മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം. റോബിനെ കുറിച്ച് നടി ഗായത്രി സുരേഷ് പറഞ്ഞത് ഇങ്ങനെ.

in News 1,265 views

ഈ സീസണിൽ ബിഗ് ബോസ് ആരാധകരുടെ മനംകവർന്ന താരമായി മാറിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. ഗെയിം തന്ത്രങ്ങൾ പഠിച്ചിരുന്ന റോബിന് വിജയ സാധ്യത വളരെ ഏറെയുണ്ടായിരുന്നു. ഏറ്റവുമധികം വോട്ട് ലഭിക്കുന്ന താരം കൂടിയാണെങ്കിലും മത്സരം പൂർത്തിയാക്കാതെ പുറത്തു പോകേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. റിയാസിനെ ശാരീരികമായി ഉപദ്രവിച്ചു എന്ന പേരിലാണ് റോബിനെ ബിഗ്ബോസിനുള്ളിൽ നിന്നും സീക്രട്ട് റൂമിയിലേക്ക് മാറ്റിയത്. അവതാരകനായ മോഹൻലാൽ വരുമ്പോൾ കാര്യങ്ങളിൽ ഒരു വ്യക്തത വരികയും ചെയ്യും. എന്നാൽ റോബിൻ പുറത്തായി എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നത്.ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ഗായത്രി സുരേഷ്. ഗായത്രി സുരേഷിൻ്റെ വാക്കുകൾ ഇങ്ങനെ. ‘എൻ്റെ കാഴ്ചപ്പാടിൽ ബിഗ്ബോസ് മലയാളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാർത്ഥിയും, ഏറ്റവും കുറഞ്ഞ ടോക്സിക് ആയിട്ടുള്ള ആളും, ഏറ്റവും പോസറ്റീവും റോബിൻ രാധാകൃഷ്ണനാണ്.

അദ്ദേഹം ഫേക്ക് ആണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. മോശമായ പ്രകോപനങ്ങൾക്കിടയിലും അദ്ദേഹം ശാന്തനാവുകയും സ്നേഹസമ്പന്നനായി നില കൊണ്ടതും പലർക്കും ഒരു പാഠമാണ്. ഞങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ അംഗീകരിക്കാനും സഹാനുഭൂതി കാണിക്കാനുമുള്ള കഴിവ് അപൂർവ്വമായ ഒരു പുണ്യമാണ്.ബിഗ്ബോസ് ഒരു ഗെയിം ഷോ ആണ്. ഓരോരുത്തരും എത്ര നന്നായി കളിക്കുന്നു എന്നതാണ് പ്രധാനം.ശക്തതരും ആത്മാർത്ഥതള്ളവരുമായ ആളുകൾ എല്ലായിപ്പോഴും ശാന്തരായിരിക്കും. കാരണം അവർക്ക് അവരുടെ ശക്തി അറിയാവുന്നതിൽ ആ കാർഡുകൾ അവരുടെ നേട്ടത്തിലേക്ക് മാറ്റാൻ കഴിയും.അതൊന്നും ഫെയ്ക്ക് അല്ല. അതിനെ സാമർത്ഥ്യമെന്നോ, മിടുക്കാണെന്നോ പറയാം. ഒരു വ്യക്തി മറ്റ് 95% ആളുകളെയും പോലെയല്ല.അതിന് അർത്ഥം അദ്ദേഹം ഫെയ്ക്ക് ആണെന്നല്ല.

എന്തെന്നാൽ അവൻ വലിയ ഇച്ഛാശക്തിയും, വിശ്വാസവും, ശക്തിയുമുള്ള ദൈവത്തിൻ്റെ പ്രിയപ്പെട്ട കുട്ടിയാണ്. ഡോക്ടർ റോബിൻ രാധാകൃഷ്ണനും ഇതുപോലെ തന്നെ മുന്നോട്ട് തുടരുക’ എന്നാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ഗായത്രി പറയുന്നത്.ഗായത്രി മാത്രമല്ല, റോബിൻ പുറത്ത് പോകുന്നത് ശരിയായ കാര്യമല്ലെന്ന് ചൂണ്ടിക്കാണിച്ച് നിരവധി താരങ്ങളും രംഗത്തുവന്നിരുന്നു. മത്സരത്തിൻ്റെ ഭാഗമായിട്ട് പ്രശ്നത്തിൽ റോബിൻ മാത്രമല്ല, മറ്റു പലരും അവിടെ കുറ്റക്കാരാണ്. അങ്ങനെ ഉള്ളപ്പോൾ ഒരാൾക്ക് മാത്രം ലഭിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്തായാലും ശനിയാഴ്ചത്തെ എപ്പിസോഡിൽ അവതാരകനായ മോഹൻലാൽ വന്നു കഴിയുമ്പോൾ കാര്യങ്ങൾക്ക് ഒരു വ്യക്തത വരും. റോബിൻ പുറത്തായെന്നും, അതല്ല റീ എൻട്രി ഉണ്ടാവുമെന്നുള്ള രീതിയിൽ പല രീതിയിൽ പല റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ റോബിൻ പുറത്തായി എന്ന് തന്നെയാണ് 95 ശതമാനം ആളുകളും വിശ്വസിക്കുന്നത്.

കാരണം രജിത് കുമാർ ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തപ്പോൾ രജിത് കുമാറിനെ യാതൊരു ദാക്ഷിണ്യവും കൂടാതെ ബിഗ്ബോസിൽ നിന്നും പുറത്താക്കിയിരുന്നു. അതുതന്നെയാവും ഇവിടെയും ചെയ്യുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ നിന്നും മനസ്സിലാകുന്നത്. റീ എൻട്രി എന്ന് പറയുന്ന ഒരു ചാൻസ് റോബിന് കിട്ടാൻ വളരെ സാധ്യത കുറവാണ്. കാരണം മറ്റൊന്നുമല്ല, റോബിൻ ബിഗ്ബോസിൽ നിന്ന് ഔട്ട് ആയി ഇരിക്കുന്നത് റോബിൻ നിയമങ്ങൾ പാലിക്കാത്തതിനാലാണ്. അതുകൊണ്ടുതന്നെ ആ നിയമങ്ങൾ പാലിക്കാത്ത ഒരാളെ വീണ്ടും ബിഗ്ബോസിലേക്ക് കയറ്റുക എന്നത് മറ്റു മത്സരാർഥികൾക്ക് നിയമം തെറ്റിക്കാനുള്ള ഒരു പ്രചോദനം ആയി മാറും എന്നു തന്നെയാണ് ചിലരുടെയെങ്കിലും അഭിപ്രായം. ഈ അഭിപ്രായം പരിഗണിച്ചായിരിക്കും ബിഗ്ബോസ് റോബിനെ പുറത്താക്കുക.

All rights reserved News Lovers.

Share this on...