മനസ് തുറന്ന് ഗിന്നസ് പക്രു – മകളുടെ ഓർമ്മയിൽ വിങ്ങി നടൻ

in News 1,151 views

കലോത്സവ വേദികളിൽ നിന്നും മിമിക്രിവേദിയിലേക്കും അവിടെ നിന്നും സിനിമയിലേക്കും ഗിന്നസ് റെക്കോർഡിലേക്കുമൊക്കെ വളർന്ന താരമാണ് ഗിന്നസ് പക്രു. കോമഡി യിലൂടെ ആയിരുന്നു തുടക്കം എങ്കിലും പിന്നീട് നായകനായും, സഹനടനായുമെല്ലാം കൈയ്യടി നേടാൻ ഗിന്നസ് പക്രുവിന് സാധിച്ചു. ജീവിതത്തിൽ ഒരു പാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട് ഗിന്നസ് പക്രുവിന്. തൻ്റെ ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഗിന്നസ് പക്രു. ഫ്ലവേഴ്സ് ചാനലിലെ ഒരുകോടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഗിന്നസ് പക്രു മനസ്സുതുറന്നത്.താരത്തിൻ്റെ വാക്കുകൾ ഇങ്ങനെ

. കുട്ടി ഉണ്ടാകാൻ പോകുന്നു എന്നത് വളരെ വലിയ സന്തോഷമായിരുന്നു. കുട്ടി ഉണ്ടാകുമോ എന്ന് ഒരു ശങ്ക ഒക്കെ ഉണ്ടായിരുന്നു. കുട്ടി ജനിച്ച ശേഷമാണ് ശ്വാസമെടുക്കതിൽ പ്രശ്നം ഉണ്ടെന്ന് അറിയുന്നത്. 15 ദിവസമൊക്കെ ആയപ്പോഴേക്കും വല്ലാത്തൊരു അവസ്ഥയിലേക്ക് പോയി. കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് കിട്ടിയിരുന്നില്ല. ഐസിയുവിൽ ആയിരുന്നു. എൻ്റെ ജീവിതത്തിലെ നിർണായകമായ ഘട്ടമായിരുന്നു അത്. ഞാൻ ഒരുപാട് പ്രോഗ്രാമുകൾ ചെയ്യാൻ ഏറ്റിരുന്നു. എന്നെ വച്ചാണ് പല ടീമുകളും പ്രോഗ്രാം പിടിച്ചിരിക്കുന്നത്. ഞാൻ ചെന്നില്ലെങ്കിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകും. അന്ന് ചെറിയ പ്രശ്നം മതി.

ഇന്നത്തേതുപോലെയല്ല. അയാൾ എങ്കിലും ഉണ്ടല്ലോ എന്നൊക്കെ പറഞ്ഞാണ് ബുക്ക് ചെയ്യുന്നത് തന്നെ. കുഞ്ഞ് ഐ സി യു വിൽ കിടക്കുമ്പോഴും ഞാൻ സ്റ്റേജിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. പരിപാടി കഴിഞ്ഞ് നേരെ ഐസിയുവിൻ്റെ മുൻപിൽ പോയി നിന്നിട്ടൊക്കെയുണ്ട്. വല്ലാത്തൊരു അടി പോലെയായിരുന്നു പുള്ളിക്കാരിക്കും. പക്ഷേ ഞങ്ങൾ രണ്ടുപേരും അതൊക്കെ അതിജീവിച്ചു. പുള്ളിക്കാരി ആണ് എന്നെ ആശ്വസിപ്പിച്ചത്. ആ സമയത്തുള്ള പരിപാടികൾക്കൊക്കെ ഞാൻ പുള്ളിക്കാരിയെ കൊണ്ടുപോകുമായിരുന്നു. യുഎഇ, സ്വിറ്റ്സർലാൻ്റ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായിരുന്നു പരിപാടികൾ.

അവിടെയൊക്കെ പോയി വന്നപ്പോഴേക്കും ഒന്നു ശരിയായി. പിന്നെ അടുത്ത വർഷത്തിലേക്ക് കടന്നപ്പോഴേക്കും അടുത്ത കുഞ്ഞായി. മോൾ വന്നതോടെയാണ് ജീവിതം മാറിമറയുന്നത്. ദീപ്ത കീർത്തി എന്നാണ് മകളുടെ പേര്. മകൾ വന്നതോടെ കരിയറിലും ജീവിതത്തിലും ഒരുപാട് സന്തോഷങ്ങളും വന്നു.ചെറിയ സമയം ഉണ്ടെങ്കിൽ ഞാൻ വീട്ടിലേക്ക് വരുമായിരുന്നു. അവൾക്ക് ഞാൻ ഒരു കളി കൂട്ടുകാരൻ ആയിരുന്നു. ചെറിപ്പത്തിൽ അവൾക്ക് അറിയില്ലല്ലോ അച്ഛനാണെന്ന്. അവൾ നോക്കുമ്പോൾ ഒരു കൂട്ടുകാരൻ. ആ സൗഹൃദം ഇപ്പോഴും ഇങ്ങനെ പോവുകയാണ്. ഇപ്പോഴും ഭാര്യയെ കാളും കൂടുതൽ കമ്പനി എന്നോടാണ്. ആദ്യത്തെ കുഞ്ഞിൻ്റെ കാര്യം ഞാൻ അന്ന് മാധ്യമങ്ങളിലൊന്നും പറഞ്ഞിരുന്നില്ല.

ഈ അടുത്ത ഒരു ഇൻറർവ്യൂവിൽ പറഞ്ഞിരുന്നു. അത് ചില മാധ്യമങ്ങൾ ഈ മകളുടെ ഫോട്ടോ വെച്ച് വാർത്ത കൊടുത്തു. അത് കണ്ട് സുഹൃത്തുക്കളൊക്കെ വിളിച്ചു പ്രതികരിക്കണം എന്ന് പറഞ്ഞു. പക്ഷേ ഞാൻ അതൊക്കെ ചിരിച്ച് തള്ളുകയാണ് ചെയ്തത്. അത് ഫേക്ക് ആണെന്ന് പ്രേക്ഷകർക്ക് തന്നെനന്നായി അറിയാം. ഭയങ്കര ബുദ്ധി ഉള്ളവരാണ് മലയാളികൾ. മകൾ എട്ടാം ക്ലാസിൽ പഠിക്കുകയാണ്. അവൾക്ക് കലാപരിപാടികളോട് താല്പര്യമുണ്ട്. ഡാൻസ് ചെയ്യും, വരയ്ക്കും. സ്കൂളിലെ പരിപാടികൾക്കൊക്കെ പങ്കെടുക്കും.തൻ്റെ ആദ്യ കുഞ്ഞിൻ്റെ വേർപാട് അദ്ദേഹത്തെയും ഭാര്യയെയും ഒരുപാട് വേദനയിൽ ആഴ്ത്തിയിരുന്നു. രണ്ടാമത്തെ മകളുടെ വരവോടെയാണ് അവർ പതിയെ ദുഃഖങ്ങൾ ഒക്കെ മറന്നു തുടങ്ങിയത്. എങ്കിലും മനസ്സിൻ്റെ ഉള്ളിൻ്റെ ഉള്ളിൽ ഒരു നീറ്റൽ ഉണ്ട്.

Share this on...