‘നാല് വര്‍ഷമായി ഞാന്‍ ചികിത്സയിലാണ്’.. അവതാരകന്‍ മിഥുന്റെ ഭാര്യയുടെ അവസ്ഥ!

in News 1,585 views

അവതാരകനായും അഭിനേതാവായും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു വ്യക്തി തന്നെയാണ് മിഥുൻ എന്നു പറയുന്നത്. ഒരു അഭിനേതാവ് എന്നതിലുപരി മിഥുൻ്റെ അവതരണ ശൈലിയാണ് ആരാധകർക്ക് ഏറെ ഇഷ്ടം. മിഥുൻ ഓരോ സ്റ്റേജ് റിയാലിറ്റി ഷോകളിലും, അങ്ങനെയുള്ള കാര്യങ്ങളിലും ഒക്കെ എത്തുമ്പോൾ ആ പരിപാടി എപ്പോഴും ഉത്സവമായി തന്നെ മാറാറുണ്ട്. അതുപോലെതന്നെയാണ് കോമഡി ഉത്സവം എന്നുള്ള ആ ഒരു പ്രോഗ്രാമും. ആ ഒരു പ്രോഗ്രാമിൽ അവതാരകനായി എത്തിയതോടുകൂടി അത്രയധികം ആരാധകരെ തന്നെ മിഥുൻ നേടിയെടുക്കുകയും ചെയ്തിരുന്നു. പിന്നീട് സ്റ്റേജ് ഷോകളിൽ ഒക്കെ തന്നെ മിഥുൻ ഇല്ലാതെ ഒരു പ്രോഗ്രാം ഇല്ല എന്നുള്ള അവസ്ഥയായി മാറി.

അത്രയധികം ആരാധകരും അത്രയധികം നല്ല അവതരണ ശൈലിയും മിഥുന് ഉള്ളപ്പോൾ മിഥുനെ പോലെ തന്നെ മിഥുൻ്റെ കുടുംബവും ആരാധകർക്ക് പ്രിയപ്പെട്ടവളായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് മിഥുനും, ഭാര്യ ലക്ഷ്മിയും ഒക്കെ തന്നെ. ഇരുവരുടെയും വീഡിയോകൾ ഒക്കെ തന്നെ നിമിഷനേരംകൊണ്ടാണ് സോഷ്യൽ കൈമാറുന്നത്. മിഥുനെ പോലെ ലക്ഷ്മിക്കും ആരാധകരേറെയാണ്. ഇപ്പോഴിതാ ലക്ഷ്മി പങ്കുവെച്ചിരിക്കുന്ന ലക്ഷ്മിയുടെ ചില വിശേഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ആണ് തൻ്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ലക്ഷ്മി ആരാധകർക്ക് മുൻപിലേക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.ഈ കാര്യം കേട്ടപ്പോൾ ആരാധകരും ഏറെ ഞെട്ടലിലും, വേദനയിലും, അതുപോലെ തന്നെ ഒരുപാട് സംശയങ്ങൾ ഒക്കെ ചോദിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ ക്വസ്റ്റ്യൻ ആൻസർ സെക്ഷനിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങൾക്ക് ലക്ഷ്മി മറുപടി പറഞ്ഞു എഴുതിയിരിക്കുന്നതും. നിരവധി ചോദ്യങ്ങളാണ് ആരാധകർ ചോദിച്ചതും. ഇതിൽ ആരാധകർ ചോദിച്ച ചോദ്യത്തിന് പ്രധാനം ലക്ഷ്മി എപ്പോഴെങ്കിലും ഡിപ്രഷനിലൂടെ കടന്നു വന്നിട്ടുണ്ടോ എന്നുള്ളത് തന്നെയായിരുന്നു. ഇതിന് ലക്ഷ്മി കൊടുത്ത മറുപടി തന്നെയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി ഞാൻ ചികിത്സയിലായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്. ഇതിനു വേണ്ടി താൻ മെഡിസിൻ കഴിക്കുന്നുണ്ട് എന്നും ലക്ഷ്മി പറയുന്നുണ്ട്. കളിച്ചു ചിരിച്ചു ഓരോ വീഡിയോയിലും നമ്മൾ കാണുന്ന ലക്ഷ്മി ഡിപ്രഷനിലൂടെ കടന്നു പോകുന്ന ഒരു അവസ്ഥയിലാണോ എന്നാണ് ആരാധകർ ചോദിച്ചിരിക്കുന്നത്.

