മഞ്ജുവിനെ മോശക്കാരിയാക്കി കാവ്യ മാധവൻ്റെ മൊഴി. എല്ലാം കേട്ട് ഞെട്ടി ആരാധകർ.

in News 160 views

നടിയെ ആ.ക്ര.മി.ച്ച കേ.സ് പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വീണ്ടും ചൂടുപിടിക്കുകയാണ്. ദിലീപ് പ്ര.തി.യായ പശ്ചാത്തലത്തിൽ വിചാരണയ്ക്കിടയിൽ നിരവധി താരങ്ങൾ കൂറുമാറിയിരുന്നു. നടിയെ ആ.ക്ര.മി.ച്ച. കേ.സി.ൻ്റെ ചൂടുപിടിച്ച് മഞ്ജു-ദിലീപ് വിവാഹമോചനവും കാവ്യാമാധവനുമായുള്ള രണ്ടാം കെട്ടുമെല്ലാം അന്വേഷണപരിധിയിൽ എത്തിയിരുന്നു. അമ്മയുടെ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് നടന്ന റിഹേഴ്സലിനിടെ ആ.ക്ര.മി.ക്ക.പ്പെ.ട്ട നടിയും ദിലീപുമായും വാക്കുതർക്കമുണ്ടായത് പല താരങ്ങളും സാക്ഷികളാണ്. ബിന്ദുപണിക്കർ, സിദ്ദിഖ്, കാവ്യാ തുടങ്ങിയ പലരും ഈ വേളയിൽ അവിടെ ഉണ്ടായിരുന്നു. എന്നാൽ എല്ലാവരും കൂറുമാറി. അതേസമയം ഈ കേ.സി.ൽ. കാവ്യ നൽകിയ മൊഴിയാണ് ഇപ്പോൾ വൈറലാകുന്നത്. ദിലീപ്- മഞ്ജുവാര്യർ വിവാഹമോചനത്തിന് കാരണക്കാരി താനല്ലെന്നാണ് കാവ്യാ പറഞ്ഞിരുന്നത്.

കാവ്യയുടെ വാക്കുകൾ ഇങ്ങനെ.’ 2008 ഫെബ്രുവരി അഞ്ചിനായിരുന്നു എൻ്റെ ആദ്യവിവാഹം. തിരുവനന്തപുരം സ്വദേശി ആയിരുന്നു എൻ്റെ ആദ്യ ഭർത്താവ്. ഞാനായിരുന്നു ആദ്യം വിവാഹമോചനത്തിന് ആവശ്യപ്പെട്ടത്. തുടർന്ന് സംയുക്തമായി എറണാകുളം കോടതിയിൽ ഹർജി നൽകുകയായിരുന്നു. 2010 – ൽകുടുംബ കോടതിയിൽ നിന്നും വിവാഹ മോചന ഉത്തരവ് ലഭിക്കുകയുണ്ടായി. ദിലീപേട്ടനും ആദ്യ ഭാര്യയുമായുള്ള മഞ്ജുവും തമ്മിലുള്ള പ്രശ്നങ്ങൾ എന്നുമുതലാണ് തുടങ്ങിയത് എന്ന് എനിക്കറിയില്ല. അവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് ആ.ക്ര.മി.ക്ക..പ്പെട്ട നടിയും ഒരു കാരണമാണ്. താനും ദിലീപേട്ടനും അടുത്തിരിക്കുന്ന ഫോട്ടോ മഞ്ജു ചേച്ചിക്ക് അയച്ചുകൊടുത്തിരുന്നുവെന്ന് ദിലീപേട്ടൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.

ദിലീപേട്ടനും മഞ്ജു ചേച്ചിയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം ഞാനാണെന്ന് ആ.ക്ര.മി.ക്ക.പ്പെ.ട്ട നടി പലരോടും പറഞ്ഞിട്ടുള്ളതായി ഞാൻ അറിഞ്ഞിട്ടുണ്ട്. 2013-ൽ ‘മഴവില്ലഴകിൽ അമ്മ’ എന്ന പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പിനിടയിൽ ആ.ക്ര.മി.ക്ക.പ്പെ.ട്ട നടി പലരോടും ദിലീപേട്ടനും തന്നെയും കുറിച്ച് മോശമായി പറഞ്ഞു നടന്നിരുന്നു. അത് കേട്ട സിദ്ദീഖ് അങ്കിൾ ഇതിൽ ഇടപെട്ടിരുന്നു. ബിന്ദുചേച്ചി ഈ കാര്യം ദിലീപേട്ടനോട് പറഞ്ഞപ്പോൾ ദിലീപേട്ടൻ സിദ്ദിഖ് അങ്കിളിനോട് ഈ കാര്യം പറയുകയും അവളെ നിയന്ത്രിക്കണം എന്ന് പറയുകയും ചെയ്തു.ഇവൾക്ക് ഞങ്ങൾ ഒരു ദ്രോ.ഹ.വും. ചെയ്തിട്ടില്ല എന്നാണ് ദിലീപേട്ടൻ പറഞ്ഞത്. പ്രാക്ടീസ് നടക്കുന്ന സ്ഥലത്ത് വെച്ച് തന്നെയായിരുന്നു ആ.ക്ര.മി.ക്ക.പ്പെ.ട്ട നടിയുമായി സിദ്ദിഖ് അങ്കിൾ സംസാരിച്ചത്. വേറെ ആരൊക്കെ അതിൽ ഇടപെട്ടു എന്ന് എനിക്ക് അറിയില്ല.

