മകൾ ശ്രീക്കുട്ടി കഴിഞ്ഞദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. നമ ലളിതയ്ക്ക് കരൾ നൽകാൻ തയ്യാറായി താരം.

in News 275 views

ചികിത്സയിൽ കഴിയുന്ന നടി കെപിഎസി ലളിതയ്ക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ദാതാവിനെ തേടി കഴിഞ്ഞ ദിവസം മകൾ രംഗത്തെത്തിയിരുന്നു. ജീവൻ രക്ഷിക്കാനുള്ള നടപടിയായി അടിയന്തരമായി കരൾ മാറ്റിവയ്ക്കൽ ആവശ്യമാണെന്ന് ആയിരുന്നു മകൾ ആവശ്യപ്പെട്ടത്.ഇപ്പോഴിതാ നടിക്ക് കരൾ തയ്യാറായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖതാരം.കെ പി എസ് സി ലളിതയുടെ മകൾ ശ്രീക്കുട്ടി ഭരതനായിരുന്നു നടിക്ക് അടിയന്തരമായി വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ജീവൻ രക്ഷിക്കാനുള്ള നടപടിയായി അടിയന്തിരമായി കരൾ മാറ്റിവെക്കൽ ആവശ്യമാണ്. രക്തഗ്രൂപ്പ് ഒ പോസറ്റീവ് ആണ്.ഒ പോസ്റ്റീവ് ഉള്ള ആരോഗ്യമുള്ള ഏതൊരു മുതിർന്ന വ്യക്തിക്കും കരൾ ഒരു ഭാഗം ദാനം ചെയ്യാം. ദാതാവ് 20 മുതൽ 50 വയസ്സുവരെ പ്രായമുള്ളവർ ആയിരിക്കണം എന്നായിരുന്നു ശ്രീക്കുട്ടി പറഞ്ഞത്.

മാത്രമല്ല പ്രമേഹരോഗികൾ അല്ലാത്തവരും,മദ്യപിക്കാത്ത വരും അല്ലാത്തപക്ഷം മറ്റ് രോഗങ്ങൾ ഇല്ലാത്തവരുമായിരിക്കണം. വിപുലമായ പരിശോധനയ്ക്കുശേഷം ദാതാവിന് പരിപൂർണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയു. വാണിജേതരോ, പരോപകാരമോ ആയ ആവശ്യങ്ങൾക്കായി ഡൊനേറ്റ് ചെയ്യാൻ തയ്യാറുള്ള വരെ മാത്രമേ സ്വീകരിക്കുമെന്നും ശ്രീക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഈ കുറിപ്പ് സിനിമാ മേഖലയിൽ നിന്ന് ഉൾപ്പെടെയുള്ളവർ നിരവധി പേർ പങ്കുവച്ചിരുന്നു.

അതിന് പിന്നാലെ നൽകാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് സോബി രംഗത്തെത്തുകയായിരുന്നു . യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ശസ്ത്രക്രിയയ്ക്കുവേണ്ടി കരൾ നൽകാൻ തയ്യാറാണെന്ന് സോബി പറഞ്ഞു. ജീവിതത്തിൽ മദ്യപിക്കുകയോ, പുകവലിക്കുകയോ ചെയ്തിട്ടില്ല. യാതൊരു ലഹരിയും ഇന്നുവരെ ഉപയോഗിച്ചിട്ടില്ലെന്നും സോബി വ്യക്തമാക്കി. ഇനി നടിയുടെ കുടുംബമാണ് ഈ കാര്യത്തിൽ പ്രതികരിക്കേണ്ടത് എന്നും സോബി പറഞ്ഞു.
All rights reserved News Lovers.

Share this on...