നിലമോൾക്ക് കുഞ്ഞനിയൻ എത്തി. കുഞ്ഞുവാവയുടെ പേര് റെയിൻ. സന്തോഷം പങ്കുവെച്ച് പേളി മാണി.

in News 416 views

നടിയും അവതാരകയുമായ പേളിമാണിയും അവരുടെ കുടുംബവും പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. പേർളിയുടെ വിവാഹവും കുഞ്ഞു ജനിച്ചതും ഗർഭകാലവും വലിയ വാർത്തയായിരുന്നു. അതിനു പിന്നാലെ സഹോദരി റെയ്ച്ചൽ മാണിയും വിവാഹിതയായി. പേർളിയെ പോലെ തന്നെ സഹോദരിയുടെ വിശേഷങ്ങളും വാർത്തകളിൽ നിറഞ്ഞു. ഇപ്പോഴിതാ തീറ്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വന്നതിൻ്റെ സന്തോഷമാണ് പേർളി പങ്കുവച്ചിരിക്കുന്നത്. അനിയത്തിക്ക് കുഞ്ഞ് ജനിച്ചെന്നും,താനൊരു വല്യമ്മ ആയെന്നും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറ്റിപ്പിലൂടെ നടി പറഞ്ഞു. പേർളിയുടെ പോസ്റ്റ് ഇങ്ങനെ: ‘ആഴ്ചകൾക്ക് മുൻപാണ് റെയ്ച്ചലിൻ്റെ ബേബിഷവർ ആഘോഷം കുടുംബങ്ങൾ നടത്തിയത്.

കസിൻസ് എല്ലാവരും ചേർന്ന് ഒരു ഹൗസ് ബോട്ടിൽ വച്ചായിരുന്നു പാർട്ടി നടത്തിയത്.സഹോദരിയുടെ കുഞ്ഞ് വാവയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നുവെന്ന് പേർളിയും പറഞ്ഞു. ഒടുവിൽ കാത്തിരുന്നത് പോലെ ആ സന്തോഷ വാർത്തയുമായിട്ടാണ് താരം എത്തിയത്. റെയ്ച്ചൽ മാണി ഒരു ആൺകുഞ്ഞിന് ജന്മം കൊടുത്തിരിക്കുകയാണ്. ഇറ്റീസെ ബോയി.എൻ്റെ കുഞ്ഞനുജത്തി ഇപ്പോൾ അമ്മയാണ്. അവൾ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. റൂബൻ ഏറ്റവും നല്ല മനുഷ്യൻ ആയതിനാൽ അവൻ ഏറ്റവും സ്നേഹമുള്ള അച്ഛൻ ആയിരിക്കും.

രണ്ടാളുകൾക്കും ആശംസകൾ എന്നാണ് പേളി കുറിച്ചത്.ഒപ്പം താനൊരു വല്യമ്മ ആയതിൻ്റെ സന്തോഷം പങ്കുവെച്ചു. എൻ്റെ കുഞ്ഞുവാവയെ കൈയിൽ എടുക്കാൻ വേണ്ടി കാത്തിരിക്കുകയാണ്. നിങ്ങൾ എല്ലാവരും അവർക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും അവരെ അനുഗ്രഹിക്കണമെന്നും പേർളി പറയുന്നു.മുൻപ് പേർളിയുടെ മകൾ നില ഒരു ചേച്ചി ആകാൻ പോകുന്നു. പേർളിയുടെ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി വരുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എല്ലാവരും പേളി രണ്ടാമതും അമ്മ ആകുന്നോ എന്ന് കരുതിയെങ്കിലും വിശേഷം റെയ്ച്ചലിനായിരുന്നു.

പേർളിയുടെ അനുജത്തി എന്ന ലേബലിലാണ് റെയ്ച്ചൽ മലയാളികൾക്ക് സുപരിചിതയാകുന്നത്. അധികം താര ക്യാമറയ്ക്ക് മുന്നിൽ വന്നിട്ടില്ലെങ്കിലും സഹോദരിയുടെ ഓരോ കാര്യങ്ങളും വൈറലായി മാറുകയും ചെയ്യാറുണ്ട്. കഴിഞ്ഞ വർഷമാണ് റെയ്ച്ചൽമാണിയും, റൂബിൻ വിജയം തമ്മിലുള്ള വിവാഹം നടക്കുന്നത്, ശേഷം സഹോദരിയുടെ വീഡിയോകളിൽ ഇരുവരും നിറഞ്ഞുനിന്നിരുന്നു. ഇപ്പോൾ കുഞ്ഞതിഥി കുടി എത്തിയപ്പോൾ താര കുടുംബത്തിന് എല്ലാവിധ ആശംസകളും അറിയിക്കുകയാണ് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും.
All rights reserved News Lovers.

Share this on...