മാതാപിതാക്കൾ വളരെ മോശമായി പെരുമാറി എന്നു നിമിഷ ബിഗ്ബോസ്സിൽ പറഞ്ഞിരുന്നു പുറത്ത് വന്നപ്പോൾ സംഭവിച്ചത്

in News 4,623 views

ബിഗ്ബോസ് മലയാളം സീസൻ 4 ലെ ഏറ്റവും ശക്തരായ മത്സരാർഥികളിൽ ഒരാളായിരുന്നു നിമിഷ. അമ്പതാം ദിവസത്തിലാണ് നിമിഷ വീട്ടിൽ നിന്ന് പുറത്തായത്. ഏറ്റവും ശക്തിയായ മത്സരാർത്ഥി ആയിരുന്നിട്ടും വേണ്ടത്ര വോട്ട് സമ്പാദിക്കാൻ നിമിഷയ്ക്ക് സാധിച്ചില്ല എന്നതിലാണ് പുറത്തായത്. ബിഗ്ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം തനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിമിഷ. വർഷങ്ങളായി കുടുംബമായി അകന്നുകഴിഞ്ഞിരുന്ന നിമിഷയെ ബിഗ് ബോസ് ഷോയ്ക്ക് ശേഷം വീട്ടുകാർ അംഗീകരിച്ചു. അച്ഛനും അമ്മയും നാളുകൾക്കു ശേഷം എന്നോട് സ്നേഹത്തോടെ സംസാരിച്ചപ്പോൾ ഷോയിൽ നിന്ന് പുറത്തായ വിഷമം പോലും കാണാമറയത്ത് പോയി എന്നാണ് നിമിഷ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

ഞാൻ ഹൗസിനുള്ളിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഫോൺ അണിയറപ്രവർത്തകർ തിരികെ തന്നിരുന്നു. ഫോൺ ഓൺ ചെയ്തപ്പോൾ ആദ്യം വന്ന ഫോൺ ബെസ്റ്റ് ഫ്രണ്ടിൻ്റെതായിരുന്നു. അവനോട് സംസാരിച്ചപ്പോൾ അവനാണ് വീട്ടിലേക്ക് വിളിക്കാൻ ഉപദേശിച്ചത്. ആദ്യം ഒന്ന് ശങ്കിച്ചു നിന്നു. ശേഷം ഞാൻ അമ്മയെ വിളിച്ചു. അപ്പോൾ അമ്മ വളരെ സ്നേഹത്തോടെയും അഭിമാനത്തോടെ നോകയമാണ് സംസാരിച്ചത്. പിന്നീട് അച്ഛനും ഫോൺ വാങ്ങി. എന്നെ ഓർത്ത് അഭിമാനം തോന്നുന്നു എന്ന് അച്ഛൻ പറഞ്ഞു. എവിടെപ്പോയാലും നിമിഷയുടെ മാതാപിതാക്കൾ എന്ന പേരിലാണ് ആളുകൾ തിരിച്ചറിയുന്നതെന്നും, അതിൽ ഞങ്ങൾ അഭിമാനിക്കുന്നുണ്ടെന്നും, വീട്ടിലേക്ക് വരണമെന്നും, അച്ഛനുമമ്മയും പറഞ്ഞു.

