നടി മൈഥിലിക്ക് ആണ്കുഞ്ഞ് കുഞ്ഞിന്റെ നൂലുകെട്ടു ചിത്രങ്ങൾ പങ്കുവെച്ച് താരം

in News 176 views

കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ ആഘോഷിച്ച താരവിവാഹങ്ങളിൽ ഒന്നായിരുന്നു നടി മൈഥിലിയുടേത്. നടിയും ഗായികയുമായ മൈഥിലിയെ ആർകിടക്റ്റായ സമ്പത്താണ് വിവാഹം ചെയ്തത്. ഗുരുവായൂരിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ സിനിമാ മേഖലയിൽ നിന്നും നിരവധി പേർ പങ്കെടുത്തിരുന്നു. പിന്നീട് സിനിമ സുഹൃത്തുക്കൾക്കായി റിസപ്ഷനും താരം നടത്തിയിരുന്നു. ശേഷം സെപ്തംബറോടെയാണ് താൻ ഗർഭിണിയാണെന്ന വിവരം മൈഥിലി സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടത്. ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വച്ചപ്പോഴാണ് താൻ ഗർഭിണിയാണെന്നും, വൈകാതെ തനിക്കും സമ്പത്തിനും സ്നേഹിക്കാനായി വരുമെന്നും മൈഥിലി അറിയിച്ചത്. എല്ലാവർക്കും ഓണാശംസകൾ.

ഇതിനൊപ്പം താൻ അമ്മയാകാൻ ഒരുങ്ങുകയാണെന്ന സന്തോഷവാർത്ത കൂടി നിങ്ങളെ അറിയിക്കുന്നു എന്ന കുറിപ്പോടെയാണ് മൈഥിലി ചിത്രങ്ങൾ പങ്കുവെച്ചത്.അഹാന കൃഷ്ണ, ശ്വേതാമേനോൻ, ഉണ്ണിമായ പ്രസാദ്, അപർണ നായർ, ഗൗതമി നായർ എന്നീ തുടങ്ങിയ താരങ്ങൾ മൈഥിലിക്ക് ആശംസകൾ നേർന്ന് കമൻറുകളും
ചെയ്തിരുന്നു. മറ്റുള്ള സെലിബ്രെറ്റികളെ പോലെ സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള താരമല്ല മൈഥിലി. വല്ലപ്പോഴും ഉള്ള ഒരു ഫോട്ടോ ഷൂട്ട് ചിത്രങ്ങളും തൻ്റെ വിശേഷങ്ങളും മറ്റും മൈഥിലി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. അവസാനമായി മൈഥിലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് തൻ്റെ വളകാപ്പ് ചടങ്ങിൻ്റെ ചിത്രങ്ങളായിരുന്നു.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വളകാപ്പ് നടത്തിയത്.നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതനും, ഭാര്യയും മകളും അതിഥികൾക്ക് ഒപ്പം ഉണ്ടായിരുന്നു. പിന്നീട് യാതൊരുവിധ പോസ്റ്ററുകളും അപ്ഡേഷനുകളും മൈഥിലിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ മൈഥിലിക്ക് ആൺകുഞ്ഞു പിറന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. കുഞ്ഞിൻ്റെ നൂലുകെട്ട് ചടങ്ങ് നടന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ട്. ചിലർ മൈഥിലിയുടെ കുഞ്ഞിൻ്റെ നൂലുകെട്ട് ചടങ്ങിൻ്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിനെ എടുത്ത് കുടുംബത്തോടൊപ്പം നിൽക്കുന്ന മൈഥിലിയെയും സമ്പത്തിൻ്റെയും ചിത്രങ്ങൾ വൈറലാണ്. ചിത്രങ്ങളിൽ അതീവ സുന്ദരിയായിട്ടാണ് മൈഥിലി എത്തിയിരിക്കുന്നത്.

മൈഥിലിക്കും സമ്പത്തിനും ആൺകുഞ്ഞാണ്, നീൽ എന്നാണ് പേര് എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇതുവരെയും യാതൊരു സ്ഥിരീകരണവും താരത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. നടിയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയും സന്തോഷം പങ്കിട്ട് എത്തിയിരുന്നു. നടിയുടെ പുതിയ ചിത്രങ്ങൾ വൈറലായതോടെ ആണ് മാസം തികയാതെ ആൺകുഞ്ഞിനെ പ്രസവിച്ചത് എന്ന തരത്തിൽ ആരാധകർ കമൻറുകളിലൂടെ ചോദിച്ചു തുടങ്ങിയത്. ബെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. തുടർന്ന് നിരവധി സിനിമകളിൽ നായികയായി.

കേരള കഫേ, ചട്ടമ്പിനാട്, മാറ്റിനി, നല്ലവൻ, മായാമോഹിനി ,നാടോടിമന്നൻ, ഞാൻ വെടിവഴിപാട്, ലോഹം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. മാറ്റിനി എന്ന ചിത്രത്തിലൂടെയാണ് മൈഥിലി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. മൈഥിലിയുടേത് പ്രണയവിവാഹമായിരുന്നു. അവിചാരിതമായിട്ടാണ് മൈഥിലി സമ്പത്തിനെ കണ്ടുമുട്ടിയത്. വിവാഹം കഴിഞ്ഞ സമയത്ത് തൻ്റെ പ്രണയകഥ മൈഥിലി വെളിപ്പെടുത്തിയിരുന്നു.

സമ്പത്തും ഞാനും സുഹൃത്തുക്കളായിരുന്നു അതിനുശേഷമാണ് പ്രണയത്തിലായതും വിവാഹിതരാകാൻ തീരുമാനിച്ചതും. ഇത്രയും സ്നേഹിക്കുന്ന ഒരാളെ വിട്ടുകളയാൻ ആവില്ലെന്ന് തീരുമാനിക്കുകയായിരുന്നു. കൊടയ്ക്കനാൽ വെച്ചായിരുന്നു സമ്പത്തും ഞാനും ആദ്യമായി കണ്ടത്. സമ്പത്തായിരുന്നു ആദ്യം കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചത്. ഇപ്പോൾ മൈഥിലിയുടെയും സമ്പത്തിൻ്റെയും കുഞ്ഞിൻ്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

Share this on...