മകന് വേണ്ടി ജീവിക്കുന്ന ഒരു അച്ഛൻ അദ്ദേഹത്തിന്റെ വ്യക്തി ജീവിതം ഇങ്ങനെ

in News 674 views

മോഹൻലാൽ നായകനായി എത്തിയ ദേവാസുരം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നെപ്പോളിയൻ. ചിത്രത്തിലെ നായക കഥാപാത്രത്തോടൊപ്പം തന്നെ ജനപ്രീതി ആർജിക്കുകയും ആളുകൾ ഏറ്റെടുക്കുകയും ചെയ്ത വില്ലൻ കഥാപാത്രമായിരുന്നു മുണ്ടയ്ക്കൽ ശേഖരൻ. ചിത്രത്തിൽ വില്ലൻ കഥാപാത്രമായി നെപ്പോളിയനെയാണ് നിർദേശിച്ചിരുന്നത് മോഹൻലാൽ തന്നെയായിരുന്നു.

ദേവാസുരത്തിന് ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം നാല് ഭാഷകളിലായി ഏകദേശം 100-ൽ അധികം ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്തു കഴിഞ്ഞു. ഒരു നടൻ എന്നതിനേക്കാൾ രാഷ്ട്രീയ പ്രവർത്തകൻ, മൻമോഹൻസിംഗ് മന്ത്രിസഭയിലെ അംഗം എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധ നേടിക്കഴിഞ്ഞു. നെപ്പോളിയൻ ദുരൈ സ്വാമി എന്ന നെപ്പോളിയൻ പ്രമുഖ ബിസിനസ്മാൻ കൂടിയാണെന്നും അധികമാർക്കും അറിയാത്ത സത്യമാണ്.

കുടുംബമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരുന്ന നെപ്പോളിയന് രണ്ട് ആൺമക്കളാണ്. ഭാര്യ ജയസുധ. മൂത്തമകൻ ധനുഷ്. ഇളയ മകൻ ഗുണാൽ.ഇതിൽ മൂത്ത മകന് അരയ്ക്ക് താഴെ തളർന്ന അവസ്ഥയാണ്. മലയാളത്തിൽ ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ താരം അമേരിക്കയിൽ ഒരു കോടീശ്വരൻ ആണെന്നും, ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. താരത്തിൻ്റെ കൊട്ടാരസമാനമായ വീടുകണ്ട് ഇപ്പോൾ ഞെട്ടിയിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

12,000 സ്കൊയർ ഫീറ്റിൽ നിർമ്മിച്ച വീട് മകൻ്റെ ഇഷ്ടങ്ങൾക്കും സൗകര്യങ്ങൾക്കും പ്രാധാന്യം നൽകിയാണ് പണിതിരിക്കുന്നത്.

വീട്ടിൽ ധനുഷിന് പ്രത്യേകം കിടപ്പുമുറി ഉണ്ടെങ്കിലും തൻ്റെ കിടപ്പുമുറിയിലാണ് അവൻ കിടക്കുന്നതെന്ന് നെപ്പോളിയൻ പറയുന്നു.വീട്ടിൽ അവന് വേണ്ടി പ്രത്യേകം കിടക്ക വരെയുണ്ട്. മകന് സുഖമായി ഉറങ്ങാൻ വേണ്ടിയാണ് അത്യാധുനിക കിടക്ക വാങ്ങിയത്. ഫിസിയോ തെറാപ്പിക്ക് ഉള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു.

മകനുവേണ്ടി ഈ വീട് പണിതു എന്നല്ല അവനുവേണ്ടി ഈ വീട് കൊത്തിയെടുത്തു എന്ന് പറയുന്നതാകും ശരി എന്നും അദ്ദേഹം പറയുന്നു. അത്യാധുനിക ഹൈടെക് രീതിയിലാണ് വീടിൻ്റെ ഉപകരണങ്ങളുടെ നിർമ്മാണം. മൂന്ന് നിലകളുള്ള വീട്ടിൽ തൻ്റെ മകന് ബുദ്ധിമുട്ടില്ലാതെ ഓരോ മുറിയിലേക്കും എത്താൻ പ്രത്യേക ലിഫ്റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിന് പുറമെ സ്വിമിംങ്ങ് പൂളിലേക്ക് ഒരു ചെറിയ ലിഫ്റ്റ് അദ്ദേഹം നിർമിച്ചിട്ടുണ്ട്. വീട്ടിൽ വാഹനങ്ങളായി ബെൻസും ടിസ്ലായുമുണ്ടെന്ന് അദ്ദേഹം പറയുന്നു.

Share this on...