മിയ വിവാഹത്തിന് അണിഞ്ഞ ഗൗണിന്റ പ്രത്യേകത കേട്ടോ….

in News 34 views

മിനിസ്‌ക്രീനിലൂടെ വെള്ളിത്തിരയിലെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപെട്ട നടിയാണ് മിയ ജോർജ്. അൽഫോൻസാമ്മ എന്ന സീരിയലയിലെ മാതാവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പർ സ്റ്റാർകാർക്കൊപ്പം യുവ താരങ്ങൾക്കൊപ്പം അഭിനയിച്ചു. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ മിയ തന്റെ ചിത്രങ്ങളും വിശേഷങ്ങൾക്കൊപ്പം ആരാധകരോട് പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ആയിരുന്നു മിയ ജോർജും അശ്വിൻ ഫിലിപ്പും തമ്മിൽ ഉള്ള വിവാഹം നടന്നിരുന്നത്. എറണാകുളം സത് മേരി പള്ളിയിൽ വെച്ച് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇരുവരുടെയും വിവാഹത്തിന്റ പുറകെ വിവാഹ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.മനോഹരമായ ഗൗണിൽ ആണ് മിയ വിവാഹത്തിന്ന് വന്നത്. വിവാഹത്തിന് വേണ്ടി മിയ തെരഞ്ഞുയെടുത്ത വസ്ത്രങ്ങൾ ചില പ്രത്യേകതൾ ഉണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. മിയ ധരിച്ചത് ക്ലാസ്സിക്‌ വെഡിങ് ഗൗൺ ആയിരുന്നു. അതീവ സുന്ദരിയായിട്ടു ആണ് മിയ വിവാഹതിന്ന് എത്തിയത്. മിയയുടെ വിവാഹ വസ്ത്രത്തിന്റ ഹൈലൈറ്റെ എന്ന് പറയുന്നത് ഫുൾ ഹാൻഡ് കവർ ചെയ്ത ഗൗൺ ആയിരുന്നു അത് എന്നതാണ്.

ഗൗൺ ഒരുക്കിയത് ലേബൽ ഡിസൈനൻസ് ആണ്. 487 മണിക്കൂർ എടുത്ത് 10 തൊഴിലാളികൾ ചേർന്നാണ് വിവാഹ വസ്ത്രം പൂർത്തിയാക്കിയത്. ഇൻസ്റ്റാഗ്രാം പേജിലൊപ്പം മിയയുടെ വെറൈറ്റി ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. മിയയുടെ കൈയിൽ ഉണ്ടായിരുന്നത് വിദേശത്ത് നിന്നും കൊണ്ടുവന്ന പൂക്കൾ ആയിരുന്നു. എന്നാൽ അശ്വിൻ വന്നത് മനോഹരമായ റോയൽ ലുക്കിൽ ആയിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങളും ഇപ്പോളും സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കാണ്.1992 ൽ പിതാവ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന മഹാരാഷ്ട്രാ സംസ്ഥാനത്തെ താനെയിലെ ഡൊംബിവാലിയിൽ ഒരു മലയാളി ക്രിസ്ത്യൻ കുടുംബത്തിൽ, ജോർജ്ജിന്റെയും മിനിയുടെയും രണ്ടാമത്തെ പുത്രിയായി മിയ ജനിച്ചു. പിന്നീട് അഞ്ചാം വയസ്സിൽ കോട്ടയം ജില്ലയിലെ പാലായിലേക്ക് താമസം മാറി.ഭരണങ്ങാനത്തെ സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ, അവിടത്തന്നെയുള്ള സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയി അവർ പാലായിയിലെ അൽഫോൺസ കോളേജിൽ നിന്നും ബി.എ. ബിരുദവും പാലായിലെതന്നെ സെന്റ് തോമസ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി.അവരുടെ ഒരു മൂത്ത സഹോദരിയായ ജിനി, ലിജോ ജോർജ് എന്ന വ്യക്തിയെ വിവാഹം കഴിച്ച് ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു.

Share this on...