പാടാത്ത പൈങ്കിളിയിലെ അവന്തികയ്ക്ക് വിവാഹം. വരൻ ആരാണെന്ന് കണ്ടോ.

in News 50 views

ഏറെ ജനപ്രീതിയുള്ള ഒരു പNമ്പർ തന്നെയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പര.ഇതിൽ ഒരു പാട് കഥാപാത്രങ്ങൾ നെഗറ്റീവായും ഒരുപാട് കഥാപാത്രങ്ങൾ പോസിറ്റീവായും ഉള്ളതായിട്ടുണ്ട്. ഇതിൽ അവന്തിക എന്ന കഥാപാത്രത്തെ ആദ്യം മുതൽ തന്നെ പ്രേക്ഷകർക്ക് വലിയ ഇഷ്ടം തന്നെയായിരുന്നു. അവന്തിക എന്ന കഥാപാത്രം ആദ്യം അവതരിപ്പിച്ചിരുന്നത് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട താരമായ അനുമോളായിരുന്നു. അനു പരമ്പരയിൽ നിന്നും പിൻമാറിയ ശേഷം രണ്ടാമത് അവന്തിക എന്ന കഥാപാത്രമായി എത്തിയത് ഐശ്വര്യ ദേവിയായിരുന്നു.

സാധാരണഗതിയിൽ ഒരു കഥാപാത്രത്തെ നല്ല രീതിയിൽ അവതരിപ്പിച്ചു മുന്നോട്ടു കൊണ്ടു പോയ ഒരു വ്യക്തി ആ പരമ്പരയിൽ നിന്നും പിന്മാറി രണ്ടാമതൊരാൾ വരുമ്പോൾ ആ ഒരു വ്യക്തിക്ക് അല്ലെങ്കിൽ ഒരു കഥാപാത്രത്തെ വീണ്ടും സ്വീകാര്യത ലഭിക്കുന്നത് വളരെ കുറവ് തന്നെയാണ്. പക്ഷേ അവന്തിക എന്ന കഥാപാത്രമായി വേറിട്ട രൂപത്തിൽ ഐശ്വര്യ എത്തിയപ്പോൾ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമാണ് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ഐശ്വര്യ. ഐശ്വര്യയ്ക്കും ഒരുപാട് ആരാധകരും സോഷ്യൽമീഡിയയിലും അല്ലാതെയുമായി ഉണ്ട്. കഴിഞ്ഞ ക്രിസ്മസ് ദിവസങ്ങളിൽ ക്രിസ്മസ് മേക്കോവറുമായി ഐശ്വര്യ എത്തിയപ്പോൾ ഈ ചിത്രങ്ങൾക്കും നിരവധി ആരാധകർ ആയിരുന്നു ഉണ്ടായിരുന്നത്.

അതിനു മുൻപേ തന്നെ തൻ്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാർത്തയുമായി ഐശ്ചര്യ ആരാധകർക്കായി പങ്കുവെച്ചിരുന്നു. തന്നെ പ്രിയതമനായ സിദ്ധാർത്ഥു മൊപ്പമുള്ള ചിത്രങ്ങളും, മോതിരമാറ്റത്തിനെ ചിത്രങ്ങളും അതുപോലെതന്നെ കുടുംബത്തിൻ്റെ ചിത്രങ്ങളുമെല്ലാം തന്നെ ഐശ്വര്യ ആരാധകർക്കായി പങ്കുവെച്ചിരുന്നു. അന്നുമുതൽ ഐശ്വര്യയുടെ വിവാഹദിവസം എന്നാണെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകർ എല്ലാം തന്നെ. ഇപ്പോഴിതാ ആ ദിവസം എത്തിയിരിക്കുകയാണ് എന്നാണ് അറിയുന്നത്. 17, 2022 ഐശ്വര്യയും, സിദ്ധാർത്ഥും വിവാഹം കഴിക്കാൻ പോകുന്നു എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഐശ്വര്യ തന്നെയാണ് ഇക്കാര്യം എല്ലാവരോടും തുറന്നു പറഞ്ഞ് എത്തിയിരിക്കുന്നത്.

ഒമാനിൽ ഷെഫ് ആയി ജോലി ചെയ്യുന്ന വ്യക്തിയാണ് തൻ്റെ പ്രിയതമയായ സിദ്ധാർത്ഥ് എന്ന് ഐശ്വര്യം തന്നെയാണ് തുറന്നു പറഞ്ഞിരിക്കുന്നത്.ഇവരുടെ എൻഗേജ്മെൻ്റ് ചിത്രങ്ങൾ എല്ലാം തന്നെ മുൻപ് ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ പ്രിയതാരത്തിൻ്റെ വിവാഹത്തിന്‌ ഡേറ്റ് കൂടി അറിഞ്ഞതോടുകൂടി വിവാഹദിവസം എത്തുവാനായി കാത്തിരിക്കുകയാണ് ഐശ്വര്യയെ പോലെ തന്നെ ഐശ്വര്യയുടെ ആരാധകരും. കൂടുതൽ വിവരങ്ങളൊന്നും അതായത് വിവാഹത്തെ പറ്റിയുള്ള കൂടുതൽ ഡീറ്റെയിൽസ് ഒന്നും ഐശ്വര്യ പങ്കു വെച്ചിട്ടില്ല. എങ്കിലും പുതുവർഷത്തിൽ തൻ്റെ ജീവിതം പുതിയ ഒരു വഴിത്തിരിവിലേക്ക് എത്തുകയാണ് എന്നാണ് ഐശ്വര്യ തുറന്നു പറഞ്ഞിരിക്കുന്നത്.

ഇതിന് ആശംസകളുമായി ആരാധകരും ഇപ്പോൾ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യ അഭിനയിക്കുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ ഐശ്വര്യയുടെയും അതായത് അവന്തിക എന്ന കഥാപാത്രത്തിൻ്റെയും ഭരത് എന്ന കഥാപാത്രത്തിൻ്റെയു വിവാഹം കഴിഞ്ഞത്.അന്ന് വിവാഹ വേഷത്തിലെത്തിയ ഐശ്വര്യയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി ഐശ്വര്യ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇപ്പോൾ റിയൽ ജീവിതത്തിൽ ഐശ്വര്യയുടെ വിവാഹം കാണാനും ആരാധകർ കാത്തിരിക്കുകയാണ്.

Share this on...