മനോജ് കുമാറിന് വന്ന മാറ്റം ഇങ്ങനെ. മനോജിൻ്റെ രോഗവിവരം ഇപ്പോൾ ഇങ്ങനെ.

in News 40 views

നടൻ മനോജ് കുമാറും ഭാര്യ ബീന ആൻറണിയും സിനിമയില്യം ടെലിവിഷനിലും ഒരുപോലെ നിറഞ്ഞു നില്ക്കുന്നവരാണ്. അടുത്തിടെ മനോജിൻ്റെ മുഖം ഒരു വശത്തേക്ക് കോടിപ്പോയെന്ന് പറഞ്ഞ് മനോജ് തന്നെ രംഗത്തെത്തിയിരുന്നു. പെട്ടെന്നുണ്ടായ ബുദ്ധിമുട്ടിനെ കുറിച്ചായിരുന്നു മനോജ് പറഞ്ഞത്. പിന്നെ ഇങ്ങോട്ട് വളരെ കുറച്ച് ദിവസം കൊണ്ട് രോഗാവസ്ഥ മാറി വരുന്നു എന്ന സന്തോഷമാണ് ഇപ്പോൾ നടൻ പങ്കുവെച്ചത്. ഇപ്പോൾ 90 ശതമാനത്തോളം മാറ്റമുണ്ടായിട്ടുണ്ടെന്നാ ണ് പുതിയ വീഡിയോയിൽ മനോജ് പറയുന്നത്. യുട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ മനോജും മകനും ഒരുമിച്ച് എത്തിയാണ് സംസാരിച്ചത്.

കഴിഞ്ഞ ദിവസം ഒരു സങ്കട വാർത്തയും ഒരു സന്തോഷവാർത്തയും തനിക്കുണ്ടായി എന്ന് പറഞ്ഞു കൊണ്ടാണ് മനോജ് സംസാരിച്ചു തുടങ്ങുന്നത്. എംഎൽഎ പിടി തോമസിൻ്റെ മരണവാർത്തയാണ് സങ്കടം ഉണ്ടാക്കിയത്. സന്തോഷവാർത്ത തൻ്റെ രോഗാവസ്ഥയെ കുറിച്ച് ആണെന്നും നടൻ വ്യക്തമാക്കി.ആ സന്തോഷ വാർത്ത പറഞ്ഞ മനോജ് കുമാർ ഇങ്ങനെ. സന്തോഷ വാർത്ത പറഞ്ഞാൽ ഈയൊരു അവസ്ഥ മാറിയിട്ടില്ല. 90% ബേധമായിട്ടുണ്ട്. ഇനി ബാക്കിയുള്ള 10% ആയാൽ എൻ്റെ മുഖം പഴയതുപോലെയാവും എന്നതാണ്. നിങ്ങൾ ആദ്യം കണ്ട എൻ്റെ മുഖത്തിൽ നിന്നും ഒത്തിരി മാറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

മിണ്ടുമ്പോൾ ചെറിയ പ്രശ്നം അത് മാത്രമേ ഇപ്പോഴുള്ളൂ. മിണ്ടാതെ ഇരുന്നാൽ കുഴപ്പം ഉള്ളതായി തോന്നില്ല. ഇത്രവേഗം ഭേദമാകും എന്ന് ഓർത്തില്ല. കഴിഞ്ഞ ദിവസം ഞാൻ എനെറ് സൗണ്ട് ടെസ്റ്റിംഗിന് പോയിരുന്നു. അതിൽ സെലക്ഷൻ കിട്ടി. സായിപ്പ് പച്ചക്കൊടി കാണിച്ചു എന്ന ഒരു സന്തോഷവാർത്ത കൂടി താരം പറഞ്ഞിരുന്നു. ഒരു ഇൻറർനാഷണൽ മാർബിൾ മൂവി ക്ക് ഒരു പ്രധാന കഥാപാത്രത്തിൻ്റെ മലയാളം വേർഷന് ശബ്ദം നൽകാൻ പോയതാണ്. സിനിമയുടെ പേര് പറയുന്നില്ല.

