൻ്റെ പാലുകാച്ചൽ ചടങ്ങ് നടന്നത്. സീരിയലുകളിൽ നിന്ന് ലഭിച്ച വരുമാനമാണ് വീടിൻ്റെ നിർമാണത്തിനായി മുഴുവൻ നിയോഗിച്ചതെന്നും, തൻ്റെ വരുമാനം കൊണ്ട് മാത്രം നിർമിച്ച വീടാണ് ഇതൊന്നും മൃദുല പറഞ്ഞിരുന്നു. വാടക വീടുകളിലെ താമസത്തിന് മോചനമായതിൻ്റെ സന്തോഷം മൃദുലയ്ക്കുണ്ട്.

ഓർമ്മവച്ച കാലം തൊട്ട് വാടകവീട്ടിലായിരുന്നു കഴിഞ്ഞതെന്നും മൃദുല പറയുന്നു. ജനിച്ചു വീണതും വാടകവീട്ടിലാണ്. അതിനാൽ ചെറിയ കുട്ടിയായിരിക്കുമ്പോഴേ സ്വന്തമായി ഒരു വീട് വേണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു. ഞാൻ ജനിച്ചതിനു ശേഷം ഏകദേശം 13 വീടുകളിൽ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. അപ്പോൾ അച്ഛനും അമ്മയും താമസിച്ച വാടകവീടുകളുടെ എണ്ണം അതിലും ഉയരും. അച്ഛൻ വിജയകുമാർ സ്വകാര്യസ്ഥാപനത്തിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ നിന്നുള്ള വരുമാനം ഒരു വീട് കെട്ടിപ്പിടിക്കാൻ തികയുമായിരുന്നില്ല. താമസിക്കുന്ന വീടിൻ്റെ വാടക കൊടുക്കണം. വീട്ടിലെ ചെലവ്, ഞങ്ങളുടെ പഠനം. ഇതിനെല്ലാം ആയിരുന്നു അച്ഛൻ വരുമാനം ഉപയോഗിച്ചിരുന്നത്.

ഞാൻ സീരിയലിൽ വന്നതോടെയാണ് സ്വന്തമായി ഒരു വീടെന്ന സ്വപ്നം കുറച്ചുകൂടി ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്. ഇത് അഭിനയത്തിലൂടെ എനിക്ക് ലഭിച്ച വരുമാനം കൊണ്ട് മാത്രം പണിതുയർത്തിയ വീടാണ്. ഏകദേശം ആറു മാസങ്ങൾ കൊണ്ട് വീടു പണി പൂർത്തിയാക്കണം എന്നാണ് കരുതിയിരുന്നത്. എന്നാൽ കരാറുകാരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. അതിനാൽ രണ്ടുവർഷത്തിന് അടുത്തായി വീടുപണി പൂർത്തിയാക്കാൻ. മൃദുല പറയുന്നു. മൃദുലയ്ക്കും യുവയ്ക്കും പാലക്കാട് സ്വന്തമായി വീടും ഉണ്ട്.
All rights reserved News Lovers.

Share this on...