മലവെള്ളത്തിൽ ആക്രിപെറുക്കാൻ പോയതാണ് സംഭവം നേരിൽ കണ്ട് പോലീസുകാരൻ പറയുന്നത് കേട്ടോ നടുക്കുന്ന വീഡിയോ

in News 16 views

പൂജപ്പൂര മുടവന്‍മുകള്‍ പാലസ് റോഡില്‍ സമീപവാസിയുടെ മതില്‍ ഇടിഞ്ഞുവീണു വീട് പൂര്‍ണമായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന ആറുപേരില്‍ 22 ദിവസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ നാലുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. അര്‍ദ്ധരാത്രി 12.45നായിരുന്നു സംഭവം. ചിറ്റൂര്‍ക്കോണം പാലസ് റോഡില്‍ ഷീറ്റിട്ട നാലുമുറി വീടാണ് തകര്‍ന്നത്. അയല്‍വാസിയുടെ 25 അടി ഉയരമുള്ള കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി വീടിന് മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിനു (35), ഉണ്ണിക്കൃഷ്ണന്‍ (26), ലീല (80), സന്ധ്യ (23), മകന്‍ ജിതിന്‍ (4), 22 ദിവസം പ്രായമുള്ള മാളു എന്നിവരാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ ലീല, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കനമുള്ള കോണ്‍ക്രീറ്റിനടിയില്‍പ്പെട്ട ഉണ്ണിക്കൃഷ്ണനെ ഒന്നരമണിക്കൂറിലധികം പരിശ്രമിച്ച് മണ്ണ് നീക്കം ചെയ്തും കട്ടര്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് മുറിച്ചുനീക്കിയുമാണ് ഫയര്‍ഫോഴ്‌സ് രക്ഷിച്ചത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോണ്‍ക്രീറ്റ് മതില്‍ തകര്‍ന്നുവീണ ശബ്ദംകേട്ട അയല്‍ക്കാരാണ് പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിച്ചത്. മതില്‍ ഇടിഞ്ഞുവീണ ഭാഗത്താണ് ഉണ്ണിക്കൃഷ്ണനും ലീലയും കിടന്നിരുന്നത്. സന്ധ്യ, മകന്‍ ജിതിന്‍, 22 ദിവസം പ്രായമുള്ള കുഞ്ഞ് എന്നിവര്‍ എതിര്‍ഭാഗത്തായിരുന്നു. അയല്‍വീട്ടിലേക്ക് മാറ്റിയ ഇവരെ ബന്ധുക്കളെത്തി കൊണ്ടുപോയി. പൂജപ്പുര പൊലീസും ചെങ്കല്‍ച്ചൂള, ചാക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും ചേര്‍ന്ന് രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത്. ചെങ്കല്‍ച്ചൂള ഫയര്‍ഫോഴ്‌സ് ഓഫീസിലെ സ്റ്റേഷന്‍ ഓഫിസര്‍ എസ്.ടി. സജിത്ത്, നിതിന്‍ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.ജില്ലയില്‍ മഴയ്ക്ക് ശമനമുണ്ടായെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുന്നു. അരുവിക്കര, നെയ്യാര്‍, പേപ്പാറ ഡാമുകള്‍ തുറന്നതോടെയാണ് പലയിടങ്ങളിലും വെള്ളം കയറിയത്. വാമനപുരം, നെടുമങ്ങാട്, ആറ്റിങ്ങല്‍, കാട്ടാക്കട, കിളിമാനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ കൂടുതല്‍ ദുരിതംവിതച്ചത്. വാമനപുരം, നെയ്യാര്‍, കരമന, കിള്ളി തുടങ്ങിയ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.

ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും ഉള്‍വനങ്ങളിലും ഇന്നലെ മഴ കുറവായിരുന്നതിനാല്‍ ജലനിരപ്പ് ഇനി അപകടകരമാംവിധം ഉയരില്ലെന്നാണ് പ്രതീക്ഷ. ജില്ലാ കളക്ടര്‍ എംഎല്‍എമാര്‍, റവന്യൂ അധികൃതര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. മഴയില്‍ വീട് തകര്‍ന്നുവീണ് തിരുവനന്തപുരം താലൂക്ക് പരിധിയില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. നെയ്യാറ്റിന്‍കര, ബാലരാമപുരം പ്രദേശങ്ങളിലെ മൂന്ന് കിണറുകള്‍ ഇടിഞ്ഞു താഴ്ന്നു. നെയ്യാറ്റിന്‍കര ഭാഗത്ത് ഇന്നലെ 60 വീടുകളില്‍ വെള്ളം കയറി. ജില്ലയില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും 45 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും മുകളിലാണ്.

തിരുവനന്തപുരം താലൂക്ക് പരിധിയില്‍ പതിനൊന്നും നെയ്യാറ്റിന്‍കര താലൂക്കില്‍ ഒന്നും നെടുമങ്ങാട് താലൂക്കില്‍ പതിനഞ്ചും ചിറയിന്‍കീഴ് താലൂക്കില്‍ പതിമൂന്നും വര്‍ക്കല താലൂക്കില്‍ രണ്ടും കാട്ടാക്കട താലൂക്കില്‍ മൂന്ന് വീടുകളും തകര്‍ന്നതായാണ് അധികൃതര്‍ പറയുന്നത്. അജയപുരം മലയക്കോണം വിദ്യാ ഭവനില്‍ പരേശ്വരന്‍നായരുടെ കുടുംബം മണ്ണിനടിയില്‍ പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഈ സമയം പരമേശ്വരനും ഭാര്യയും മകനും മകളും മകളുടെ രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു.

Share this on...