അത് പോലെ തന്നെ നമ്മൾ എപ്പോഴും കളിച്ച് ചിരിച്ച് കാണുന്നവരൊക്കെ തന്നെ ജീവിതത്തിൽ സന്തോഷവാന്മാർ ആയിരിക്കില്ല എന്നും ആരാധകർ പറയുന്നുണ്ട്. നമുക്ക് മുൻപിൽ ഒരുപക്ഷേ അങ്ങനെ അഭിനയിക്കുന്നതായിരിക്കാം എന്നും ആരാധകർ പറയുന്നു. നിരവധി ചോദ്യങ്ങളും മറ്റു ചോദ്യങ്ങളും ആരാധകർ ചോദിക്കുന്നുണ്ട്. തനിക്ക് ഇഷ്ടപ്പെട്ട സ്വഭാവം ഇഷ്ടമില്ലാത്ത സ്വഭാവത്തെയും പറ്റി പറയാമോ എന്ന് ചോദിച്ചപ്പോൾ ലക്ഷ്മിയുടെ മറുപടി ഇങ്ങനെയായിരുന്നു. പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാൻ തനിക്ക് ഇഷ്ടമാണെന്നും, എൻ്റെ മൂഡ് സിൻസ് തനിക്ക് ഇഷ്ടമില്ല എന്നു ലക്ഷ്മി പറയുന്നുണ്ട്.

താൻ രണ്ട് ദിവസം മുൻപാണ് നാട്ടിൽ നിന്നും ഇവിടെ എത്തിയത് എന്നും അതിൻ്റെ ക്ഷീണത്തിലാണ് എന്നും ലക്ഷ്മി പറയുന്നു.ഒപ്പം ‘ന്നാ താൻ കേസു കൊട്’ എന്ന സിനിമ കാണാൻ പോകുന്നതിനെക്കുറിച്ചും ലക്ഷ്മി തുറന്നു പറയുന്നുണ്ട്. ഇതിനു മുൻപേ തന്നെ ലക്ഷ്മി പലപ്പോഴും തടിയെ കുറിച്ചുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഈ ഒരു ക്വസ്റ്റ്യൻ ആൻസർ സെക്ഷനിലും തൻ്റെ തടിയെ കുറിച്ച് ചോദിച്ചവരോട് ലക്ഷ്മിക്ക് പറയാൻ മറുപടിയുണ്ട്. എന്നോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്.എൻ്റെ ശരീരത്തിൽ ഞാൻ സന്തോഷവതിയാണ്. ഈ ശരീരം വച്ച് ക്യാമറയ്ക്ക് മുന്നിൽ വരുന്നതൊന്നും എനിക്കൊരു പ്രശ്നമായി തോന്നുന്നില്ല.

എന്നും ലക്ഷ്മി പറയുന്നുണ്ട്. ഒരുപാട് പേർക്ക് ഒരു പ്രചോദനം തന്നെയാണ് ലക്ഷ്മിയുടെ ഈ വാക്കുകൾ എന്നാണ് ആരാധകർ പറയുന്നത്. ഇത്രയധികം അല്ലെങ്കിൽ ആ ഒരു ഡിപ്രഷൻ കടന്നുപോയിട്ടും ചിരിച്ചു കളിച്ചും മറ്റുള്ളവരുടെ മുൻപിൽ നിൽക്കുന്നത് ഒരു കഴിവ് ആണെന്നും ആരാധകർ പറയുന്നു. പലപ്പോഴും ലക്ഷ്മിയുടെയും മിഥുൻ്റെയും വീഡിയോയും ഫോട്ടോയും ഒക്കെ തന്നെ ആരാധകർക്ക് അത്രയധികമാണ് പ്രിയപ്പെട്ടതായി മാറിയിട്ടുള്ളതും.

Share this on...