പോത്തിനെ കുളിപ്പിച്ചും, ചാണകം വാരിയും മഞ്ജുപിള്ള. നടിയുടെ പുതിയ ജീവിതം ഇങ്ങനെ.

in News 182 views

ഹാസ്യ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായ നടിയാണ് മഞ്ജു പിള്ള. ലൈഫ് ഈസ് ബ്യൂട്ടിഫുൾ, തട്ടിമുട്ടി പോലുള്ള പരമ്പരകളിലൂടെ തന്നെ താരത്തിന് വലിയ പ്രേക്ഷക സ്വീകാര്യത തന്നെയാണ് ലഭിച്ചിരിക്കുന്നത്. ചായാഗ്രഹകനും, സംവിധായകനുമായ സുജിത് വാസുദേവാണ് മഞ്ജുപിള്ളയുടെ പ്രിയതമൻ.സുജിത് സംവിധാനം ചെയ്ത ആദ്യചിത്രമായ ജെയിംസ് ആൻ്റ് ആലീസിലും നടി ഒരു കഥാപാത്രം ചെയ്തിരുന്നു. അഭിനയ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ ആക്ടീവാകാറുള്ള കാരം ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കു വെക്കാറുണ്ട്. ലോക്ഡൗൺ കാലത്ത് ആറേക്കറിലധികം സ്ഥലം പാട്ടത്തിനെടുത്ത് പിള്ള ഫാം ഫ്രഷ് എന്ന കിടിലം ഫാം തുടങ്ങിയിരിക്കുന്നു മഞ്ജു പിള്ള. ഇപ്പോഴിതാ ഈ ജീവിതത്തെക്കുറിച്ചുള്ള പങ്കുവെച്ചിരിക്കുകയാണ് മഞ്ജുപിള്ള. ആടുകളും, മുരാബ്രേഡിലെ പോത്തുകളും ഒക്കെയായി താരം ആറ്റിങ്ങലിൽ തുടങ്ങിയ ഫാമിപ്പോൾ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുകയാണ്.

പെരുമ്പാവൂർ, കായംകുളത്തും ഒക്കെ ഫാം പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ നവംബറിലാണ് ആറ്റിങ്ങൽ അവനവഞ്ചേരിയിലെ കൈപറ്റി മുക്കിൽ ഏഴര ഏക്കർ സ്ഥലത്ത് പാട്ടത്തിനെടുത്ത ഫാം തുടങ്ങിയത്. എന്ത് ജോലി എടുക്കാനും നാണക്കേട് ഇല്ലാത്ത ആളുകളാണ് ഞങ്ങൾ. ആദ്യം പോത്തുകളെ കുളിപ്പിച്ചു. തൊഴുതു കഴുകി. പുല്ലുവെട്ടിയതുമെല്ലാം ദിവസങ്ങൾ മുന്നോട്ട് പോയെന്ന് മഞ്ജു പിള്ള പറയുന്നു. ഇനി ആട് കൃഷിയും പച്ചക്കറികൃഷിയും സജീവമാക്കണം. അതുപോലെതന്നെ ഒരു ഫാം ടൂറിസമാണ് ഞങ്ങൾ പ്ലാൻ ചെയ്തത്. അതിനുവേണ്ടി ഹട്ടുകൾ നിർമ്മിക്കുന്നതാണ് അടുത്ത പണി. 50 ലക്ഷം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഇതിനോടകം 18 ലക്ഷം മുടക്കിയെന്നും താരം വ്യക്തമാക്കുന്നു. സത്യത്തിൽ മക്കളെ പഠിപ്പിക്കാൻ വെച്ച കാശ് വെച്ചാണ് കാര്യങ്ങളെല്ലാം തുടങ്ങിയത്.

അങ്ങനെയാണ് മോൾക്ക് മാറ്റിവെച്ച് കാശെടുത്ത് ചെലവാക്കിയത്. അതോടെ കയ്യിലുള്ളതെല്ലാം തീർന്നു. കാണുന്നവർ വിചാരിക്കും ഞങ്ങളുടെ കയ്യിൽ ഇഷ്ടം പോലെ കാശുണ്ടെന്ന് ആണ്. പലരും പറയുന്നത് കാശുള്ളവർക്ക് എന്തും ആകാമെന്നാണ്, അതെല്ലാം കേൾക്കുമ്പോൾ ചിരിവരും. മഞ്ജുവിനും, സുജിത്തിനും ഒരു മകളാണ്. മകൾ ഇൻസ്റ്റഗ്രാമിൽ ഇതുപോലെതന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. മകളുടെ വിശേഷങ്ങൾ മഞ്ജു പങ്കുവയ്ക്കാറും, മഞ്ജുവിൻ്റെ വിശേഷങ്ങൾ മകളും പങ്കുവയ്ക്കാറുണ്ട്. എന്തായാലും മകൾ വളർന്നതുകൊണ്ട് അവളുടെ പെർമിഷൻ കൂടി ചോദിച്ചിട്ടാണ് ഞങ്ങൾ പൈസ എടുത്തത് എന്ന് കൂടി മഞ്ജു കൂട്ടിച്ചേർക്കുന്നു. മഞ്ജുവിൻ്റെ ഈ പുതിയ ബിസിനസ് സംരഭത്തിന് ആശംസകൾ അറിയിച്ച് നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്.
All rights reserved news lovers.

Share this on...