പാപ്പുവിനെ തലോലിക്കാൻ കഴിഞ്ഞിരുന്നില്ല ഇനി ബാലക്ക് പുതിയ ജീവിതം പുതിയ സന്തോഷം പങ്കുവെച്ച് താരം

in News 5,767 views

കളഭം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരമാണ് ബാല. പിന്നീട് പ്രതിനായകനായും,നായകനായും ഒക്കെ നിരവധി ചിത്രങ്ങളിൽ ബാലസജീവ സാന്നിധ്യമായി മാറി. പൃഥ്വിരാജ് നായകനായെത്തിയ പുതിയ മുഖം എന്ന ചിത്രത്തിലൂടെയാണ് ബാലയുടെ കരിയർ ബ്രേയ്ക്ക് ഉണ്ടാവുന്നത്.ചിത്രത്തിലെ പ്രതിനായക വേഷം ബാലയുടെ അഭിനയ ജീവിതത്തിൽ വലിയ രീതിയിലുള്ള ഒരു മാറ്റം തന്നെയായിരുന്നു കൊണ്ടു വന്നിരുന്നത്. പിന്നീട് ഗായിക അമൃത സുരേഷുമായുള്ള വിവാഹവും, വിവാഹമോചനവുമൊക്കെ വാർത്തകളിൽ നിറഞ്ഞുനിന്നു.

ബിഗ് ബി എന്ന ചിത്രത്തിലെ താരത്തിൻ്റെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. പിന്നീട് നിരവധി തെന്നിന്ത്യൻ സിനിമകളിൽ ബാല വേഷമിട്ടിരുന്നു. തമിഴ്നടൻ ആണെങ്കിലും മലയാളത്തിലായിരുന്നു ബാലയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നത്. അമൃതയുമായുള്ള വിവാഹമോചന ശേഷം ബാല പാടെ തകർന്നു പോയി എന്നതാണ് സത്യം. പിന്നീട് ബാലയെ ആളുകൾ കണ്ടത് മറ്റൊരു മുഖത്തിൽ ആയിരുന്നു.അമൃതയ്ക്കും, ബാലയ്ക്കും പാപ്പു എന്ന വിളിപ്പേരുള്ള അവന്തിക എന്ന ഒരു മകൾ കൂടിയുണ്ട്. മകൾ അമൃതയ്ക്കൊപ്പമാണ് ഇപ്പോഴും ജീവിക്കുന്നത്. അടുത്ത സമയത്തായിരുന്നു ബാല രണ്ടാമതുംവീണ്ടും വിവാഹിതനായിരുന്നത്.

എലിസബത്ത് എന്നാണ് ഭാര്യയുടെ പേര്. ഇപ്പോൾ ജീവിതത്തിൽ ഒരു പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ബാല. താരം സംവിധാനം ചെയ്ത ഹിറ്റ്ലിസ്റ്റ് എന്ന സിനിമ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ രണ്ടാമതൊരു സിനിമ കൂടി സംവിധാനം ചെയ്യാൻ പോവുകയാണ് ബാല എന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നടിപ്പിൻ നായകനായ സൂര്യ ആയിരിക്കും ഈ സിനിമ നിർമ്മിക്കുന്നതെന്നും അറിയുന്നു. സിനിമയുടെ കൂടുതൽ വിശേഷങ്ങൾ ഒന്നും തന്നെ ബാല പുറത്തുവിട്ടിട്ടില്ല.

എല്ലാത്തിനും സപ്പോർട്ട് നിന്നത് ഭാര്യയാണെന്നും ബാല തുറന്നു പറഞ്ഞു. വന്നു കയറിയ പെൺകുട്ടിയുടെ ഐശ്വര്യമാണെന്നും പ്രേക്ഷകരും പ്രതികരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം തന്നെ ബാല സജീവസാന്നിധ്യമാണ്. തൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്ക് മുൻപിലേക്ക് ബാല എത്തിക്കാറുണ്ട്. എലിസബത്ത് ഗർഭിണി കൂടിയാണ്. കുടുംബത്തിലേക്ക് ഒരു പുതിയ അതിഥിയെക്കൂടി വരവേൽക്കാൻ തയ്യാറെടുക്കുകയാണ് ബാല. ജീവിതത്തിൽ ഒരുപാട് വേദനകൾ അനുഭവിച്ചതിനുശേഷമാണ് ബാല ഇപ്പോൾ സന്തോഷകരമായ ഒരു കുടുംബജീവിതം നയിച്ചു കൊണ്ടിരിക്കുന്നത്.

അമൃതയുമായുള്ള വിവാഹമോചന ശേഷം നിരവധി വർഷം ബാല ഒറ്റയ്ക്ക് ഒരു ജീവിതം നയിക്കുകയായിരുന്നു. എൻ്റെ അമ്മയുടെ ആഗ്രഹമായിരുന്നു ഒരു കൂട്ട് വേണം എന്ന്. വിവാഹത്തെ കുറിച്ച് ബാല പറഞ്ഞത്. എലിസബത്താണ് പ്രൊപ്പോസ് ചെയ്തതെന്നും ബാല പറഞ്ഞിരുന്നു. ഇരുവരും ഇപ്പോൾൾ വളരെ സന്തോഷം നിറഞ്ഞ ജീവിതമാണ് നയിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ അമൃത ഗോപീസുന്ദറും ആയി അടുക്കുകയും, ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും, ലിവിംങ്ങ് ടുഗതർ റിലേഷൻഷിപ്പിലാണെന്നും വിവാഹം കഴിഞ്ഞു എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ഗോപി സുന്ദറും അമൃതസുരേഷും ഇപ്പോൾ ഒരുമിച്ചാണ് താമസം.

പാപ്പുവും ഇവർക്കൊപ്പമുണ്ട്. അതേസമയം ബാലയ്ക്കൊപ്പം മകളെ വിട്ടുനൽകാൻ അമൃതയും അന്ന് തയ്യാറായിരുന്നില്ല. മകൾക്കും അതിനോട് താൽപര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ബാലയുടെ ആ നിസഹായവസ്ഥ ഏവരെയും കണ്ണീരിൽ ആഴ്ത്തിയിരുന്നു. ഇപ്പോൾ ബാല ഒരു കുഞ്ഞ് പോകുന്നതിൻ്റെ സന്തോഷത്തിലാണ്. ഇനിയെങ്കിലും ജീവിതത്തിൽ എപ്പോഴും സന്തോഷം മാത്രം നിലനിൽക്കട്ടെ എന്ന് ആശംസിക്കുകയാണ് പ്രേക്ഷകരും.

Share this on...