ഈ സംഭവത്തിനുശേഷം ദിലീപേട്ടൻ അവളുമായി സംസാരിച്ചിട്ടില്ല. മഴവിൽ അഴകിൽ അമ്മ എന്ന പ്രോഗ്രാമിലെ റിഹേഴ്സൽ നടക്കുന്ന സമയം വെള്ളരിപ്രാവിൻ്റെ ചങ്ങാതി എന്ന സിനിമയിലെ പതിനേഴിൻ്റെപൂങ്കരളിൽ എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഞാനും ദിലീപേട്ടനും ചുവട് വെച്ചത്. ആ സമയം ആയിരുന്നു ഈ സംഭവങ്ങളെല്ലാം നടക്കുന്നത്. ഈ സമയം ഞാനും ദിലീപേട്ടനും അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉണ്ടായിരുന്നു. പിന്നീടാണ് മഞ്ജു ചേച്ചി ദിലീപേട്ടൻ്റെ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത്. ദിലീപേട്ടനും മകൾ മീനാക്ഷിയും ഓസ്ട്രേലിയയിൽ പോയിരുന്ന സമയത്ത് ആയിരുന്നു ഇത്. പിന്നീട് ദിലീപും താനും വിവാഹിതരായി.മഞ്ജു ചേച്ചിയുമായി ഞാൻ സംസാരിക്കാറില്ല. നടി ആ.ക്ര.മി.ക്ക.പ്പെ.ട്ട സംഭവം റിമി ടോമി ഫോണിൽ വിളിച്ച് പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത് തന്നെ.

സംഭവം നടന്നതിനു പിറ്റേന്ന് രാവിലെയാണ് റിമിടോമി എന്നെ വിളിക്കുന്നത്. ദിലീപേട്ടന് ചായ ഇട്ട് കൊടുക്കാൻ പോയ നേരത്തായിരുന്നു റിമിയുടെ ഫോൺ കോൾ. സംഭവമറിഞ്ഞ് ഞാൻ ദിലീപേട്ടൻ്റെ അടുത്തുചെന്നപ്പോൾ ദിലീപേട്ടൻ പ്രൊഡ്യൂസർ ആൻഡോ ചേട്ടനോട് ഫോണിൽ സംസാരിക്കുകയായിരുന്നു. നടിയെ ആ.ക്ര.മി.ച്ച സംഭവം ആണ് സംസാരിച്ചതെന്നും, സുനിയും കൂട്ടരും ആണ് ചെയ്തതെന്നും ദിലീപേട്ടൻ എന്നോട് പറഞ്ഞു. രാത്രി ആൻഡോ ചേട്ടൻ്റെ മിസ്കോൾ കണ്ടാണ് രാവിലെ തിരിച്ചു വിളിച്ചത് എന്നും, ആ.ക്ര.മി.ക്ക.പ്പെ.ട്ട നടിയുടെ നമ്പർ ചോദിച്ചപ്പോൾ എനിക്ക് അറിയില്ലെന്നും മറുപടി നൽകി. രമ്യയെ വിളിച്ച് സംസാരിച്ചപ്പോൾ ആ.ക്ര.മി.ക്ക.പ്പെ.ട്ട നടി ക്ഷീണിതയായി കിടക്കുകയാണെന്ന് പറഞ്ഞു രമ്യ അമ്മയ്ക്ക് ഫോൺ നൽകി.

അമ്മയോട് ദിലീപേട്ടൻ സംസാരിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തിരുന്നു. സുനിയെ തനിക്കറിയില്ലെന്നും സുനിയെ ഇതിനു മുമ്പ് കണ്ടതായ ഓർക്കുന്നില്ലെന്നും നടിയെ ആ.ക്ര.മി.ച്ച.തി.ൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ താൻ പങ്കെടുത്തിരുന്നില്ല എന്നും ദിലീപേട്ടൻ പറഞ്ഞു. ഏപ്രിൽ 21 ഞങ്ങൾ സ്റ്റേജ് ഷോയ്ക്ക് അമേരിക്കയിലേക്ക് പോയി. അവിടെ വെച്ച് ഈ കാര്യങ്ങൾ ഒന്നും ഞങ്ങൾ പ്രത്യേകിച്ച് സംസാരിച്ചില്ല. വിഷ്ണു അപ്പുണ്ണിയെ വിളിച്ചതും, സുനി അപ്പുണ്ണിയെ വിളിച്ചതും, അപ്പുണ്ണി അവരോട് ചൂടായി സംസാരിച്ചത് ദിലീപേട്ടൻ എന്നോട് പറഞ്ഞിരുന്നു.

വിഷ്ണുവും സുനിയും നാദിർഷായെ വിളിച്ച കാര്യം എന്നോട് പറഞ്ഞിരുന്നില്ല. ദിലീപേട്ടന് ശ.ത്രു.ക്ക.ൾ. ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിരുന്നില്ല. എന്നാൽ ഇപ്പോൾ അങ്ങനെ തോന്നുന്നുണ്ട്. സംവിധായകൻ ശ്രീകുമാർ മേനോൻ ദിലീപേട്ടനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയിരുന്നു. ദിലീപേട്ടനും മഞ്ജു ചേച്ചിയും തമ്മിലുള്ള വിവാഹമോചനത്തിന് കാരണം ശ്രീകുമാർ ചേട്ടൻ ആയിരുന്നു എന്നുമായിരുന്നു കാവ്യയുടെ മൊഴി.

Share this on...