നറുക്കെടുപ്പിലൂടെ ഒരു വീട് വിൽപ്പന. പാവപ്പെട്ട ഈ ദമ്പതികൾക്ക് സംഭവിച്ചത്.

in News 40 views

ഒരു രസകരമായ വീട് വിൽപ്പന കഥ. കടക്കെണിയിൽ ദമ്പതികൾ പരിഹാരം കണ്ടത് വീട് നറുക്കെടുപ്പിലൂടെ വിൽപ്പനയ്ക്ക് വെച്ചാണ്. ഏറ്റവും വെറൈറ്റി രൂപേണ ഒരു ലോട്ടറി രൂപേണ യാണ് ഈ വീടിനെ നറുക്കെടുപ്പിലൂടെ വിൽപ്പനയ്ക്ക് വെച്ചത്.വിവരം പുറത്തായതോടെ മറുപടിയുമായി ലോട്ടറി വകുപ്പും എത്തി.അത് ആകെ കെണിയായി മാറുകയാണ്. കൂപ്പൺ വിൽപ്പന തടയണമെന്ന് പോലീസിന് പരാതിയും നൽകി. വീട് നറുക്കെടുപ്പിലൂടെ വിൽക്കുന്നത് നിയമപരമായി തെറ്റാണെന്ന് ലോട്ടറി വകുപ്പ് പറയുന്നു. കൂപ്പൺ വിൽപ്പന നിർത്തി വെച്ചിരിക്കുകയാണ് ഇപ്പോൾ ദമ്പതികൾ. താങ്ങാവുന്നതിനും അപ്പുറമുള്ള കടബാധ്യത ആയപ്പോൾ, ജീവിതം വഴി ദവന്ന സാഹചര്യം വന്നപ്പോഴാണ് വീട് വിൽമെന്ന ആശയത്തിലേക്ക് വട്ടിയൂർകാവിലുള്ള ദമ്പതികൾ എത്തുന്നത്. വീട് വിൽപ്പന വിൽപ്പനയ്ക്കുണ്ടെന്ന് അറിഞ്ഞതോടെ വിലയും കുറഞ്ഞ് വന്നതോടെ തന്നെ വിൽപ്പനക്ക് പുതിയ വഴികൾ നേടി.

അങ്ങനെയാണ് കൂപ്പൺ നറുക്കെടുപ്പിലൂടെ വിൽപ്പന നടത്താമെന്ന് ആലോചിച്ചത്. എന്നാൽ ലോട്ടറി വകുപ്പിൻ്റെ ഇടപെടലിലൂടെ കുടുംബത്തിൻ്റെ അവസാന പ്രതീക്ഷയും നിലച്ചിരിക്കുകയാണ്. വീട് നറുക്കെടുപ്പിലൂടെ വിൽക്കുന്നത് നിയമപരമായി ശരിയല്ലെന്നും, ഇത് തടയണമെന്നും, ലോട്ടറി വകുപ്പ് ജോയിൻ ഡയറക്ടർ വട്ടിയൂർക്കാവ് പോലീസിന് നിർദ്ദേശം നൽകി. വ്യക്തികൾക്ക് പണം വാങ്ങി കൂപ്പണോ, ലോട്ടറിയോ നടത്താനാകില്ലെന്നും,സംഭവത്തിൽ എസ്പിക്ക് പരാതി നൽകുമെന്നും ലോട്ടറി വകുപ്പ് അറിയിച്ചു. ജോയിൻ ഡയറക്ടറുടെ നിർദ്ദേശപ്രകാരം വീട്ടിലെത്തി വട്ടിയൂർക്കാവ് പോലീസ് വിവരങ്ങൾ ശേഖരിച്ചു. വീട്ടുടമസ്ഥരായ അജോ അന്ന ദമ്പതികൾ കൂപ്പൺ വിൽപ്പന നൽകുന്നത് നിർത്തിവെച്ചിരിക്കുകയാണ്.കേരള ബാങ്കിൻ്റെ ശാഖയിൽ നിന്ന് വീട് വാങ്ങുന്നതിനെടുത്ത വായ്പ അടക്കുന്നത് മുടങ്ങിയതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്.