ഞാൻ ആദ്യം കരുതിയത് അവർ എന്നെ ഇനി വീട്ടിൽ കയറ്റില്ല എന്നാണ് .പക്ഷേ, അതിൽ നിന്നെല്ലാം വിപരീതമായിരുന്നു അവരുടെ ഇടപെടൽ.ബിഗ്ബോസ് ഷോയ്ക്ക് ശേഷം ജീവിതം തന്നെ മാറി. എൻ്റെ കുടുംബവുമായുള്ള ബന്ധം ഇല്ലാതായിട്ട് വർഷങ്ങളായിരുന്നു. എനിക്ക് ഇപ്പോൾ ഇനി കുടുംബത്തെ തിരിച്ചു കിട്ടിയിരിക്കുകയാണ്. അതിലും വലിയ സന്തോഷം ഇനി വരാനില്ല. ആ സന്തോഷത്തിന് മുന്നിൽ ബിഗ് ബോസിലെ ടൈറ്റിൽ വിന്നർ എന്നതൊന്നും ഒരു വിഷയമല്ല. ആ ടൈറ്റിൽ നേടിയില്ലെങ്കിലും ജീവിതത്തിൽ വിജയിച്ചു കഴിഞ്ഞു എന്ന് നിമിഷ പറഞ്ഞു. തൻ്റെ മാതാപിതാക്കളിൽ നിന്നും നേരിട്ട ക്രൂരതകളെ കുറിച്ചും നിമിഷ ബിഗ്ബോസ് ഹൗസിൽ വിശദീകരിച്ചിരുന്നു.

തൻ്റെ വേദന നിറഞ്ഞ കുട്ടിക്കാലവും പിന്നീടുണ്ടായ യാതന നിറഞ്ഞ ജീവിതത്തെ കുറിച്ചും ആയിരുന്നു നിമിഷ അന്ന് വെളിപ്പെടുത്തിയത്.തൻ്റെ കുട്ടിക്കാലം ഒട്ടും ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്ന ഒന്നല്ല എന്ന് പറഞ്ഞു കൊണ്ടാണ് നിമിഷ തൻ്റെ കാര്യങ്ങൾ ഹൗസിൽ വിളിച്ച് പറഞ്ഞത്. ഞാൻ ജനിച്ചപ്പോൾ ആൺകുട്ടി ആകാത്തതിനാൽ അച്ഛൻ കരഞ്ഞുവെന്നാണ് ബന്ധുക്കൾ പറഞ്ഞിട്ടുള്ളതെന്നും പിന്നീട് സഹോദരൻ ജനിച്ചതോടെ ആരും തനിക്കു സ്നേഹം നൽകാതെയായിരുന്നുവെന്ന് നിമിഷ പറഞ്ഞു. പിന്നീട് പഠനത്തിൽ അടക്കം ഒന്നാമതെത്തി അവരുടെ സ്നേഹം കിട്ടാൻ ആയിട്ട് ശ്രമിച്ച് തുടങ്ങിയെന്നും,ഒരു ചെറിയ കുറവ് വന്നാൽ പോലും പ്രശ്നങ്ങളായിരുന്നു.

നിയമം പഠിക്കാനായി ഫീസൊന്നും നൽകില്ലെന്ന് മാതാപിതാക്കൾ എന്നോട് പറഞ്ഞു. എന്നെ ശാരീരികമായും മാതാപിതാക്കൾ ഉപദ്രവിച്ചിരുന്നു. ഒരു മകളെ കുറിച്ച് പറയാൻ പാടില്ലാത്ത തൊക്കെ എൻ്റെ മാതാപിതാക്കൾ എന്നെക്കുറിച്ച് പറഞ്ഞിരുന്നു. മോഡലിങിൻ്റെ പേരിൽ ഞാൻ ഡ്രസ്സൊക്കെ ഊരുകയാണെന്ന് വരെ മാതാപിതാക്കൾ പറഞ്ഞു. സൃഹുത്തുക്കളൊപ്പം പുറത്ത് പോയതിനും മർദ്ദിച്ചിട്ടുണ്ട്. ആ ട്രോമ മറികടക്കാൻ ഞാൻ ഏറെ ബുദ്ധിമുട്ടി എന്നും നിമിഷ വെളിപ്പെടുത്തിയിരുന്നു ഇപ്പോഴിതാ നിമിഷയെ തേടി അച്ഛനുമമ്മയും എത്തിയിരിക്കുകയാണ്. അതു തന്നെ ഏറ്റവും വലിയ സന്തോഷമെന്ന് നിമിഷയുടെ ആരാധകർ പറയുന്നു.

Share this on...