മിറാക്കിൾ!!…വാവസുരേഷിനെ വെന്റലേറ്ററിൽ നിന്നും മാറ്റി…കണ്ണ് തുറന്നപ്പോൾ വാവ ആദ്യമായി ചോദിച്ചത്…

in News 22 views

വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ അദ്ഭുതകരമായ പുരോഗതി.സുരേഷിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി.സുരേഷ് ബോധ അവസ്ഥയിൽ തിരിച്ചു എത്തി എന്നും വിവരം ലഭിക്കുന്നു.ഇന്നലെ രാത്രി മുതൽ ആയിരുന്നു അദ്ഭുതകരമായ പുരോഗതി ഉണ്ടായത്.സുരേഷ് കണ്ണ് തുറന്നു ഡോക്ടര്മാരോടും ആരോഗ്യ പ്രവർത്തകരോടും സംസാരിച്ചു എന്നും കോട്ടയം മെഡിക്കൽ കോളേജ് പുറത്തിറക്കിയ ബുള്ളറ്റിൽ പറയുന്നു.താൻ ജീവിതത്തിലേക്ക് തിരിച്ചു വരികയാണല്ലേ എന്ന് ഡോക്ടർമാരോട് വാവ സുരേഷ് ചോദിച്ചു.അടുത്ത 48 മണിക്കൂർ ഐ സി യു വിൽ തന്നെ തുടരും.ചില രോഗികൾക്കു വെന്റിലേറ്റർ സഹായം വീണ്ടും ആവശ്യം ആകാറുള്ള സാഹചര്യം ഉണ്ടാകാറുണ്ട് എന്ന് ഡോക്ടർമാർ മെഡിക്കൽ ബുള്ളറ്റിൽ വ്യക്തമാക്കുന്നു.

ഇത് കൂടി പരിഗണിച്ചു കൊണ്ടാണ് ക്രിട്ടിക്കൽ യൂണിറ്റിൽ സുരേഷിനെ തുടർന്നും പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്.ഹൃദയ മിടിപ്പും രക്ത സമ്മർദ്ദവും അടക്കം ശരീരത്തിന്റെ മറ്റു പ്രവർത്തനങ്ങൾ സ്വഭാവികം ആയി മുന്നോട്ടു പോകുന്നുണ്ട്.കഴിഞ്ഞ ദിവസം രാത്രി സുരേഷിന്റെ ആരോഗ്യ നില മോശം ആയിരുന്നു.ഇതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വിധക്ത സംഘം സുരേഷിന്റെ ആരോഗ്യ നില വിശദീകരിച്ചു കൊണ്ട് മാധ്യമങ്ങളെ കണ്ടു.രാത്രി മുതൽ സുരേഷിന്റെ ആരോഗ്യ നില വഷളായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസം രാവിലെയും അതെ നിലയിൽ ആയിരുന്നു.എന്നാൽ ഉച്ചയോടെ പഴയ നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു എന്ന് ഡോക്റ്റർ ജയകുമാർ വിശദീകരിച്ചു.

Share this on...