പുതിയ സിനിമയിലെ നായകനായോ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സന്തോഷം പങ്കുവെച്ച് മോഹൻലാൽ.

in News 93 views

ബിഗ് ബോസ് സീസൺ ഫോർ അവസാനിക്കാൻ ഇനി 7 ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ആരാകും ടൈറ്റിൽ വിന്നർ എന്നറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും. അതേ സമയം സീരിയൽ സീസൺ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും, പ്രേക്ഷക പിന്തുണ നേടിയതുമായ മത്സരാർത്ഥി റോബിൻ രാധാകൃഷ്ണൻ തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് സാധിച്ചെടുത്തിരിക്കുകയാണ്.അത് മറ്റൊന്നുമല്ല. സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നതാണ്. ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു എന്നതിനെക്കുറിച്ച് റോബിൻ വെളിപ്പെടുത്തിയിരുന്നു. പക്ഷേ, അതേ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നില്ല. എന്നാലിപ്പോൾ സാക്ഷാൽ മോഹൻലാൽ തന്നെ പോസ്റ്റർ അടക്കം ഉൾപ്പെടുത്തി റോബിന് ആശംസകൾ നേർന്നു കൊണ്ട് സോഷ്യൽ മീഡിയ വഴി റോബിൻ്റെ അരങ്ങേറ്റ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്.

റോബിൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ സന്തോഷ് ടി കുരുവിളയാണ് നിർമ്മിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും സൗബിനും കേന്ദ്ര കഥാപാത്രങ്ങളായ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ അടക്കം നിർമ്മിച്ചത് സന്തോഷ് ടി കുരുവിളയായിരുന്നു. സന്തോഷ് ടി കുരുവിളയുടെ എസ്ടികെ ഫ്രെയിംസാണ് നിർമാണം നിർവഹിക്കുന്നത്. അദ്ദേഹത്തിൻ്റെ നിർമ്മാണ കമ്പനിയുടെ പതിനാറാം നിർമ്മാണ സംരംഭം കൂടിയാണ് ഈ സിനിമ. സിനിമാ പ്രവേശനം സ്വപ്നം കണ്ടു കൂടിയാണ് റോബിൻ ബിഗ് ബോസിൽ പങ്കെടുക്കാനെത്തിയത്. ഫിനാലെ വരെ റോബിൻ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആയിരുന്നു ജനങ്ങൾ. പക്ഷേ പത്താം ആഴ്ചയിൽ എത്തിയപ്പോഴേക്കും റോബിൻ പുറത്തായി. പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക് നടക്കുന്നതിനിടെ സഹമത്സരാർത്ഥി റിയാസിനെ റോബിന് തല്ലേണ്ടി വന്നിരുന്നു. മത്സരാർത്ഥികൾ തമ്മിൽ നടത്തുന്ന ശാരീരികമായ വഴിക്ക് വീട്ടിലെ നിയമങ്ങൾക്ക് എതിരാണ്.

അതിനാൽ തന്നെ റിയാസിൻ്റെ പരാതിയിൽ റോബിനെ വീട്ടിൽ നിന്നും ബിഗ്ബോസ് പുറത്താക്കി.നാലാം സീസൺ ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും റോബിനെ ജനങ്ങൾ സ്വീകരിച്ചിരുന്നു. മാത്രമല്ല വലിയ രീതിയിൽ റോബിന് ജനപിന്തുണയും ലഭിക്കാൻ തുടങ്ങി.റോബിൻ ടൈറ്റിൽ വിന്നർ ആകണമെന്നാണ് പ്രേക്ഷകരിൽ ഏറെയും ആഗ്രഹിച്ചിരുന്നത്. അതിനാൽ തന്നെ റോബിൻ പുറത്തായ സമയത്ത് ബിഗ് ബോസ് ഷോയ്ക്കെതിരെ വലിയ പ്രതിഷേധമുണ്ടായി. പലരും ഷോ കാണുന്നതുപോലും അവസാനിപ്പിച്ചിരുന്നു. റിയാസുമായി പ്രശ്നങ്ങളുണ്ടായ ശേഷം റോബിനെ 5 ദിവസത്തോളം സീക്രട്ട് റൂമിൽ താമസിപ്പിച്ചു. ശേഷമാണ് മോഹൻലാൽ വന്ന് ബിഗ്ബോസ് തീരുമാനം അറിയിച്ച് പുറത്താക്കിയത്.

ഹൗസിൽ നിന്ന് പുറത്താക്കിയ റോബിനെ സ്വീകരിക്കാൻ വൻ ജനാവലിയാണ് വിമാനത്താവളത്തിൽ കാത്തു നിന്നത്.ഷോയിൽ നിന്ന് വന്ന ശേഷവും ഉദ്ഘാടനവും, മീറ്റപ്പും എല്ലാമായി തിരക്കിലാണ് റോബിൻ. മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിൽ ആയിരക്കണക്കിന് ആരാധകരുള്ള ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സോഷ്യൽമീഡിയയിലും പുറത്തും ഒരുപോലെ താരമാണ്. ഡോക്ടർ മച്ചാൻ എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ ആയിരങ്ങൾക്ക് പ്രതീക്ഷയുടെ കിരണങ്ങൾ ഏകുന്നുണ്ട്. തിരുവനന്തപുരം ജിജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ആയി ജോലിചെയ്യുന്ന റോബിൻ രാധാകൃഷ്ണൻ സോഷ്യൽ മീഡിയയിലൂടെ ഡോക്ടർ മച്ചാൻ എന്ന പേരിൽ താരമായത്.

പിന്നീട് കൗമുദി ടെലിവിഷനിൽ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന ഷോയിലൂടെയും പ്രേക്ഷകർക്ക് മുന്നിലുമെത്തി.അഭിനയ രംഗത്തും, തിരക്കഥയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചിദംബരം ഗവൺമെൻറ് മെഡിക്കൽ കോളജിലാണ് മെഡിക്കൽ പഠനം പൂർത്തിയാക്കിയത്. നാഷണൽ യൂത്ത് ഐക്കൻ അവാർഡ് കമ്മിറ്റി ഏർപ്പെടുത്തിയ ഗ്ലോബൽ യൂത്ത് ഐക്കൺ അവാർഡിനും അദ്ദേഹം അർഹനായിരുന്നു. അയ്യായിരത്തിലധികം പേരിൽ നിന്നും ഓൺലൈൻ വോട്ടിങ്ങിലൂടെയും, വിധികർത്താക്കളുടെ തീരുമാനപ്രകാരം തിരഞ്ഞെടുത്ത 25 പേരിൽ ഉൾപ്പെട്ട ഒരേയൊരു മലയാളി കൂടിയാണ് അദ്ദേഹം.
All rights resevred News Lovers.

Share this on...