മുകേഷിൻ്റെ അമ്മ 12 വയസ്സ് മുതലുള്ള നടി.

in News 84 views

മലയാളികൾക്ക് വളരെയധികം സുപരിചിതനായ വ്യക്തിയാണ് നടൻ മുകേഷ്. നടൻ എന്ന നിലയിലും രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിലും ഒരു സാമൂഹ്യപ്രവർത്തകൻ എന്ന നിലയിലുമൊക്കെ തന്നെയും അദ്ദേഹം മലയാളികളുടെ പ്രിയങ്കരനാണ്. എപ്പോഴും തമാശ രൂപയുടെ പറയുന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ എപ്പോഴും ട്രോളുകളിൽ നിറയാറുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് മുകേഷ് എന്ന നടനെക്കുറിച്ച് പറയുമ്പോൾ നൂറനാക്ക് തന്നെയാണ്. അദ്ദേഹത്തെ കുറിച്ച് പറയു സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരുപാട് കഥകളുണ്ട്. എന്നാൽ അക്കൂട്ടത്തിൽ അദ്ദേഹത്തിൻ്റെ അമ്മയ്ക്കും ചിലത് പറയാനുണ്ട്. ഇപ്പോൾ ആ വിശേഷങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

മുകേഷിൻ്റെ അമ്മ വിജയകുമാരിയ്ക്ക് മുകേഷിനെ കുറിച്ച് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. മുകേഷിൻ്റെ സ്വഭാവത്തെക്കുറിച്ചും, മുകേഷ് കുഞ്ഞുനാളിൽ കുറുമ്പുകാട്ടിയതിനെക്കുറിച്ചൊക്കെ അമ്മ ഒരുപാട് വാചാലയായിട്ടുണ്ട്. അമ്മ കുറെക്കാലമായില്ലേ ഇങ്ങനെ ഓടിനടന്ന് അഭിനയിക്കുന്നു. ഇനി ചെറിയൊരു ബ്രേക്ക് ആവാമെന്ന് മക്കൾ പറഞ്ഞതോടെയാണ് മുകേഷിൻ്റെ അമ്മ അഭിനയത്തിൽ നിന്ന് ബ്രേയ്ക്ക് എടുക്കുന്നത്. ഇനിയും അഭിനയിക്കണമെന്ന് അന്നേ പറഞ്ഞിരുന്നു.ചെറുതിൽ തന്നെ പ്രായമായിട്ടു കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഇഷ്ടമായിരുന്നു എന്ന് വിജയകുമാരി തുറന്നു പറയുന്നുണ്ട്. നാടകത്തിലും സിനിമയിലും ഒക്കെ തകർത്ത് അഭിനയിച്ച, പ്രേക്ഷകർക്ക് സുപരിചിതയായ മലയാളികളുടെ പ്രിയങ്കരിയായി നിന്ന ഒരു താരം തന്നെ മുകേഷിൻ്റെ അമ്മ വിജയകുമാരിഅമ്മ.

സിനിമാ തിരക്കുകൾക്കിടയിലും നാടകത്തിലും സജീവമാണ് ഈ അഭിനേത്രി. ഭർത്താവ് മാധവനും മകൾ സന്ധ്യയും, മകൻ മുകേഷും കലാരംഗത്ത് തൻ്റെതായ ഇടം നേടിയവരാണ്. അതുപോലെതന്നെ അവരിൽ ഒരാളാവാൻ വിജയകുമാരിക്ക് സാധിച്ചു. ചെറുപ്രായത്തിൽ ആയിരുന്നു തൻ്റെ വിവാഹമെന്നും വിജയകുമാരി അമ്മ പറയുന്നുണ്ട്. ഇപ്പോൾ താരത്തിൻ്റെ വാക്കുകൾ തന്നെയാണ് വിശേഷങ്ങളായി ആരാധകർ ഏറ്റെടുക്കുന്നത്. മാൾട്ടൻ എന്നാണ് ഭർത്താവിനെ വിളിക്കുന്നത്. 10 വയസിൻ്റെ വ്യത്യാസമുണ്ടെങ്കിലും ഇവർ തമ്മിൽ വളരെ സുഹൃത്തുക്കളെ പോലെയാണ് പെരുമാറുന്നത്. കണ്ടാൽ അങ്ങനെയൊന്നും പറയില്ലെങ്കിലും, 10, 16 വയസ്സ് വ്യത്യാസമുണ്ടെന്നും ഇടയ്ക്ക് വിജയകുമാരി അമ്മ തന്നെ കളിക്കു പറയും. വിജയകുമാരി അമ്മയ്ക്ക് 16 വയസ്സും അദ്ദേഹത്തിന് 32 വയസ്സുമുള്ളപ്പോഴായിരുന്നു കല്യാണം. അനിയത്തി എന്ന് ചിലപ്പോൾ വിളിക്കാറുണ്ട്.

