മീരാ ജാസ്മിന്റെ ജീവിതത്തിലെ ആ തീരാദുഖം.. പക്ഷേ അവനാണ് എന്റെ ഭാഗ്യമെന്ന് താരം..ചിത്രങ്ങള്‍ ആദ്യമായി

in News 27 views

വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയായി മാറിയ താരമാണ് മീരാജാസ്മിൻ. സൂത്രധാരനിലൂടെ ആയിരുന്നു താരം തുടക്കം കുറിച്ചത്. ലോഹിതദാസ് മലയാളത്തിലൂടെ പരിചയപ്പെടുത്തിയ നായികയ്ക്ക് മികച്ച അവസരങ്ങളാണ് പിന്നീട് ലഭിച്ചത്. ഇടക്കാലത്ത് വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷയായ താരം ഇപ്പോൾ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുകയാണ്. സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിച്ച് മീരാ തിരിച്ചുവരവിൻ്റെ ഭാഗമായി അക്കൗണ്ടുകൾ തുടങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് അറിയാത്ത തൻ്റെ സ്വകാര്യജീവിതത്തിലെ ഒരു സന്തോഷം പങ്കുവയ്ക്കുകയാണ് മീര.തൻ്റെ മൂത്ത സഹോദരന് പിറന്നാൾ ആശംസകൾ നേർന്ന് താരം എത്തുകയായിരുന്നു.

എങ്കിലും സഹോദരൻ ഭിന്നശേഷിക്കാരൻ ആണെന്നതാണ് ആരാധകരുടെ ഉള്ളിൽ നോവായത്.സഹോദരൻ്റെ ചിത്രങ്ങൾക്കൊപ്പം ആണ് മീരാ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്. തിരുവല്ലയിലെ ജോസഫിൻ്റെയും ഏലിയാമ്മയുടെയും അഞ്ചു മക്കളിൽ നാലാമത്തെ ആളാണ് മീരാ.രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരും ആണ് മീരയ്ക്ക് ഉള്ളത്. മീരയുടെ ഒരു സഹോദരനും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മറ്റുള്ളവരുടെ വിവരങ്ങൾ എല്ലാം സ്വകാര്യമായാണ് മീരാ സൂക്ഷിച്ചിരുന്നത്. ഇപ്പോൾ മൂത്ത സഹോദരന് പിറന്നാൾ ആശംസകൾ നേർന്നുള്ള മീരാജാസ്മിൻ്റെ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ചർച്ച. എൻ്റെ ഭാഗ്യമായ മൂത്ത സഹോദരൻ്റെ ജൻമദിനമായിരുന്നു. നിൻ്റെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി എപ്പോഴും ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.ലവ് യു ജോയി മോൻ കുട്ട. മീര കുറിച്ചത് ഇങ്ങനെയാണ്.

ജോയിയുടെ ഒപ്പമുള്ള മീരയുടെ പഴയകാല ചിത്രങ്ങളും കാണാം. അമ്മയ്ക്കൊപ്പം ജോയ്മോൻ കേക്ക് മുറിക്കുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. തങ്ങൾക്ക് സഹോദരനെ പരിചയപ്പെടുത്തിയ മീരയ്ക്ക് അഭിനന്ദനങ്ങളും ആരാധകർ അറിയിക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീരാജാസ്മിൻ.സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന സിനിമയിലൂടെയാണ് മീരയുടെ മടങ്ങിവരവ്.

Share this on...