പന്തളത്ത് നടന്ന സംഭവം… ഹോട്ടൽ മുറിയിൽ കണ്ട കാഴ്ച…

in News 22,500 views

മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി യുവതി ഉൾപ്പെടെ അഞ്ചുപേരെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. അടൂർ പറക്കോട് ഗോകുലം വീട്ടിൽ രാഹുൽ, കൊല്ലം കുന്നിക്കോട് അസ്മിന മൻസിലിൽ ഷാഹിന, അടൂർ പള്ളിക്കൽ പെരിങ്ങനാട് ജലജ വിലാസം വീട്ടിൽ പി ആര്യൻ, പന്തളം കുടശ്ശനാട് പ്രസന്നഭവനത്തിൽ വിധു കൃഷ്ണൻ, കൊടുമൺ കൊച്ചു തൊണ്ടിൽ സജിൻ എന്നിവരാണ് അറസ്റ്റിലായത്. പന്തളം മണികണ്ഠൻ ആൽത്തറയ്ക്കു സമീപം ഉള്ള ലോഡ്ജിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിപണിയിൽ 15 ലക്ഷത്തോളം രൂപ വിലവരുന്ന 154 ഗ്രാം ലഹരി മരുന്നാണ് ഇവരിൽ നിന്നും പോലീസ് കണ്ടെത്തിയത്. ഇവർ ഉപയോഗിച്ചിരുന്ന ഒൻപത് മൊബൈൽ ഫോണും, രണ്ട് ആഡംബര കാറും, ഒരു ബൈക്കും, പെൻഡ്രൈവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.ഗർഭനിരോധന ഉറകൾ, ലൈംഗിക ഉത്തേജന മരുന്ന്, കഞ്ചാവ് പൊതി, കുരുമുളക് സ്പ്രേ തുടങ്ങിയവയും കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നായിരുന്നു പരിശോധന.

Share this on...