ഭക്തി മാർഗത്തിലൂടെ ഇനി ദൈവത്തിനു മാത്രമേ രക്ഷിക്കാൻ കഴിയൂ – ദിലീപ് ദർശനം നടത്തി

in News 64 views

മേടമാസത്തിലെ ദർശനപുണ്യം നേടി നടൻ ദിലീപ് സന്നിധാനത്ത്.കറുപ്പുടുത്ത് ഇരുമുടിക്കെട്ടേന്തി ദിലീപ് ഇന്ന് രാവിലെയാണ് ധർമ്മശാസ്താവിനെ ദർശിച്ചത്. അടുത്ത സുഹൃത്തുക്കളും ദിലീപിനൊപ്പമുണ്ടായിരുന്നു.ദിലീപ് ഈ തീർത്ഥാടനകാലത്ത് ശബരിമലയിലെത്തുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നടി ആക്രമിച്ച കേസിൽ കാവ്യാമാധവനെ ചോദ്യം ചെയ്യാൻ ഒരുങ്ങുമ്പോൾ തീർത്ഥടന ത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ആണ് ദിലീപിൻ്റെ മല ചവിട്ടൽ. നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം നടൻ ദിലീപ് ശബരിമലയിൽ എത്തിയിരുന്നു.

അന്ന് ജയിൽവാസത്തിനിടെയാണ് ദിലീപ് വ്രതം എടുക്കാൻ തുടങ്ങിയത്. ജയിൽമോചിതനായ ശേഷം പ്രാർത്ഥനയുടെ ഭാഗമായിട്ടായിരുന്നു ദർശനം. നടി ആക്രമിച്ച കേസിലെ പുനരന്വേഷണം വീണ്ടും ശക്തമായി നടക്കുമ്പോഴാണ് ദിലീപ് വീണ്ടും ശബരിമലയിലെത്തുന്നത്. വിശ്വാസ വഴിയിലാണ് ദിലീപ് എപ്പോഴും സഞ്ചരിക്കാറുള്ളത്. ഇതിൻ്റെ ഭാഗമാണ്
ഇപ്പോഴത്തെ ശബരിമല ദർശനവും.ജ്യോതിഷ അഭിപ്രായം കൂടി പരിഗണിച്ചാണ് നേർച്ചകൾക്കായി എത്തിയത്.നടി ആ,ക്ര,മി,ച്ച കേസിൽ ജയിൽ മോചിതനായ
ദിലീപ് ആരുമറിയാതെ ദർശനത്തിനാണ് ആഗ്രഹിച്ചത്.

അന്നും വാർത്ത തത്സമയം വാർത്തകളിൽ എത്തിയിരുന്നു. ഇത്തവണ വിഷു ഉത്സവത്തിന് തുറന്നശബരിമല നട ഇന്ന് അടക്കും. അവസാന ദിവസം സന്നിധാനത്ത് തിരക്ക് കുറവായിരിക്കുന്നത് പതിവാണ്. ഇത് മനസ്സിലാക്കിയാണ് ഇന്ന് രാവിലെ ദിലീപ് ദർശനത്തിനെത്തിയത്. മേൽശാന്തിയെയും തന്ത്രിയെയും എല്ലാം കണ്ട് അനുഗ്രഹം വാങ്ങി നടൻ മടങ്ങും. പ്രത്യേക പൂജകളും നടത്തി. നടിയെ ആക്രമിച്ച കേസിൽ സംശയ നിഴലിലുള്ള സുഹൃത്തായ ശരത്തും ദിലീപിനൊപ്പം ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ദിലീപ് ആദ്യം പോയത് ആലുവ എട്ടേക്കർ സെൻറ് ജോർജ് പുണ്യാളൻ്റെ അടുത്തേക്കായിരുന്നു.

പള്ളിയിലെത്തിയ ദിലീപ് മുഴുവൻ കുർബാനയും കഴിഞ്ഞ ശേഷമാണ് മടങ്ങിയത്. പിന്നീട് ഗുരുവായൂരിലും ശബരിമലയിലും അടക്കം പ്രധാന ക്ഷേത്രങ്ങളിലെല്ലാം ദർശനം നടത്തിയിരുന്നു. കാവ്യ മാധവനെ ചെയ്യുന്നത് ഉടൻ ഇല്ല എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ കാവ്യ പറയുന്ന സ്ഥലത്ത് അന്വേഷണ സംഘം എത്തുമെന്നാണ് ഒടുവിൽ വരുന്ന വിവരം.

Share this on...