പ്രിയ ഗായകന് വിട. മലയാള പാട്ടുകളിലൂടെ ജനലക്ഷങ്ങളുടെ മനസിലിടം പിടിച്ചയാൾ.

in News 724 views

പാടികൊണ്ടിരിക്കുമ്പോൾ വേദിയിൽ വീണ്ടും മ.രി.ക്ക.ണമെന്ന ആഗ്രഹം നിരവധി പാട്ടുകാർ പങ്കുവെച്ചിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പ് ഗായകൻ ശരത് അത്തരത്തിൽ വേദിയിൽ കുഴഞ്ഞുവീണു മ.രി.ച്ചി.രുന്നു. ഇപ്പോഴിതാ സംഗീത ലോകത്തെ ആകെ കണ്ണീരിൽ ആഴ്ത്തുന്നത് സമാനമായ രീതിയിലുള്ള പ്രശസ്ത ഗായകൻ്റെ മ.ര.ണ.മാണ്. ഗാനമേള വേദികളിലൂടെ പ്രശസ്തനായ പിന്നണി ഗായകൻ ഇടവബഷീറാണ് അ.ന്ത.രി.ച്ചത്.78 വയസായിരുന്നു. മല്ലികാ സുകുമാരനും യേശുദാസിനും ഉൾപ്പെടെയുള്ളവർക്ക് ബഷീറിൻ്റെ മ.ര.ണം. തീരാ വേദനയായി മാറി. യേശുദാസിൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ബഷീർ. ഇന്നലെയായിരുന്നു ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണജൂബിലി ആഘോഷ വേളയിൽ പാടുന്നതിനിടെ മ.ര.ണം. രംഗബോധമില്ലാത്ത കോമാളിയെ പോലെ ബഷീറിൻ്റെ ജീ.വ.ൻ. .ക.വ.ർ.ന്നത്.

‘മാനാഹഗും ബേഗനസി’ എന്ന എത്രയോ ഗാനമേള വേദികളെ പുളകം കൊള്ളിച്ച തന്നെ ഇഷ്ട ഗാനം പാടി തീരുംമുമ്പേ ഇടവ ബഷീർ പാതിയിൽ മുറിഞ്ഞൊരു ഗാനമായി മാറി. നെഞ്ചുവേദന അനുഭവപ്പെട്ട് വേദിയിൽ പാടിക്കൊണ്ടിരിക്കെ തന്നെ കുഴഞ്ഞുവീണ ബഷീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മ.ര.ണം. .സം.ഭ.വി.ക്കു.കയായിരുന്നു. തുടർന്ന് ആഘോഷ പരിപാടികൾ നിർത്തിവെച്ചു. ‘സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ’ എന്ന പാട്ട് യേശുദാസിൻ്റെ ശബ്ദത്തിൽ കേൾക്കും മുമ്പേ മലയാളികൾ ബഷീറിൻ്റെ ശബ്ദത്തിണ് കേട്ടത്. ആ പാട്ടിൻ്റെ റെക്കോർഡിങിനായി ദാസിനൊപ്പം ബഷീറും പോയിരുന്നു. വയലാറും, ദേവരാജൻ മാസ്റ്ററും, ദാസിന് പാട്ട് പറഞ്ഞു കൊടുത്തപ്പോൾ തന്നെ ആ ഈണം ബഷീറിൻ്റെ മനസ്സിൽ കയറിക്കൂടി.

ദാസ് പാടുന്നത് കേട്ട് വരികൾ നോട്ടു ബുക്കിൽ എഴുതിയെടുത്തു. ഈണം മനഃപാഠമാക്കുകയും ചെയ്തു. പിറ്റേന്ന് നാട്ടിൽ നടത്തിയ ഒരു പരിപാടിയിൽ ചൂടോടെ പുതിയ ഗാനം ബഷീർ മലയാളികളെ കേൾപ്പിക്കുകയും ചെയ്തു. യേശുദാസുമായി വളരെ ആത്മബന്ധമായിരുന്നു ബഷീറിന് ഉണ്ടായിരുന്നത്. ഗാനമേളയ്ക്ക് ആയി ബഷീർ കൊല്ലം സംഗീതാലയ്ക്ക് രൂപം നൽകിയപ്പോഴും, കൊല്ലത്ത് സ്വന്തം റെക്കോർഡിംഗ് സ്റ്റുഡിയോ തുടങ്ങിയപ്പോഴും എല്ലാം ഉദ്ഘാടകനായി യേശുദാസ് തന്നെ എത്തിയിരുന്നു. നടി മല്ലികാ സുകുമാരനൊപ്പവും ഒട്ടനവധി വേദികളിൽ ഒരുമിച്ച് പാടിയിട്ടുണ്ട്.

കേരളത്തിലുടനീളം ഇന്ത്യക്കകത്ത് പലസംസ്ഥാനങ്ങളിലും, അമേരിക്ക, കാനഡ, സൗദി, യുഎഇ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഗാനമേളകൾ അവതരിപ്പിച്ചു. വർക്കലയ്ക്ക് സമീപം ഇടവ സ്വദേശിയാണ് ബഷീർ. ഗാനമേളയുടെ സുവർണകാലത്ത് ഇടവ ബഷീറിൻ്റെ ഗാനമേള ഒരു അവിഭാജ്യഘടകമായിരുന്നു. ഗാനമേള വേദികളിലും പല പാട്ടുകളും ബഷീറിനെ കൊണ്ട് നാട്ടുകാർ വീണ്ടും പാടിക്കുമായിരുന്നു. രഘുവംശം മുക്കുവനെ സ്നേഹിച്ച ഭൂതം തുടങ്ങിയ സിനിമകളിലും പാടിയിട്ടുണ്ടെങ്കിലും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഗാനമേളകൾ ആയിരുന്നു ബഷീറിന് എന്നും പ്രിയം.
All rights reserved News Lovers.

Share this on...