പുതിയതായി വന്ന വീട്ടു ജോലിക്കാരി കൂടുതൽ സമയവും ബാത്‌റൂമിൽ തന്നെ… ഒടുവിൽ…

in News 135 views

സൗദി അറേബ്യയിലെ റിയാദിനടുത്ത് താമസിക്കുന്ന ധനികയായ ഒരു അറബി വനിതയ്ക്ക് ബ്ല,ഡ് കാൻസർ എന്ന മാരകമായ രോഗം പിടിപെട്ടു. അവരെ പരിചരിക്കാനായി ഇന്തോനേഷ്യയിൽ നിന്നും ഒരു പരിചാരികയെ വിസ നൽകി ഏർപ്പാടാക്കി.ആ പരിചാരിക ദീനചിട്ട യുള്ള വനിതയായിരുന്നു. അങ്ങനെ ഒരാഴ്ചയായപ്പോൾ സൗദി വനിത ഒരു കാര്യം മനസ്സിലാക്കി. ഈ പരിചാരിക കുളിമുറിയിൽ വളരെയധികം സമയം ചെലവഴിക്കുന്നു. അങ്ങനെ പരിചാരികയുടെ സൗദി വനിത വിളിച്ചു ചോദിച്ചു. കുളിമുറിയിൽ നീ കൂടുതൽ സമയം എന്ത് ചെയ്യുന്നു. അപ്പോൾ ആ പരിചാരിക കരയുക മാത്രമാണ് ഉണ്ടായത്.

വീണ്ടും ആ പരിചാരിക ചോദിച്ചപ്പോൾ ആ ഇന്തോനേഷ്യക്കാരി തൻ്റെ ദുരാവസ്ഥ വിവരിച്ചു. ഞാൻ പ്രസവിച്ചിട്ട് ഏതാനും ദിവസങ്ങളായപ്പോഴാണ് സൗദിയിൽ ഇങ്ങനെയുള്ള ഒരു ജോലിയുണ്ടെന്നറിഞ്ഞത്. എൻ്റെ വീട്ടിലെ ദുരവസ്ഥയും പരാധീനതയും കാരണം ഒരു നിവൃത്തിയുമില്ലാതെയാണ് ഞാൻ ഇവിടെ ഈ ജോലിക്ക് വന്നത്. എൻ്റെ സ്ത,ന,ങ്ങളിൽ മുലപ്പാൽ നിറഞ്ഞ് വേദനിക്കുന്നത് കൊണ്ട് ഞാൻ ഇടയ്ക്കിടെ കുളിമുറിയിൽ പോയി പിഴിഞ്ഞുകളയുന്നതുകൊണ്ടാണ് സമയമെടുക്കുന്നത് എന്ന് ആ പരിചാരിക വിവരിച്ചുകൊടുത്തു. ഇതുകേട്ട് രോഗിയായ സൗദി വനിതയ്ക്ക് വല്ലാത്ത സഹതാപം തോന്നി. ഉടനെ തന്നെ അവളെ നാട്ടിലേക്ക് അയക്കാനുള്ള ഏർപ്പാട് ചെയ്തു.

രണ്ടു വർഷത്തേക്കുള്ള വിസയായിരുന്നു പരിചാരികയ്ക്ക് നൽകിയത് .അതുകൊണ്ട് രണ്ടു വർഷത്തെ ശമ്പളം മുഴുവനും കണക്ക് കൂട്ടി കൊടുക്കുകയും ചെയ്തു. അങ്ങനെയാ പരിചാരികയായ സ്ത്രീ നാട്ടിലെത്തി. തന്നെ സഹായിച്ച ഈ വലിയ മനസ്സുള്ള സൗദി വനിതയെ ഫോണിൽ സുഖാന്വേഷണം നടത്തുമായിരുന്നു. അങ്ങനെ കുറച്ചു മാസങ്ങൾക്ക് ശേഷം ആ സൗദി വനിത മെഡിക്കൽ ചെക്കപ്പിനായി പതിവുപോലെ തന്നെ ഡോക്ടറെ സമീപിച്ചു. ര,ക്തം പരിശോധിച്ചപ്പോൾ ആ ഡോക്ടർ അത്ഭുതത്തോടെയും ആകാംക്ഷയോടെയും ചോദിച്ചു. നിങ്ങൾ എന്ത് ചികിത്സയാണ് ചെയ്തത്. കാരണം നിങ്ങളുടെ ര,ക്തം പരിശോധിച്ചപ്പോൾ നിങ്ങൾ പൂർണമായും സുഖം പ്രാപിച്ചിരിക്കുന്നു.

ഈ ചോദ്യത്തിന് ആ വനിത ഡോക്ടർക്ക് മറുപടി നൽകിയത് രണ്ട് പ്രവാചകവചനങ്ങൾ ആയിരുന്നു. അതിൽ ആദ്യത്തേത് ഇങ്ങനെയായിരുന്നു. നിങ്ങൾ നിങ്ങളുടെ രോഗങ്ങളെ സ്വതക മുഖേന ചികിത്സ നേടുക. രണ്ട്, ആരെങ്കിലും പ്രയാസമുള്ള ഒരാളുടെ ജീവിതത്തെ എളുപ്പമാക്കി കൊടുത്താൽ അവൻ്റെ പ്രയാസങ്ങളെ അള്ളാഹു എളുപ്പമാക്കി കൊടുക്കും. നമുടെഎല്ലാ പ്രയാസങ്ങളെയും ദൈവം എളുപ്പമാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കാം.

Share this on...