ഡിസ്നയുടെ ആൾക്കാരൊക്കെ പറയണം.അങ്ങനെ ഞാൻ സെലക്ഷനിൽ പങ്കെടുത്തു. ഇന്ന് ആ സന്തോഷ വാർത്ത പുറത്തു വന്നു. ഇനി ആ കഥാപാത്രമായി എൻ്റെ ശബ്ദം വരികയാണ്. ഇത്രയും സങ്കടം ഒക്കെ തന്നാലും സന്തോഷിപ്പിക്കാൻ വേണ്ടി വരുന്ന ലോട്ടറികളാണ് അതൊക്കെ. എല്ലാവരെക്കാളും സന്തോഷം തനിക്കാണെന്ന് മനോജിൻ്റെ മകൻ പറയുന്നു. നിങ്ങളുടെയൊക്കെ പ്രാർത്ഥന വളരെ വലുതാണ്. എൻ്റെ വിവരമറിഞ്ഞ അന്ന് മുതൽ ഇങ്ങോട്ട് എൻ്റെയും ഭാര്യയുടെയും അവസ്ഥ കോൾ സെൻററിൽ എത്തിയത് പോലെയായിരുന്നു. അത്രയും കോളുകളാണ് വന്നത്. കുറേ പേർ മെസേജുകൾ അയച്ചു.

ചിലർ വിളിച്ചിട്ട് ക.ര.ഞ്ഞു. ഒത്തിരി പേർ പ്രാർത്ഥിക്കുകയാണെന്നും അറിയിച്ചു. വളരെ സന്തോഷം തോന്നി.ഒപ്പം ഞെട്ടലും. സിനിമയോടുള്ള നിങ്ങളുടെ സ്നേഹം കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ആണ്. ഇങ്ങനെയൊക്കെ വന്നത് കൊണ്ടാണല്ലോ ഇതൊക്കെ, ഈ സ്നേഹം ഒക്കെ തിരിച്ചറിയാൻ ആകുന്നത്. അതൊക്കെ ഒരു വലിയ കാര്യമാണ്. നിങ്ങൾ തരുന്ന പ്രാർത്ഥനയാണ് ഞങ്ങളെ നിലനിർത്തി കൊണ്ടു പോകുന്നത്. എത്ര പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്. ചിലർ എന്നെ വിളിച്ച് ക.ര.യു.കയാണ്.

ഓരോ ആളുകളുടെയും സ്നേഹം നമ്മൾ തിരിച്ചറിയുകയാണ്. സാന്ത്വനം സീരിയലിലെ സംവിധായകൻ ആദിത്യൻ എനിക്ക് എൻ്റെ സഹോദരനെപ്പോലെയാണ്. ഞങ്ങൾ പരസ്പരം എല്ലാം പങ്കിടുന്നവരാണ്. എൻ്റെ സന്തോഷവും സങ്കടവും എല്ലാം ഞാൻ ആദിത്യനോട് പറയാറുണ്ട്. കലാരംഗത്തുള്ള എൻ്റെ അടുത്ത സുഹൃത്തുമാണ്. ഞങ്ങളുടെ ആത്മബന്ധം വളരെയധികം വേരൂന്നിയതാണ്. എൻ്റെ അവസ്ഥ ആദ്യം പറഞ്ഞത് ആദിത്യനോടാണ്. അത് എൻ്റെ വീഡിയോ കണ്ടിട്ട് അദ്ദേഹം വിളിച്ചു.

അത് കണ്ടു ഞാൻ കരഞ്ഞുപോയി എന്ന് പറഞ്ഞു.ആ സ്നേഹം കണ്ടിട്ട് എൻ്റെ കണ്ണുനിറഞ്ഞുപോയി മനോജ് പറയുന്നു. ഒരുപാടു പേർ എനിക്കുവേണ്ടി പള്ളികളിലും അമ്പലങ്ങളിലും നേർച്ച നടത്തി പ്രാർത്ഥിച്ചവരുമുണ്ട്. മമ്മൂക്കയുടെ മെസ്സേജ് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹവുമായി ഞാൻ മെസേജയക്കുകയും വിളിക്കുകയോ ചെയ്യുന്ന ബന്ധമില്ല.

ഒന്നോ രണ്ടോ പടങ്ങളിൽ മാത്രമാണ് ഞങ്ങളൊന്നിച്ച് അഭിനയിച്ചിട്ടുള്ളത്.ഈ വിവരമറിഞ്ഞിട്ടാവാം മനോജ് വേഗം സുഖം ആകട്ടെ എന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് മെസ്സേജ് അയച്ചത്. തിരികെ മെസ്സേജ് അയച്ചപ്പോൾ എന്നോട് ടെൻഷനടിക്കേണ്ട എന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. അമ്മയുടെ മീറ്റിങ്ങിനു ചെന്നപ്പോൾ ബീനയോടും എൻ്റെ കാര്യങ്ങൾ അന്വേഷിച്ചു. സിനിമ രംഗത്തുനിന്നും ഒരുപാട് ആളുകൾ എന്നെ വിളിച്ചിരുന്നുവെന്നും മനോജ് പറയുന്നു.

Share this on...