വായ്പ അടക്കേണ്ട സമയം നീട്ടി കിട്ടാൻ മന്ത്രി അടക്കമുള്ളവരെ കണ്ടെങ്കിലും ബാങ്ക് ജീവനക്കാരനിൽ നിന്നുള്ള കടുത്ത സമ്മർദ്ദം മൂലമാണ് വീട് വിറ്റ് കടം തീർക്കാൻ കുടുംബം തീരുമാനിച്ചത്. അത്യാവശ്യക്കാരെന്ന് കണ്ടതോടെ വിപണിയിലും കുറച്ച് നൽകാമെന്ന് അവർ പറഞ്ഞു. ഇതിനൊരു പരിഹാരമെന്ന നിലയിൽ മൂന്നാംമൂട് ക്രിസ്തു രാജപുരം ദേവാലയത്തിൽ വികാരി അടക്കമുള്ളവരുടെ സഹായത്തോടെ നറുക്കെടുപ്പ് നടത്താൻ കുടുംബം തീരുമാനിക്കുകയായിരുന്നു. അക്കൗണ്ടൻ്റ് ആയിരുന്ന അജോയ്ക്ക് അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ടതോടെ ജോലിയും നഷ്ടമായി. എൻജിനീയറായിരുന്ന അന്നയ്ക്കും കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടമായിരുന്നു. ഇതേ തുടർന്നായിരുന്നു ഈ ദമ്പതികൾക്ക് മറ്റു മാർഗ്ഗമില്ലാതെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് വിറ്റ് കടബാധ്യത തീർക്കാനുള്ള നിലയിലെത്തിയത്. വീട് വിറ്റ പണം സമ്മാനക്കൂപ്പണായി തിരുവനന്തപുരം വട്ടിയൂർക്കാവിലെ ദമ്പതികളുടെ കയ്യിലുണ്ടെന്ന വാർത്തകൾ നിറഞ്ഞിരുന്നു.

മൂന്ന് കിടപ്പുമുറികളുള്ള വീട് വിൽക്കാൻ 2000 രൂപയുടെ കൂപ്പൺ ആണിവർ പുറത്തിറക്കിയത്.ബാധ്യത ഒഴിവാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഇത്. കൂപ്പണെടുക്കുന്ന ഭാഗ്യശാലികൾക്ക് ഒക്ടോബർ17 നറുക്കെടുപ്പിലൂടെ വീട് സ്വന്തമാക്കാനാകും. വട്ടിയൂർക്കാവ് മൂന്നാംമൂട് പുലരി നഗറിലാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്ന വീട്. വിദേശത്തെ ജോലി വിട്ട് നാട്ടിൽ മടങ്ങി എത്തിയ അന്നയുമാണ് ബാധ്യതകൾ തീർക്കാൻ കൂപ്പൺ ഇറക്കിയത്. ബാങ്ക് ലോണും കടവും വാങ്ങി മൂന്ന് വർഷം മുൻപാണ് വീട് വാങ്ങിയതും. 45 ലക്ഷം രൂപയ്ക്കായിരുന്നു വീട് വാങ്ങിയത്.ബിസിനസ് തുടങ്ങി നാട്ടിൽ കഴിയുകയായിരുന്നു ലക്ഷ്യം. കോവിഡ് എത്തിയതോടെ ഇരുവരുടെയും പദ്ധതികളെല്ലാം തകിടംമറിഞ്ഞു ഇവർക്ക് 32 ലക്ഷം രൂപയുടെ ബാധ്യത തീർക്കാനുമുണ്ട്.വീട് വിൽക്കാൻ ശ്രമം നടത്തിയപ്പോൾ 55 ലക്ഷം രൂപയ്ക്ക് അപ്പുറം നൽകാൻ ആരും തയ്യാറായില്ല.

ഇതോടെയാണ് 2000 രൂപയുടെ 3700 കൂപ്പൺ ഇറക്കാമെന്ന് ആശയത്തിൽ ഉണ്ടായിരുന്നത്.3500 വിറ്റ് 70 ലക്ഷം രൂപയെങ്കിലും കിട്ടിയാൽ നറുക്കെടുപ്പ് എന്നതായിരുന്നു അവരുടെ ആശയം. 18 ലക്ഷം രൂപ സമ്മാന നികുതി നൽകണം. ബാധ്യത വീട്ടി കിട്ടുന്ന 20 ലക്ഷം രൂപ കൊണ്ട് സ്വസ്ഥമായി ജീവിക്കാനാണ് സ്വകാര്യ കമ്പനിയിൽ അക്കൗണ്ടൻ്റായ അജയ് യുടെയും ഭാര്യയുടെയും ആഗ്രഹം. ഇതുനോടകം തന്നെ 100 കൂപ്പൺ വിറ്റ് പോയി. മൊബൈൽ നമ്പറൊക്കെ വിളിച്ച് ഉത്തമ വിശ്വസ്തമായാൽ മാത്രമാണ് കൂപ്പണ്ടെടുക്കുക. കൂപ്പൺ കൊറിയർ ആയും നൽകും. ഭാഗ്യം കടാക്ഷിച്ചാൽ പുതുമ മാറാത്ത വീട് സ്വന്തമാക്കാം. പരമാവധി ടിക്കറ്റുകൾ വിൽക്കാനാണ് അവരുടെ ശ്രമവും. നറുക്കെടുപ്പ് നടക്കാതെ പോയാൽ ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് അജോയും അന്നയും മാധ്യമ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തന്നെയായിരുന്നു ഇപ്പോൾ ലോട്ടറി ഡിപ്പാർട്ട്മെൻ്റിൻ്റെ വക കൈകടത്തൽ. കൂപ്പൺ വിൽപ്പന നിർത്തിവെച്ചിരിക്കുകയാണ് ഇപ്പോൾ ദമ്പതികൾ.
All rights reserved News Lovers.

Share this on...