എല്ലാവരും സഖാവേ എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. അങ്ങനെ വിളിക്കാൻ അറിയില്ലാത്തത് കൊണ്ടാണ് വിജയകുമാരി അമ്മപോലും വിളിക്കാതിരുന്നത്. മാൾട്ടൻ എന്നു തന്നെയായിരുന്നു വിജയകുമാരി അമ്മ ഭർത്താവിനെ വിളിച്ചു കൊണ്ടിരുന്നത്. ജോയ്മോൻ എന്നാണ് മുകേഷിനെ വിളിക്കുന്നത്. എൻ്റെ മോൻ എപ്പോഴും ഹാപ്പി ആണ്..അവനെ നമുക്ക് ജോയി എന്ന് വിളിക്കാം എന്ന് മാധവൻ ചേട്ടൻ പറയാറുണ്ട്. എല്ലാവർക്കും വീട്ടിൽ ഓരോ പേരുകളുണ്ട്. ഇവിടുത്തെ കുട്ടികൾക്ക് ചെറുപ്പം മുതലേ ഒരു കലാവാസന ഉണ്ടെന്നു പറയുന്നുണ്ട്.മുകേഷിൻ്റെ എപ്പോഴും ചാടിത്തുള്ളി നടക്കുന്ന സ്വഭാവം കണ്ടിട്ടാണ് ജോയി എന്ന് പേരിട്ടത്. എപ്പോഴും സന്തോഷം ഉള്ളവൻ. സന്തോഷം നിറഞ്ഞ പുഞ്ചിരിയോടെ ജീവിക്കുന്നവൻ.

അതുകൊണ്ടുതന്നെയാണ് മുകേഷിന് ജോയ് പേരിട്ടതെന്ന് വിജയകുമാരിയമ്മ വീണ്ടും പറയുന്നു. പഠിത്തം കഴിഞ്ഞ് ചോദിക്കും ഏത് ലൈനിലൂടെ പോകണമെന്ന്. അങ്ങനെ പറഞ്ഞതാണ് സന്ധ്യ. അച്ഛാ എനിക്ക് ആക്ടിങ്ങിൽ ഡിഗ്രി ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ അതിന് വിട്ടു. അഞ്ചുവർഷം ആക്ടിംങ്ങ് പഠിച്ചിരുന്നു. ഇളയവനും നന്നായി അഭിനയിക്കും. ടീച്ചറായി കളിക്കുമായിരുന്നു. കുറേ ഡിഗ്രികളും ഉണ്ട്. കോളേജ് ലക്ച്ചറായി ജോലി കിട്ടിയിരുന്നു. ഇളയവൾ മൊത്തത്തിൽ ലണ്ടനിലാണ്. മക്കളെല്ലാം നന്നായി പഠിക്കും എന്നായിരുന്നു. കോമഡിയും പറയും. അതൊന്നും പഠിപ്പിച്ചു കൊടുക്കുന്നതല്ല. ഓട്ടോമാറ്റിക്കായി കിട്ടിയതാണ്. ഒരു നാടകം കളിക്കാനായി പോയതായിരുന്നു.

പന്ത്രണ്ടാമത്തെ വയസ്സിലായിരുന്നു അത്. ഒരുപാട് അവസരങ്ങൾ ആയിരുന്നു പിന്നീട് ലഭിച്ചത്. സിനിമ കണ്ട് വീട്ടിൽ വന്നാൽ കോമഡി കാണിക്കും. അയൽപക്കക്കാരൊക്കെ വിളിച്ച് കോമഡി കാണിക്കുമായിരുന്നു. ഇതേ ശീലം മക്കൾക്കും ഉണ്ടായിരുന്നു. ഞാൻ സിനിമ നടൻ ആയികൊള്ളും എന്ന് പറഞ്ഞിരുന്നു. അച്ഛനാണ് ഡിഗ്രി വേണമെന്ന് പറഞ്ഞത്. മോഹൻലാലിനെയൊക്കെ പരിചയപ്പെടാം എന്ന് കരുതിയാണ് മകൻ തിരുവനന്തപുരത്ത് പഠിക്കാൻ പോയത്. ആളുകളെ വശത്താക്കാൻ അവന് പ്രത്യേകമായൊരു കഴിവുണ്ടെന്നും അമ്മ വിജയകുമാരിയമ്മ മുകേഷിനെ കുറിച്ച് സംസാരിക്കുന്നു. ബോയിംങ്ങ് ബോയിംങ്ങ് ഹിറ്റായതോടെയാണ് കോളേജിൽ പോകുന്നത് നിന്നത്. കുറെ സിനിമകളും കിട്ടി .കാശൊന്നും കണ്ടമാനം കളഞ്ഞിട്ടില്ലെന്നായിരുന്നു വിജയകുമാരി അമ്മ മുകേഷിനെ കുറിച്ച് പറഞ്ഞത്.

Share this on...